- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയിന്റ് തൊഴിലാളിയുടെ മകളായി ദാരിദ്ര്യത്തിൽ വളർന്നു; പാവങ്ങളുടെ കണ്ണീരൊപ്പാൻ ഉറച്ച നിലപാടെടുത്തു; ഒരിക്കലും അവസാനിക്കാത്ത ജാതി വൈരാഗ്യത്തിന്റെ ഇര; മന്ത്രിയുടെ കലിപ്പിന് ഇരയായ ഐപിഎസ്സുകാരി തീയിൽ കുരുത്ത കഥ
ന്യൂഡൽഹി: ജാതിവെറിയുടെ വക്താക്കളാണ് ഉത്തരേന്ത്യയിലെ ഗോസായി രാഷ്ട്രീയക്കാർ. ജന്മിത്ത മനോഭാവം വച്ചു പുലർത്തുന്ന ഇക്കൂട്ടർ ദളിതരോട് തീർത്തും അവജ്ഞയോടെയാണ് പെരുമാറുന്നത്. ദളിതനൊപ്പം വേദി പങ്കിടാൻ പോലും മടികാട്ടുന്നവർ ഉണ്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ദളിത് ഐപിഎസ് ഉദ്യോഗസ്ഥ മന്ത്രിയുടൈ കോപത്തിന് ഇരയാകാൻ കാരണവും മറ്റൊന്നല്ല. ദളിത
ന്യൂഡൽഹി: ജാതിവെറിയുടെ വക്താക്കളാണ് ഉത്തരേന്ത്യയിലെ ഗോസായി രാഷ്ട്രീയക്കാർ. ജന്മിത്ത മനോഭാവം വച്ചു പുലർത്തുന്ന ഇക്കൂട്ടർ ദളിതരോട് തീർത്തും അവജ്ഞയോടെയാണ് പെരുമാറുന്നത്. ദളിതനൊപ്പം വേദി പങ്കിടാൻ പോലും മടികാട്ടുന്നവർ ഉണ്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ദളിത് ഐപിഎസ് ഉദ്യോഗസ്ഥ മന്ത്രിയുടൈ കോപത്തിന് ഇരയാകാൻ കാരണവും മറ്റൊന്നല്ല. ദളിതയായ ഐപിഎസ് ഉദ്യോഗസ്ഥയോട് എന്തുമാകാം എന്ന മനോഭാവം തന്നെയായിരുന്നു വാഗ്വാദത്തിന് ഇടയാക്കിയതും ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റത്തിലേക്ക് കലാശിച്ചതും.
മന്ത്രിയുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് ഫത്തേഹബാദ് സൂപ്രണ്ട് സ്ഥാനത്തുനിന്ന് സംഗീതാ റാണി കാലിയയെ സ്ഥലം മാറ്റിയ സംഭവമാണ് ദേശീയ തലത്തിൽവൻ വിവാദമായത്. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാറാണ് സംഗീതയെ സ്ഥലം മാറ്റിയത്. സംഭവത്തിൽ സംസ്ഥാന എസ്.സി-എസ്.ടി കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജുമായി തർക്കത്തിലേർപ്പെട്ടതിനാണ് സംഗീതയെ സ്ഥലം മാറ്റിയത്.
അതേസമയം തീയിൽകുരുത്ത ജീവിതം തന്നെയാണ് സംഗീതയുടേത്. അതൊകൊണ്ട് തന്നെ മന്ത്രിയുടെ ക്രോധത്തിൽ വാടില്ലെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. സാധാരണ പെയിന്റർ ആയിരുന്ന ധരംപാലിന്റെ മകളാണ് സംഗീത. ഭിവാനിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച സംഗീത, ഐ.പി.എസ് സ്വപ്‌നം സാക്ഷാത്കരിച്ചത് ശക്തമായ കഠിനാധ്വാനത്തോടെയായിരുന്നു.
ഫത്തേഹാബാദിലാണ് സംഗീത വളർന്നതും പഠിച്ചതും. 2009-ലാണ് അവർ ഐ.പി.എസ്. ടേിയത്. ഉയർന്ന റാങ്കുണ്ടായിരുന്നതിനാൽ, സംഗീത ആഗ്രഹിച്ചതുപോലെ ഹരിയാണ കേഡറിൽത്തന്നെ നിയമനം കിട്ടി. ഐ.പി.എസ്സിനുശേഷം അവിടെത്തന്നെ എസ്‌പിയായി നിയോഗിക്കപ്പെട്ട സംഗീത, ശക്തമായ നിലപാടുകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങൾക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥയായി. അധികൃതരുടെ കണ്ണിലെ കരടും. അഴിമതിക്കെതിരെ ശക്തമായി പോരാടുന്നു ഉദ്യോഗസ്ഥയായിരുന്നു അവർ.
സ്ഥലത്തെ മദ്യമാഫിയയ്ക്ക് രാഷ്ട്രീയക്കാരുമായുള്ള ബന്ധം പരസ്യമാണ്. യോഗത്തിനിടെ ഇക്കാര്യം പരസ്യമായി മന്ത്രിയുടെ മുഖത്തു നോക്കി പറഞ്ഞതാണ് സംഗീതയ്‌ക്കെതിരെ തിരിയാൻ ഇടയാക്കിയത്. ജാള്യത തീർക്കാൻ ഫത്തേബാദിലെ മദ്യ കള്ളക്കടത്ത് പൊലീസിന്റെ അറിവോടെയാണ് നടക്കുന്നതെന്ന് മന്ത്രി ആരോപിക്കുകയായിരന്നു. എന്നാൽ മദ്യ കള്ളക്കടത്തുമായി ബന്ധപ്പെട്ട് 2,500 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികൾ ജാമ്യമെടുത്ത് പിന്നെയും കുറ്റകൃത്യം തുടരുന്നതായും എസ്‌പി വ്യക്തമാക്കി. രാഷ്ട്രീയ ഒത്താശയില്ലാതെ ഇതെങ്ങനെ നടക്കുന്നു എന്നതായിരുന്നു സംഗീത പറഞ്ഞതിന്റെ ഉദ്ദേശ്യം.
വാഗ്വാദം തുടർന്നപ്പോൾ എസ്‌പിയോട് ഇറങ്ങിപ്പോകാൻ മന്ത്രി പറഞ്ഞു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഇറങ്ങി പോകില്ലെന്നും എസ്‌പി പറഞ്ഞു. ഇതോടെ മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംഗീത എസ്‌പിയായി തുടരുന്ന കാലത്തോളം ഫത്തേബാദിൽ വരില്ലെന്നും മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് സംഗീത കാലിയ പറഞ്ഞത്.
എന്നാൽ, പിറ്റേന്നുതന്നെ സംഗീതയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചു.മനേസറിലെ ഫോർത്ത് ബറ്റാലിയന്റെ കമാൻഡന്റായാണ് പുതിയ നിയമനം. സംഗീതയോട് പൊതുസ്ഥലത്തുവച്ച് മന്ത്രി അപമര്യാദയായാണ് പെരുമാറിയതെന്ന് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകിയില്ലെങ്കിൽ മന്ത്രിക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് കമ്മീഷനംഗം ഈശ്വർ സിങ് പറഞ്ഞു.
ഇതിനിടെ, സംഗീതയ്ക്ക് പിന്തുണയുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. മുന്മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയടക്കമുള്ള രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയയും സംഗീതയ്‌ക്കൊപ്പമാണ്. മന്ത്രിയുടെ നടപടികൾ അതിരുവിട്ടതായിപ്പോയെന്ന് ഹൂഡ പറഞ്ഞു. കോൺഗ്രസ് ഈ വിഷയം രാഷ്ട്രീയമായും ഉപയോഗിക്കാൻ ശ്രമി്കുന്നുണ്ട്. ഹരിയാണയിലെ ഉദ്യോഗസ്ഥവൃന്ദം ഇക്കാര്യത്തിൽ രണ്ടുതട്ടിലാണ്. സംഗീത മന്ത്രിയോട് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ, എസ്‌പി.യെ സ്ഥലം മാറ്റം ചെയ്ത നടപടി തെറ്റായിപ്പോയെന്ന് ഭൂരിപക്ഷം പേരും കരുതുന്നു.