- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ കനത്ത മഴ; പ്രധാന പാതകൾ വെള്ളത്തിനടിയിലായി; നഗരത്തിൽ ഇന്ന് ഓറഞ്ച് അലർട്ട്; മഴയുടെ പെയതത് കഴിഞ്ഞ 12 വർഷത്തെ ഏറ്റവും കൂടിയ അളവിൽ
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിൽ കനത്ത മഴ. രാജ്യ തലസ്ഥാനത്തെ പ്രധാനപ്പെട്ട പാതകൾ വെള്ളത്തിലായി. ഇതുവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 112.1 മില്ലിമീറ്റർ മഴയാണ് പെയ്തത്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ എറ്റവും ഉയർന്ന കണക്കാണ് ഇത്. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി. റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. നഗരത്തിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബർ നാല് വരെ ഇടവിട്ട് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഓഗസ്റ്റ് മാസത്തിലാകെ ഡൽഹിയിൽ 144.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.അതേസമയം ഡൽഹിയിൽ 9 മുതൽ 12 വരെ ക്ലാസുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറന്നു.കനത്ത മഴയും താണ്ടിയാണ് ഒന്നരവർഷത്തോളം നീണ്ട ഇടവേളക്ക് ശേഷം കുട്ടികൾ സ്‌കുളിൽ എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story