- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിൽ കാണാതായ ഹെലികോപ്റ്ററിൽ മൂന്ന് മലയാളികൾ; നാല് മൃതദേഹങ്ങൾ കടലിൽനിന്ന് കണ്ടെത്തി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
മുംബൈ: രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമായി കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിൽ നാല് മൃതദേഹങ്ങളും കടലിൽനിന്ന് കണ്ടെത്തിയിരുന്നു. മലയാളികളായ എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ. ബാബു, പി.എൻ ശ്രീനിവാസൻ എന്നിവരും കാണാതായവരിൽ ഉൾപ്പെടുന്നു.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുജറാത്ത അതിർത്തിക്കടുത്താണ കോപറ്റർ തകർന്ന വീണത്.മുംബൈയിൽനിന്നും 30 നോട്ടിക്കൽ മൈൽ അകലെ കടലിനു മുകളിൽവച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയർ ട്രാഫിക് കണ്ട്രോൾ വിഭാഗം അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. ഏകദേശം 10.58 ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാൽ പറന്നുയർന്നതിനു പിന്നാലെ പെട്ടെന്ന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നെന്നും എടിസി വ്യക്തമാക്കി. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നു വീണത്.
മുംബൈ: രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമായി കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിൽ നാല് മൃതദേഹങ്ങളും കടലിൽനിന്ന് കണ്ടെത്തിയിരുന്നു. മലയാളികളായ എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ. ബാബു, പി.എൻ ശ്രീനിവാസൻ എന്നിവരും കാണാതായവരിൽ ഉൾപ്പെടുന്നു.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഗുജറാത്ത അതിർത്തിക്കടുത്താണ കോപറ്റർ തകർന്ന വീണത്.മുംബൈയിൽനിന്നും 30 നോട്ടിക്കൽ മൈൽ അകലെ കടലിനു മുകളിൽവച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയർ ട്രാഫിക് കണ്ട്രോൾ വിഭാഗം അറിയിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. ഏകദേശം 10.58 ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാൽ പറന്നുയർന്നതിനു പിന്നാലെ പെട്ടെന്ന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നെന്നും എടിസി വ്യക്തമാക്കി. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നു വീണത്.