- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്ത് മരം കടപുഴകി വീണ് ഗതാഗത തടസം; പെരുമ്പാവൂരിൽ സ്ട്രോങ് റൂമിലെ സിസിടിവികൾ മിന്നലേറ്റ് നശിച്ചു; കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം
കൊച്ചി: എറണാകുളത്ത് അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും. കോതമംഗലം നെല്ലിമറ്റത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നിരവധി മരങ്ങളാണ് വീണത്. ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. ഫയർഫോഴ്സ് എത്തി മരങ്ങൾ റോഡിൽ നിന്ന് മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
എറണാകുളം പെരുമ്പാവൂരിൽ ബാലറ്റ് മെഷീൻ സൂക്ഷിരിക്കുന്ന സ്ട്രോങ് റൂമിന്റെ സിസിടിവി ക്യാമറകൾ ഇടിമിന്നലിൽ കത്തി നശിച്ചു. പെരുമ്പാവൂർ ആശ്രമം സ്കൂളിലാണ് അപകടമുണ്ടായത്. 11 ക്യാമറകളും, ഡിവിആറും കേബിളുകളുമാണ് കത്തിനശിച്ചത്. കുന്നത്തുനാട് മണ്ഡലത്തിലെ ബാലറ്റ് മെഷീനുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
Next Story