- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തെക്കൻ ആഡമാൻ കടലിൽ പുതിയ ന്യുനമർദ്ദം നാളെ(നവംബർ 30)യോടെ രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതേസമയം, ബുധനാഴ്ചയോടെ (ഡിസംബർ 1) മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
കോമറിൻ ഭാഗത്തും സമീപ ശ്രീലങ്ക തീരത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും(നവംബർ 29) നാളെയും സാധാരണ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഡിസംബർ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഡിസംബർ മൂന്ന് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു.
ഈ സാഹചര്യം മുൻനിർത്തി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
മറുനാടന് മലയാളി ബ്യൂറോ