- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാനി പ്രഭാവത്തിൽ കേരളവും; കനത്ത മഴയിൽ രാത്രിയൊടെ കരകവിഞ്ഞ് മീനച്ചിലാർ; കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി; മലയോര മേഖലയിലും കനത്ത മഴ
കോട്ടയം കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി. പാലാ, ഈരാറ്റുപേട്ട മേഖലകളിലാണ് മീനച്ചിലാർ കരകവിഞ്ഞത്. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.
മൂന്നിലവ് രണ്ടാറ്റുമുന്നി- വാകക്കാട് റോഡിൽ വെള്ളം കയറി. മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞ്ഞു. ഈരാറ്റുപേട്ട ടൗൺ കോസ് വേ, അരുവിത്തുറ കോളജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ടു.
ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായ്ക്കു സമീപം മൂന്നാനിയിൽ വെള്ളം കയറി. പാലാ തൊടുപുഴ റോഡിൽ മുണ്ടുപാലത്തും കൊല്ലപ്പള്ളിയിലും പാലാ രാമപുരം റോഡിൽ കരൂരിലും വെള്ളം കയറി. ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്.
ഇടമറ്റം - പൈക റോഡിൽ വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. മണിമലയാറ്റിലും വെള്ളം ഉയർന്നിട്ടുണ്ട്. ജില്ലയുടെ മലയാര മേഖലയിൽ ഇന്നലെ പുലർച്ചെ മുതൽ കനത്ത മഴയായിരുന്നു. ഇന്നു രാവിലെയോടെ മഴ കുറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ