നേപ്പാൾ രാജ്യത്തെ ഭൂകമ്പം , ലോക ജനതയെ നടുക്കിയതിന് ആയുസ് ഒരാഴ്‌ച്ച ആകുന്നു. ഹൃദയ ഭേദകം ആയ കാഴ്‌ച്ചകൾ ആണ് നേപ്പാളിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പതിനായിരത്തോളം ആളുകൾ മരിച്ച ഭൂകമ്പം , ജനജീവിതത്തെ താറുമാറാക്കി കളഞ്ഞു. മരുന്നിനും , ഭക്ഷണത്തിനും പാർപ്പിടത്തിനും ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അടിസ്ഥാന പരമായി നിലനില്ക്കുകയും ചെയ്യുന്നു. മാനവികതയോട് ഐക്യപ്പെടുന്ന ഇതൊരു സമൂഹവും ജാഗരൂകമായി  ഈ അവസ്ഥയിൽ ഇടപെടേണ്ടത് അത്യാവശ്യം ആണ് . ടെക്‌നോപാർക്ക്  ജീവനക്കാരും ഈ മാനുഷിക ദുരന്തത്തെ സഹാനുഭൂതി പൂര്വ്വം കാണുന്ന ജന വിഭാഗം ആണ്.

ടെക്‌നോപാർക്ക്  ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ  പ്രതിധ്വനി ഈ ഉദ്യമത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.  2015  മെയ്  5 മുതൽ മെയ് 8 വരെയാണ് പ്രതിധ്വനി യുടെ നേതൃത്വത്തിൽ ഉള്ള ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് ശേഖരണം . 

100, 200, 500 രൂപയുടെ കൂപ്പണുകൾ പ്രതിധ്വനി വോളന്ടിയർ മാരിൽ നിന്നും മെയ്  5 മുതൽ മെയ് 8 വരെ ജീവനക്കാര്ക്കു വാങ്ങാം. കൂടാതെ മെയ് 7 ഇന്  തേജസ്വിനി, നിള, ഭവാനി, അംസ്റ്റർ,  ചന്ദ്രഗിരി, ലീല, പമ്പ , പെരിയാർ , ഗായത്രി , നെയ്യാർ , IBS ക്യാമ്പസ് . UST ഗ്ലോബൽ ക്യാമ്പസ്, ഇന്‌ഫോസിസ് , ഫേസ് 3    എല്ലാ കെട്ടിടങ്ങൾക്ക് മുന്നിലും രാവിലെയും വൈകുന്നേരവും കൂട്ടായ ഫണ്ട് ശേഖരണത്തിനും തീരുമാനിച്ചിട്ടുണ്ട് 

കഴിയുന്നത്ര തുക സമാഹരിച്ചു നേപ്പാൾ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ആണ് പദ്ധതി .ഈ സംരഭം വിജയിപ്പിക്കണം എന്ന് എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരോടും വിനീതം ആയി അഭ്യർത്ഥിക്കുന്നു. 

ഫണ്ട് എത്തിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും   ചൈതന്യൻ  9946608868 ; ബിജുമോൻ  9846568696