- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുവയ്ക്കുന്ന ഇന്ത്യാക്കാർക്ക് ആശ്വാസം പാക്കിസ്ഥാൻ; കൂരയുണ്ടാക്കാൻ താങ്ങാകുന്ന പാക് സഹായത്തെ ഞെക്കിക്കൊല്ലാൻ കുത്തകകളും; സിമന്റ് വിപണിയിലെ കൊള്ളലാഭത്തിനായുള്ള കള്ളക്കളികളുടെ കഥ
മാന്നാർ : പാക്കിസ്ഥാനെന്ന് കേട്ടാൽ സന്തോഷിക്കുന്നവരാണ് ഇപ്പോൾ വീടെന്ന സ്വപ്‌നവുമായി നടക്കുന്ന ശരാശരി ഇന്ത്യാക്കാർ. പാവപ്പെട്ടവന്റെ വീടെന്ന മോഹത്തെ വളർത്തുന്നത് പാക്കിസ്ഥാനാണെന്ന് പറഞ്ഞാൽ അൽഭുതപ്പെയേണ്ട. സിമന്റെ വിപണിയിൽ ഇന്ത്യാക്കാർ ഇന്ന് ആശ്വാസം പാക് കമ്പനികൾ തന്നെ. ഇന്ത്യയിലെ സിമന്റ് നിർമ്മാതാക്കൾ ആരും നിയന്ത്രിക്കാനില
മാന്നാർ : പാക്കിസ്ഥാനെന്ന് കേട്ടാൽ സന്തോഷിക്കുന്നവരാണ് ഇപ്പോൾ വീടെന്ന സ്വപ്‌നവുമായി നടക്കുന്ന ശരാശരി ഇന്ത്യാക്കാർ. പാവപ്പെട്ടവന്റെ വീടെന്ന മോഹത്തെ വളർത്തുന്നത് പാക്കിസ്ഥാനാണെന്ന് പറഞ്ഞാൽ അൽഭുതപ്പെയേണ്ട. സിമന്റെ വിപണിയിൽ ഇന്ത്യാക്കാർ ഇന്ന് ആശ്വാസം പാക് കമ്പനികൾ തന്നെ. ഇന്ത്യയിലെ സിമന്റ് നിർമ്മാതാക്കൾ ആരും നിയന്ത്രിക്കാനില്ലാതെ കൊള്ള ലാഭമെടുക്കുകയാണ്. സിമന്റ് വില ഇനിയും ഉയർത്താനാണ് കമ്പനികളുടെ നീക്കം. ഇതോടെ കെട്ടിടനിർമ്മാണങ്ങൾക്കു ചെലവേറുകയും ചെയ്യും. ഒരു ജന്മകാലം കൊണ്ടു സമ്പാദിക്കുന്ന പണം കൊണ്ടു വീടു പണിയുന്ന പാവപ്പെട്ടവന്റെ കഷ്ടകാലം.
എക്കാലത്തേയും ഉയർന്ന വിലയായ 410 രൂപയ്ക്ക് നടക്കുന്ന ചില്ലറ വിൽപ്പന 440 രൂപയായി ഉയർത്താൻ കമ്പനികൾ തയ്യാറെടുക്കുകയാണ്. പ്രമുഖ സിമന്റ് നിർമ്മാതാക്കളായ രാംകോ, ശങ്കർ അടക്കമുള്ള കമ്പനികളാണ് അടുത്തിടെ ഡീലർമാരുടെ യോഗം വിളിച്ചുചേർത്ത് വില നാന്നൂറ്റിനാൽപത് ആയി വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. ഇതൊന്നും ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ ഇവിടെയാരുമില്ലെന്നതാണ് ദുഃഖകരം. ഇവിടത്തെ സിമെന്റ് കമ്പനികളെല്ലാം കൊള്ളലാഭമെടുക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണു താനും. അന്താരാഷ്ട്രമാർക്കറ്റിൽ അസംസ്‌കൃതവസ്തുക്കളുടെ വിലക്കുറവു കണക്കിലെടുത്താൽ സിമെന്റ്ിന് 300 രൂപ വിലയിട്ടാലും കമ്പനികൾക്കു നഷ്ടമില്ലെന്നിരിക്കെയാണ് 440 രൂപ വിലയിടാൻ ശ്രമിക്കുന്നത്.
ഇതിനിടെ പാക്കിസ്ഥാനിൽനിന്നുള്ള സിമെന്റ് കമ്പനികൾ ഇന്ത്യയിൽ വിപണി കയ്യടക്കാനെത്തിയത് ആശ്വാസമായിരിക്കുകയാണ്. ഇന്ത്യൻ കമ്പനികളുടെ വിലയേക്കാൾ കുറഞ്ഞവിലയാണു പാക് സിമെന്റിനെന്നതാണ് ആശ്വാസം പകരുന്നത്. നാലുമാസത്തിൽ താഴെയായി പാക് കമ്പനികൾ വൻ വിലക്കുറവുമായി ഇന്ത്യൻ വിപണി പിടിക്കാൻ ശ്രമിക്കുന്നുണ്ട്്. സീജി, ലക്കി, മേബിൾ തുടങ്ങിയ പേരുകളിൽ പാക്കിസ്ഥാൻ സിമന്റ് ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട്. 370- ൽ താഴെ മാത്രമേ വിലയുള്ളൂ.
പക്ഷേ ഇവരെ പരമാവധി ഞെരുക്കി തങ്ങളുടെ കുത്തക നിലനിർത്താൻ ഇന്ത്യൻ കമ്പനികൾ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്. വിദേശരാജ്യത്തു നിന്നും ചരക്കുകൂലി അടക്കമുള്ള ചെലവുകളും രാജ്യാന്തരകടത്തിനുള്ള നികുതികളും കൊടുത്തശേഷവും ഇന്ത്യൻ കമ്പനികളേക്കാൾ കുറഞ്ഞവിലയിൽ വിൽക്കാൻ കഴിയുമ്പോഴാണ് നമ്മുടെ രാജ്യത്തെ കമ്പനികളുടെ കൊള്ള വെളിവാകുന്നത്.
ഇപ്പോൾ ചുടുകട്ട ഉപയോഗിച്ചുള്ള കെട്ടിടനിർമ്മാണം അപൂർവമായി മാത്രമേ നടക്കുന്നുള്ളു, പകരം സിമെന്റ് കട്ടയാണ്. ഇതിന്റെ നിർമ്മാതാക്കൾ പാക്കിസ്ഥാൻ സിമെന്റ് ഉപയോഗിച്ചു കട്ടയുണ്ടാക്കാൻ ശ്രമിച്ചതോടെ അവർക്കും ആശ്വാസമായി. തമിഴ്‌നാട്ടിലെ ബിപിഎൽ വിഭാഗക്കാർക്കു അമ്മ സിമെന്റ് 200 രൂപയ്ക്കു കിട്ടുന്നതു വളരെയധികം ആശ്വാസം നൽകുന്നുണ്ട്. ഇവിടെയാകട്ടെ, അങ്ങനെയൊരു ഏർപ്പാടില്ല. വൻകിട സിമെന്റ് കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് സർക്കാരുകളും സ്വീകരിച്ചുപോരുന്നത്. അവർക്കു വേണ്ടി ഇടനിലക്കാർ സർക്കാരിൽ ശക്തമായി സമ്മർദം ചെലുത്തുന്നുണ്ട്.
കുറഞ്ഞ വിലയുമായി കോൽക്കത്തയിലെ സിമെന്റ് കമ്പനി രംഗപ്രവേശം ചെയ്തപ്പോൾ അൺലോഡിംഗുകാരെക്കൊണ്ടു സമരം ചെയ്യിച്ചു സിമെന്റിറക്കാതെ വരുകയും സിമെന്റ് നശിക്കുകയും ഡെമറേജ് ഇനത്തിൽ കമ്പനിക്കു നഷ്ടം വരുത്തുകയും ചെയ്ത സംഭവവുമുണ്ടായിട്ടുണ്ട്്. കേരള സർക്കാർ സംരംഭമായ മലബാർ സിമന്റ്‌സ് മൂന്നൂറ്റി എൺപത് രൂപയ്ക്കും തമിഴ്‌നാട് സർക്കാരിന്റെ അരശു സിമെന്റ്‌സ് മുന്നൂറ്റി അറുപത് രൂപയ്ക്കുമാണ് കച്ചവടം. എന്നാൽ സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനായി ഇവർ ഉത്പ്പാദനം ഗണ്യമായി കുറയ്ക്കുന്നതായുള്ള ആരോപണം വർഷങ്ങളായി നിലനിൽക്കുന്നു.
രാജ്യത്തെ സ്വകാര്യ സിമെന്റ് നിർമ്മാതാക്കൾ സിമെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് വില ഏകീകരണം നടപ്പിലാക്കിയിട്ടുള്ളതിനാൽ ഇതിലേതെങ്കിലും കമ്പനി വില കുറച്ചു വിൽക്കാൻ തയ്യാറല്ല. ഇതുമൂലം മറ്റു രാജ്യങ്ങളിൽ സിമെന്റ് വില നല്ല രീതിയിൽ കുറഞ്ഞിട്ടും ഇവിടെ നാൾക്കുനാൾ വില വർദ്ധിക്കുകയാണ്. നിർമ്മാണ കമ്പനികൾ ഓരോ വർഷവും തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനുള്ള ഉപാധിയായി വിലവർദ്ധന അടിച്ചേൽപ്പിക്കുന്നതിനാലാണ് ഇതിന്റെ ഭാരം മുഴുവൻ ഉപയോക്താക്കളുടെ മേലാണ് വന്നുചേരുന്നത്. വിലവർദ്ധനയെ നിയന്ത്രിക്കാൻ യാതൊരു നടപടിയും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല.
സർക്കാർ കമ്പനികളുടെ ഉത്പ്പാദനശേഷി വർദ്ധിപ്പിച്ച് ലഭ്യത ഉറപ്പാക്കിയാൽ തന്നെ വിലവർദ്ധനയെ നല്ലൊരു പരിധിവരെ പിടിച്ചുനിർത്താൻ സാധിക്കും. ഇതിനിടെയാണ് പാക്കിസ്ഥാൻ കമ്പനികളുടെ സിമന്റും വിപണിയിൽ പിടിമുറുക്കാൻ രംഗത്തുള്ളത്.