ന്യൂഡൽഹി: ഡൽഹിയിൽ പുകമഞ്ഞിനെത്തുടർന്ന് പതിനെട്ട് ട്രെയിനുകൾ റദ്ദാക്കി. അൻപത് ട്രെയിനുകളാണ് വൈകി ഓടുന്നത്. ഡൽഹിയിൽ ഇന്ന് രാവിലെ കുറഞ്ഞ താപനില ആറു ഡിഗ്രീ സെൽഷ്യസ് ആയിരുന്നു കൂടിയ താപനില ഇരുപത്തിയൊന്ന് ആയിരുന്നു.

ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് ആണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. ചില ട്രെയിനുകൾ മുൻകൂട്ടി റദ്ദാക്കിയിട്ടുണ്ടെന്നും യാത്ര ചെയ്യാൻ തുടങ്ങും മുൻപേ ട്രെയിൻ വിവരങ്ങൾ പരിശോധിക്കണമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.