- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്തമഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു; കലങ്ങിയ വെള്ളം കുത്തിയൊലിച്ച് ഒഴുകി; ഭീതിയോടെ നാട്ടുകാർ
മലപ്പുറം: കനത്തമഴയെ തുടർന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖലകളിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത് ഭീതി പരത്തി. കരുവാരകുണ്ട്, കാളികാവ് ഭാഗങ്ങളിൽ പുഴയിലും കൃഷിയിടങ്ങളിലുമാണ് അപ്രതീക്ഷിതമായി ജലനിരപ്പുയർന്നത്. നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാന പാതയിലും വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ടാണ് കാളികാവ് മങ്കുണ്ട് ,ചെങ്കോട്, അടക്കാക്കുണ്ട് ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ ജലനിരപ്പുയർന്നത്. ഇതോടെ റോഡിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. പുഴയുടെ സമീപ പ്രദേശങ്ങളിലുള്ളവരും താഴ്ന്ന ഭാഗങ്ങളിലുള്ള കുടുംബങ്ങളും ഭീതിയിലായി.
പുഴയിലൂടെ കലങ്ങിയ വെള്ളം കുത്തിയൊലിച്ച് വരാൻ തുടങ്ങിയതോടെ ഉരുൾപൊട്ടലുണ്ടായതായി പ്രചരണമുണ്ടായി. ജലനിരപ്പുയർന്ന് ചെത്തുകടവിലെ ലോഡ്ജിലും സമീപത്തെ മൈതാനത്തും വെള്ളം കയറി. ചാഴിയോട് പാലത്തിനു മുകളിലും തൊട്ടടുത്ത കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഒരു മണിക്കൂറോളം സംസ്ഥാന പാത മങ്കുണ്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ