- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയോര ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെ തീരംതൊടും
തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നാളെയോടെ വടക്കൻ തമിഴ്‌നാട് - തെക്കൻ ആന്ധ്രാപ്രദേശ് തീരാത്തെത്താനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മധ്യ കിഴക്കൻ അറബികടലിലെ ന്യുനമർദ്ദം നിലവിൽ ഗോവ - മഹാരാഷ്ട്ര തീരത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു-വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരള തീരത്തിനു ഭീഷണിയില്ല.അതേസമയം, സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story