മസ്‌ക്കറ്റ്: ഒമാന്റെ വടക്കൻ പ്രദേശങ്ങളിൽ മഴ കനക്കുന്നു.  വാഹനങ്ങളുമായി വാഡിയിൽ കുടുങ്ങിയ മൂന്നുപേരിൽ രണ്ടു പേരെ രക്ഷിച്ചുവെന്നും മൂന്നാമത്തെയാണെ രക്ഷിക്കാനായില്ലയെന്നും പബ്ലിക്ക് അഥോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആമ്പുലൻസ് വിഭാഗം ട്വീറ്റ് ചെയ്തു. മൂന്നാമത്തെയാളുടെ മൃതദ്ദേഹം പിന്നീട് കണ്ടെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം ഇതോടെ ആറായി. ബുധനാഴ്ച വരെ കനത്തമാഴയും ശക്തമായ കാറ്റും അന്തരീക്ഷത്തെ പ്രക്ഷുബ്ദമാക്കി.

100 കിലോമീറ്റർ വേഗതയിൽ വരെ പ്രദേശത്ത് കാറ്റടിക്കുന്നുണ്ട്. പല നദികളും കരകവിഞ്ഞൊഴുകുകയാണ്.പ്രദേശത്തുകൊടുങ്കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജനങ്ങൾക്ക് സർക്കാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നുണ്ട്. കൂടാതെ പൊലീസിന്റെ സുരക്ഷാ സേനയുടെ സേവനങ്ങളും വിവിധ പ്രദേശങ്ങളിൽ ലഭ്യമാണ്. വടക്കൻ പ്രദേശങ്ങളിൽ ഇന്നലെ രണ്ട് മണിക്കൂർ തുടർച്ചയായി മഴ പെയ്തു.

റസ്താക്കിൽ നിന്നുള്ള ഒരു കുടുംബതതിലെ മൂന്ന് അംഗങ്ങും അവരുടെ ജോലിക്കാരിയും, മുട്രാഹിൽ നിന്നുള്ള ഒരു യുവാവും ഒഴുക്കിൽ പെട്ടിരുന്നു. ഇവരുടെ മൃതദ്ദേഹങ്ങൾ കണ്ടെടുത്തു. കാണാതായ രണ്ടു പേർക്കുള്ള അന്വേഷണവും നടന്നു കൊണ്ടിരിക്കുകയാണ്.