ന്യൂഡൽഹി: മുംബൈ കമലാ മിൽ കോമ്പൗണ്ടിലുണ്ടായ തീപ്പിടുത്തത്തിന്റെ അടിസ്ഥാന കാരണം ജനപ്പെരുപ്പമാണെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി.

പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. ഹേമ മാലിനിയുടെ വാക്കുകളിലേക്ക് - 'പൊലീസുകാർ അവരുടെ ജോലി ചെയ്യുന്നില്ല എന്നല്ല. അവർ വളരെ നന്നായാണ് ജോലി ചെയ്യുന്നത്. എന്നാൽ മുംബൈയിൽ ജനസംഖ്യ വളരെ കൂടുതലാണ്'.നഗരം പടരുകയാണ്. ജനസംഖ്യയിൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്.ഓരോ നഗരത്തിനും ചില ജനസംഖ്യാനിയന്ത്രണങ്ങൾ ഉണ്ടാകണം.പരിധി കഴിഞ്ഞാൽ അവരെ തുടരാൻ അനുവദിക്കരുത്. അവർ മറ്റൊരുനഗരത്തിലേക്ക് പോകട്ടെ'.

ഇന്നു പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരിൽ പതിനൊന്നുപേർ സ്ത്രീകളും മൂന്നുപേർ പുരുഷന്മാരുമാണ്. പിറന്നാൾ ആഘോഷത്തിന് ഒത്തു ചേർന്നതായിരുന്നു ഇവർ.