- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചാരണം ഗംഭീരമാക്കിയ ഹീന ഭട്ടിന് കശ്മീരിൽ തോൽവി; ബിജെപിയുടെ പുതുമുഖത്തെ കൈവിട്ട് വോട്ടർമാർ
ശ്രീനഗർ: ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷി എന്ന നിലയിൽ കശ്മീരിൽ നിലയുറപ്പിക്കാൻ ബിജെപിക്ക് ആയെങ്കിലും അവരുടെ വിജയപ്രതീക്ഷയായിരുന്ന ഹീന ഭട്ടിന് പരാജയം. പിഡിപി സ്ഥാനാർത്ഥി അൽതാഫ് ബുകാരിയാണ് ഹീനയെ പരാജയപ്പെടുത്തിയത്. 476 വോട്ടിനാണ് ഹീനയുടെ തോൽവി. ഹീനയുടെ പരാജയം അപ്രതീക്ഷിതമായെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർക്ക്. ഉറച്ച സ
ശ്രീനഗർ: ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷി എന്ന നിലയിൽ കശ്മീരിൽ നിലയുറപ്പിക്കാൻ ബിജെപിക്ക് ആയെങ്കിലും അവരുടെ വിജയപ്രതീക്ഷയായിരുന്ന ഹീന ഭട്ടിന് പരാജയം. പിഡിപി സ്ഥാനാർത്ഥി അൽതാഫ് ബുകാരിയാണ് ഹീനയെ പരാജയപ്പെടുത്തിയത്. 476 വോട്ടിനാണ് ഹീനയുടെ തോൽവി.
ഹീനയുടെ പരാജയം അപ്രതീക്ഷിതമായെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർക്ക്. ഉറച്ച സീറ്റ് കൈവിട്ടെന്ന നിരാശ ബിജെപി കേന്ദ്രങ്ങൾക്കുമുണ്ട്. അമീറ കടൽ മണ്ഡലത്തിലാണ് ഹീന മത്സരിച്ചത്.
ബിജെപിയുടെ കശ്മീരിലെ പുതിയ മുഖമെന്ന വിശേഷണമാണ് ഹീനയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസ്താവനയിലൂടെ പാർട്ടിയെ ഇവർ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചാൽ അതിനെതിരെ ആദ്യം തോക്കെടുക്കുന്നത് താനാകുമെന്നാണ് ഹസീന പറഞ്ഞത്.
ആർട്ടിക്കിൾ 370 പിൻവലിക്കണമെന്ന നിലപാടുകാരായ ബിജെപി വിവാദവിഷയം കശ്മീരിൽ ചർച്ചയാക്കിയിരുന്നില്ല. അതിനിടെയാണ് ഹീന വിഷയത്തിൽ പ്രസ്താവനയുമായി രംഗത്തെത്തിയത്. തന്റെ പ്രസ്താവന വിവാദമായപ്പോഴും അത് പിൻവലിക്കാൻ അവർ തയ്യാറായില്ല. ഇതോടെ, കശ്മീരിലെ ബിജെപിയുടെ മുഖമല്ല, ഇരട്ടമുഖമാണ് ഇവർ പ്രതിനിധാനം ചെയ്തതെന്ന ആക്ഷേപവും ഉയർന്നു. വോട്ടിങിൽ കൃത്രിമം കാണിക്കുന്നതായി ആരോപിച്ച് പോളിങ് ഓഫീസറെ കയ്യേറ്റം ചെയ്യാൻ ഹീന ശ്രമിച്ചതും വാർത്തയായിരുന്നു.