- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് ജില്ലകളിലെ തീരമേഖലയിൽ ഇന്ന് ഉച്ചക്ക് മുമ്പ് ഭീമൻ തിരമാല ആഞ്ഞടിക്കുമെന്ന റിപ്പോർട്ടിൽ ആശങ്കയോടെ തീരദേശം; 5.4 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞു വീശുന്ന തിരമാലക്ക് ഡിസംബർ മൂന്നു വരെ സാധ്യത; ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു; ദുരന്തത്തെ നേരിടാൻ സജ്ജീകരണങ്ങളെന്ന് ആരോഗ്യമന്ത്രി; ഓഖിയെ തുടർന്ന് സംസ്ഥാനത്ത് തുറന്നത് 29 ദുരിതാശ്വാസ കേന്ദ്രങ്ങൾ; ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത് 491 കുടുംബങ്ങളിലെ 2755 പേരെ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളം തീരം വിട്ടെങ്കിലും കനത്ത ആശങ്ക തുടരുകയാണ് എങ്ങും. സുനാമിക്ക് സമാനമായ കൂറ്റൻ തിരമാല ഇന്ന് കേരളാ തീരങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തീരമേഖലകളിലാണ് ഇന്ന് കനത്ത തിരമാലക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുള്ളത്. കാലാവസ്ഥാകേന്ദ്രവും ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസും അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പുലർച്ചെ 5.30-ഓടെയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രാവിലെ 11.30-ഓടെയും വലിയ തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 2.6 മീറ്റർ മുതൽ 5.4 മീറ്റർ വരെ തിരമാല ഉയരും. ഡിസംബർ മൂന്നു വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതേസമയം എറണാകുളം ആലപ്പുഴ കൊല്ലം ജില്ലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. കൊല്ലത്ത് 24 മത്സ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളം തീരം വിട്ടെങ്കിലും കനത്ത ആശങ്ക തുടരുകയാണ് എങ്ങും. സുനാമിക്ക് സമാനമായ കൂറ്റൻ തിരമാല ഇന്ന് കേരളാ തീരങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തീരമേഖലകളിലാണ് ഇന്ന് കനത്ത തിരമാലക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുള്ളത്. കാലാവസ്ഥാകേന്ദ്രവും ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസും അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പുലർച്ചെ 5.30-ഓടെയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രാവിലെ 11.30-ഓടെയും വലിയ തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 2.6 മീറ്റർ മുതൽ 5.4 മീറ്റർ വരെ തിരമാല ഉയരും. ഡിസംബർ മൂന്നു വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
അതേസമയം എറണാകുളം ആലപ്പുഴ കൊല്ലം ജില്ലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. കൊല്ലത്ത് 24 മത്സ്യത്തൊഴിലാളികളെ കാണാതായി. കൊച്ചിയിൽ 165 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എറണാകുളം ജില്ലയുടെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ചെല്ലാനം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇതേത്തുടർന്ന് ചെല്ലാനത്ത് 130 കുടുംബങ്ങളേയും കുമ്പളങ്ങിയിൽ 17 കുടുംബങ്ങളേയും എടവനക്കാട് 18 കുടുംബങ്ങളേയും മാറ്റിപ്പാർപ്പിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് മേഖലയിൽ തുറന്നിട്ടുള്ളത്.
മേഖലയിലെ മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൊല്ലത്തു നിന്ന് മത്സ്യ ബന്ധനത്തിന് ഏഴ് ബോട്ടുകളിലായി പോയ 24 തൊഴിലാളികളുമായി ഇതുവരെ ആശയ വിനിമയം നടത്താനായിട്ടില്ല. തൊഴിലാളികളെ കണ്ടെത്തുന്നതിൽ അനാസ്ഥ ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാർ തീരദേശ പാത ഉപരോധിച്ചു. ആലപ്പുഴയിലും കടലാക്രമണം ശക്തമാണ് ആറാട്ടുപുഴ മേഖലയിൽ വീടുകളിൽ വെള്ളം കയറി. സ്ഥലത്ത് പൊലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ, കണ്ണൂർ പുതിയവളപ്പിൽ 100 മീറ്ററോളം കരയെ കടൽ വിഴുങ്ങി. നീരൊഴുക്കുംചാൽ, കക്കാടൻചാൽ എന്നിവിടങ്ങളിൽ കടൽ ഉൾവലിഞ്ഞു. ഇതു തീരവാസികളിൽ ഏറെ ഭീതി പരത്തി.
ലക്ഷദ്വീപ്, തെക്കൻ തമിഴ്‌നാട് എന്നിവിടങ്ങളിലും കൂറ്റൻ തിരമാന ഉണ്ടാകുന്ന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂർ മഴയുണ്ടാവും. 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
29 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
പ്രകൃതിക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്ത് 29 ദുരിതാശ്വാസ ക്യാമ്പുകൾ വിവിധയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 491 കുടുംബങ്ങളിലെ 2755 പേരെയാണ് ക്യാമ്പുകളിൽ താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം 18, കൊല്ലം അഞ്ച്, ആലപ്പുഴ രണ്ട്, എറണാകുളം മൂന്ന്, തൃശൂർ ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകൾ. ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ണ്ട്.
ദുരന്തത്തെ നേരിടാൻ എല്ലാ സജ്ജീകരണവും ഒരുക്കി: ആരോഗ്യമന്ത്രി
ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ ദുരന്തത്തെ നേരിടാൻ ആശുപത്രികളിൽ എല്ലാ സജ്ജീകരണവുമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിലും ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഉപജീവനത്തിനായി കടലിൽ പോയി ദുരിതത്തിലായവരാണധികവും. അവരുടെ ദുഃഖത്തിൽ സർക്കാരും പങ്കുചേരുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള എല്ലാ ആശുപത്രികളിലും ജീവനക്കാരുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം വരെ ഒ.പി. പ്രവർത്തിക്കുന്നതാണ്. പുതുതായി ബെഡ്ഷീറ്റുകളും കമ്പിളിപ്പുതപ്പുകളും വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളേയും ഉൾക്കൊള്ളിച്ച് ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടും. ഐഎംഎയുടെ സേവനവും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു
കടൽ ക്ഷേഭത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെപ്പറ്റി അറിയാൻ മെഡിക്കൽ കോളേജിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. പൊതുജനങ്ങൾക്ക് 0471 2528647, 2528300 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.