കണ്ണൂർ: കണ്ടുനിൽക്കാൻ വിഷമമാണ് ഈ പതിമൂന്നുകാരിയുടെ ദുരിതജീവിതം.ആശ്വസിപ്പിക്കനല്ലാതെ മാതാപിതാക്കൾക്ക് എന്തുകഴിയും.ഒരുവർഷം മുമ്പ് സ്‌കൂളിൽ തളർന്ന് വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്.

ആദ്യം തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലാണ് കൊണ്ടുപോയത്. അവിടെ രോഗം രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. തുടർചികിൽസയ്ക്കായി റീജിയണൽ ക്യാൻസർ സെന്ററിലേക്ക് മാറ്റി.

ക്യാൻസർ ചികിൽസ നടത്തുന്നതിനിടെയാണ് വീണ്ടും ദുരിതമെത്തിയത്. ദേഹം മുഴുവൻ പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവരോഗം. എന്താണ് കാരണമെന്ന് ഡോക്ടർമാർക്ക് നിർണയിക്കാനാകുന്നില്ല.

ഇതീ അസുഖം കണ്ടുപിടിക്കാൻ പറ്റുന്നില്ലാന്നാ അവര് പറയുന്നേ..ചുണ്ടെല്ലാം പൊട്ടി വായീന്നെല്ലാം ചോര വന്നുകൊണ്ടിരിക്കും,ആര്യയുടെ അമ്മ പറഞ്ഞു.അമ്മേ..വേദനിക്കുന്നമ്മേയെന്നുള്ള ഹൃദയം പൊട്ടുന്ന നിലവിളി കണ്ടുനിൽക്കാനോ കേട്ടുനിൽക്കാനോ വിഷമിക്കും.

ചികിൽസയ്ക്കായി വീടും സ്ഥലവും പണയപ്പെടുത്തി. ഇപ്പോൾ വാടകവീട്ടിലാണ് താമസം. വിദ്ഗധ ചികിൽസയ്ക്കായി തമിഴ്‌നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയ്ക്ക് തുക തികയാതെ മടങ്ങേണ്ടി വന്നു.

ഇതോടെ ചികിൽസയ്ക്കായി സുമനസുകളുടെ സഹായം തേടാതെ ചികിൽസ നടക്കില്ലെന്ന സ്ഥിതിയാണ്.അതിനിടെ കുടുംബത്തിന് പ്രതീക്ഷയായി സഹായ വാഗ്ദാനവുമായി സർക്കാർ മുന്നോട്ടുവന്നു. ചികിൽസാ ചെലവുകൾ സർക്കാർ വഹിക്കുമെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ വാഗ്ദാനം.ആശുപത്രി അധികൃതരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അവർ അറിയിച്ചു.

വിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ:

Arya K
D/o K Valsaraj
9447955216

ബാങ്ക് വിവരങ്ങൾ :
State Bank Of ഇന്ത്യ
Account Name : Arya K D/o K Valsaraj
Acc Number :67341308566
ifsc Code :SBIN0071207

ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ കാണാം: