- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; മരണം മന്ത്രിയായി പദവിയിലിരിക്കെ; വിടവാങ്ങിയത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയ ധനകാര്യജ്ഞൻ
ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു.75വയസ്സായിരുന്നു. മാസങ്ങളായി അസുഖബാധിതനായി കിടക്കുകയായിരുന്ന ശൈഖ് ഹംദാന്റെ മരണവാർത്ത ശൈഖ മുഹമ്മദ ബുധനാഴച രാവിലെ എട്ട മണിയോടെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ്.
1971ൽ യു.എ.ഇയുടെ ആദ്യ കാബിനറ്റ നിലവിൽ വന്നത മുതൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ശൈഖ് ഹംദാൻ, രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിലും വികസനമുന്നേറ്റത്തിലും അനിഷേധ്യമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ദുബൈ മുനിസിപ്പാലിറ്റി, ആൽ മകതൂം ഫൗണ്ടേഷൻ, ദുബൈ അലൂമിനിയം ആൻഡ നാചുറൽ ഗ്യാസ് കമ്പനി, ദുബൈ വേൾഡ് ട്രേഡ് സെന്റർ തുടങ്ങിയ ഉന്നത സഥാപനങ്ങളുടെ മേധാവി എന്നനിലയിലും ശൈഖ ഹംദാൻ വലിയ സംഭാവന നൽകിയിട്ടുണ്ട്.
ശൈഖ് റാശാദ് ബിൻ സയീദ് ആൽ മക്തൂമിന്റെ രണ്ടാമത്തെ മകനായി 1945 ഡിസംബർ 25നാണ് ശൈഖ് ഹംദാൻ ജനിച്ചത്. ദുബൈയിലെ അൽ-അഹ്ലിയ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി. ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ച ശൈഖ് ഹംദാൻ ഇൻഫർമേഷൻ ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്മെന്റുകൾ, ദുബൈ വേൾഡ് ട്രേഡ് സെന്റർ, ദുബൈ അലുമിനിയം (ദുബാൽ), ദുബൈ നാച്ചുറൽ ഗ്യാസ് കമ്പനി ലിമിറ്റഡ് (ദുഗസ്സ്) തുടങ്ങിയവയുടെ അധ്യക്ഷ പദവിയിലും നിറഞ്ഞുനിന്നു. ദുബൈ പോർട്ട്സ് അഥോറിറ്റിയുടെ ഗവേണിങ് ബോർഡ് പ്രസിഡന്റായിരുന്ന ശൈഖ് ഹംദാൻ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര നാണയ നിധി, ഒപെക് ഫണ്ട് എന്നിവയുടെ യുഎഇയുടെ മുഖ്യ പ്രതിനിധി കൂടിയായിരുന്നു.
2006 ൽ റോയൽ ബ്രിട്ടീഷ് കോളജിൽ നിന്ന് മൂന്ന് അംഗീകാരങ്ങൾ ശൈഖ് ഹംദാന് ലഭിച്ചു. ലണ്ടനിലെ റോയൽ ബ്രിട്ടീഷ് കോളേജ്, റോയൽ ബ്രിട്ടീഷ് കോളേജ് എഡിൻബർഗ് എന്നിവിടങ്ങളിൽ നിന്ന് ഇന്റേണൽ മെഡിസിനുള്ള ഓണററി ഫെലോഷിപ്പ് എന്നിവയും നേടി. അൽ മക്തൂം ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി നിരവധി സ്കോളർഷിപ്പുകൾ ശൈഖ് ഹംദാൻ പ്രത്യേക താല്പര്യമെടുത്ത് നൽകിയിരുന്നു. കുതിരകളോടുള്ള അഭിനിവേശത്തിനുപുറമെ, വേട്ടയാടലും ഡൗ റേസിംഗും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.
രാജ്യത്തിന്റെെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിൽ ക്രാന്തദർശിയായി പ്രവർത്തിച്ച ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം വിട പറയുമ്പോൾ, ലോകത്തിന് മുന്നിൽ ഇമാറാത്തും ദുബൈ നഗരവും തീർത്ത വിസ്മയങ്ങൾ കൊണ്ടാണ് അദ്ദേഹത്തിന് നാട് യാത്രാമൊഴി പറയുന്നത്. സഹോദരനും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദർശനങ്ങൾക്കനുസൃതമായി സുസ്ഥിര വികസനത്തിനായി സമഗ്ര പദ്ധതികളാവിഷ്കകരിക്കുന്നതിലും ധനവിനിയോഗത്തിലും ശൈഖ് ഹംദാൻ കാട്ടിയ ആസൂത്രണമികവും കരുതലും ദുബൈ നഗരത്തെ പലതവണയാണ് ലോകത്തിന് മുന്നിൽ ഒന്നാംസ്ഥാനത്തെത്തിച്ചത്.
1971 ൽ യു.എ.ഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി അധികാരമേറ്റ ശൈഖ് ഹംദാൻ അതേ പദവിയിലിരുന്നു തന്നെയാണ് ജീവിതത്തിൽ നിന്നും വിടപറഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിനൊപ്പം സർക്കാർ ചെലവുകളെ കൃത്യതയോടെ നിയന്ത്രിക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. 1995 ജനുവരി നാലിനാണ് ശൈഖ് ഹംദാൻ ദുബൈ ഉപ ഭരണാധികാരിയായി അധികാരമേറ്റത്.