- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്ഹിന്ദ് ടിവി പ്രവർത്തിക്കുന്നത് കരിമ്പനാൽ ആർക്കേഡിൽ: ഓപ്പേറഷൻ അനന്തയിൽ ഈ കെട്ടിടത്തെ ഒഴിവാക്കും; തെക്കനക്കര കനാലിൽ വീണ്ടും സർവ്വേ; ബിജു രമേശിന്റെ രാജധാനി പൊളിക്കാതിരിക്കാനോ കള്ളക്കളി?
തിരുവനന്തപുരം: അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളുമായി ഓപറേഷൻ അനന്ത മുന്നോട്ട് പോകുമ്പോൾ പിടിച്ചെടുത്ത ഭൂമി വിട്ടുകൊടുക്കാനായുള്ള ഉന്നത ഇടപെടലും ശക്തമാകുന്നു. ബിജു രമേശിന്റെ കിഴക്കേകോട്ടയിലെ കൈയേറ്റത്തിനു വേണ്ടിയും കരിമ്പനാൽ ആർക്കേഡ് ഉടമകളിൽ നിന്നും സർക്കാർ വീണ്ടെടുത്ത തെക്കനക്കര കനാലിന്റെ 14 സെന്റ് ഭൂമിക്കും വേണ്ടിയാണ് ഉന്നതരുടെ വഴിവിട്ട ഇടപെടൽ. തെക്കനക്കര കനാലിന്റെ 14 സെന്റ് ഭൂമിയിൽ വീണ്ടും സർവേ നടത്തി റിപ്പോർട്ട് നൽകാനാണ് സർക്കാർ ജില്ലാ ഭരണകൂടത്തിനു നിർദ്ദേശം നൽകിയത്. കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവി പ്രവർത്തിക്കുന്നത് കരിമ്പനാൽ ആർക്കേഡിലാണ്. ഇതും തീരുമാനത്തെ സ്വാധീനിച്ചതായാണ് സൂചന. ഈ നീക്കം ഗുണകരമാകുന്നത് ബിജു രമേശിനാണ്. ബിജു രമേശിന്റെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ കയ്യേറ്റമൊഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ഓപറേഷൻ അനന്ത ടീം. ഇത് പൊളിക്കാൻ കുടാണ് പുതിയ നീക്കം. ബിജു രമേശിന്റെ കൈയേറ്റങ്ങൾക്കു പുറമേ തെക്ക
തിരുവനന്തപുരം: അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളുമായി ഓപറേഷൻ അനന്ത മുന്നോട്ട് പോകുമ്പോൾ പിടിച്ചെടുത്ത ഭൂമി വിട്ടുകൊടുക്കാനായുള്ള ഉന്നത ഇടപെടലും ശക്തമാകുന്നു. ബിജു രമേശിന്റെ കിഴക്കേകോട്ടയിലെ കൈയേറ്റത്തിനു വേണ്ടിയും കരിമ്പനാൽ ആർക്കേഡ് ഉടമകളിൽ നിന്നും സർക്കാർ വീണ്ടെടുത്ത തെക്കനക്കര കനാലിന്റെ 14 സെന്റ് ഭൂമിക്കും വേണ്ടിയാണ് ഉന്നതരുടെ വഴിവിട്ട ഇടപെടൽ. തെക്കനക്കര കനാലിന്റെ 14 സെന്റ് ഭൂമിയിൽ വീണ്ടും സർവേ നടത്തി റിപ്പോർട്ട് നൽകാനാണ് സർക്കാർ ജില്ലാ ഭരണകൂടത്തിനു നിർദ്ദേശം നൽകിയത്. കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവി പ്രവർത്തിക്കുന്നത് കരിമ്പനാൽ ആർക്കേഡിലാണ്. ഇതും തീരുമാനത്തെ സ്വാധീനിച്ചതായാണ് സൂചന.
ഈ നീക്കം ഗുണകരമാകുന്നത് ബിജു രമേശിനാണ്. ബിജു രമേശിന്റെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ കയ്യേറ്റമൊഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ഓപറേഷൻ അനന്ത ടീം. ഇത് പൊളിക്കാൻ കുടാണ് പുതിയ നീക്കം. ബിജു രമേശിന്റെ കൈയേറ്റങ്ങൾക്കു പുറമേ തെക്കനക്കര കനാലിനു മുകളിൽ സ്ഥാപിച്ച ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കാൻ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാൻ കലക്ടർ കെഎസ്ഇബിക്കു നിർദ്ദേശം നൽകി. തെക്കനക്കര കനാൽ കയ്യേറിയാണ് കരിമ്പനാൽ ആർക്കേഡ് ഉടമകൾ പാർക്കിങ് സ്ഥലവും ട്രാൻസ്‌ഫോർമറും സ്ഥാപിച്ചതെന്നാണ് ഓപറേഷൻ അനന്തുയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഇതിനെത്തുടർന്ന് ഈ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളും തുടങ്ങി. എന്നാൽ, കനാലിന്റെ ഉടമസ്ഥാവകാശത്തിനു രേഖകളുണ്ടെന്നും ജില്ലാ ഭരണകൂടത്തിന്റെ നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടി ബിജു രമേശും കരിമ്പനാൽ ആർക്കേഡ് ഉടമകളും സർക്കാരിനും ഹൈക്കോടതിക്കും പരാതി നൽകിയിരുന്നു. പൊളിക്കലിനെതിരായി ബിജു രമേശ് നേടിയ സ്റ്റേ നീക്കിയാണ് ചൊവ്വാഴ്ച കോടതി അനുകൂല ഉത്തരവിട്ടത്. ചീഫ് സെക്രട്ടറി പി.കെ.മൊഹന്തിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നും വീണ്ടും സർവേ നടത്തി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കലക്ടർക്കു നിർദ്ദേശം നൽകിയിരുന്നു.
അതിനിടെയാണ് സ്ഥലം ഏറ്റെടുത്ത നടപടിക്ക് ഹൈക്കോടതി അംഗീകാരം നൽകിയത്. എന്നാൽ ഇതുവകവയ്ക്കാതെ സർവേ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ കലക്ടറോട് ആവശ്യപ്പെട്ടതായി അറിയുന്നു. ഇത് ഓപ്പറേഷൻ അനന്ത അട്ടിമറിക്കാൻ വേണ്ടിയാണെന്നാണ് സൂചന. ബിജു രമേശിന്റെ കെട്ടിടം, തെക്കനംകര കനാൽ കൈയേറി നിർമ്മിച്ചതാണെന്നും 2005ലെ ദുരന്തനിവാരണനിയമം അനുസരിച്ച് പൊളിച്ചുമാറ്റണമെന്നുമെന്നും നേരത്തെ തിരുവനന്തപുരം എഡിഎം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബിജു രമേശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റേയും ജില്ല കളക്ടർ ബിജു പ്രഭാകറിന്റേയും നേതൃത്വത്തിൽ ആവിഷ്‌കരിച്ച ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നഗരമധ്യത്തിലെ നിരവധി അനധികൃത കൈയേറ്റങ്ങൾ പൊളിച്ചു മാറ്റികയും, അഴുക്കുചാലുകൾ പുനർനിർമ്മിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ വെള്ളപ്പൊക്കനിയന്ത്രണ സംഭരണിയായി കണക്കാക്കിയിരുന്ന കരിമഠം കുളത്തിൽനിന്ന് പാർവതീ പുത്തനാറിലേക്ക് പോകുന്നതാണ് തെക്കനംകര കനാൽ.
കോട്ടയ്ക്കകം ഭാഗത്തുവച്ച് ഈ കനാലിന് മുകളിൽ കൈയേറ്റം നടന്നുവെന്ന് പരിശോധനയിൽ ഓപ്പറേഷൻ അനന്ത സംഘം കണ്ടെത്തി. തുടർന്ന് പ്രസ്തുത കെട്ടിടം പൊളിച്ചു മാറ്റാൻ അനന്ത സംഘം തീരുമാനിച്ചെങ്കിലും ഉന്നത ഇടപെടൽ കാരണം ഇതിന് കഴിഞ്ഞില്ല. റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ പിന്തുണയാണ് ഇതിന് കാരണം. ബാർ കോഴ ആരോപണം ഉയർന്നപ്പോഴായിരുന്നു ഇതും. അതുകൊണ്ട് തന്നെ വിഷയം ഏറെ ചർച്ചയാവുകയും ചെയ്തു. ബാർ കോഴയിൽ ബിജു രമേശിന്റെ മലക്കം മറിച്ചിലുകളും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെയാണ് മാണിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിയത്. ഇതോടെ സർക്കാർ നിയമപോരാട്ടം കടുപ്പിച്ചു. ഇതിനിടെയിലും അടൂർ പ്രകാശ് ബിജുവിനെ രക്ഷിക്കാൻ ചില നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. കേരളാ കോൺഗ്രസും മാണിയും നിലപാട് കടുപ്പിച്ചപ്പോൾ ഹൈക്കോടതിയിൽ സർക്കാർ ശക്തമായ വാദവുമായെത്തി. ഇതോടെയാണ് കേസിൽ അനുകൂലവിധി സർക്കാരിനുണ്ടായത്.
തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകറായിരുന്നു രാജധാനി പൊളിക്കാൻ മുന്നിൽ നിന്നത്. ഇതിനിടെയിൽ കളക്ടറെ മാറ്റാൻ പോലും ശ്രമിച്ചു. എന്നാൽ അടൂർ പ്രകാശിന്റെ ഈ നീക്കം വിജയിച്ചില്ല. ഇതോടെ നടപടിക്രമങ്ങൾ ശരിയായ ദിശയിലെത്തി. ആദ്യം ഉടമയ്‌ക്കെതിരെ നോട്ടീസ് നൽകിയെങ്കിലും അത് ദുരന്തനിവാരണ നിയമത്തിന്റെ ചട്ടങ്ങൾ ലംഘിക്കുന്നു എന്നുകാണിച്ചായിരുന്നു. പാളിച്ചകൾ നിറഞ്ഞ ഈ നോട്ടീസ് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതോടെ സർക്കാർ പിൻവലിച്ചു. കുറ്റമറ്റ നോട്ടീസാണ് പിന്നീട് നൽകിയത്. എന്നാൽ, ഉടമയ്ക്ക് വിശദീകരണം നൽകാൻ ഹൈക്കോടതി നൽകിയ സമയപരിധി തീരും മുമ്പുതന്നെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഇടപെട്ട് വീണ്ടും വിശദീകരണം നൽകാൻ വിളിച്ചുവരുത്തി. ഇതോടെ പ്രശ്‌നം വീണ്ടും കോടതിയിലെത്തി. ഇതെല്ലാം റവന്യൂമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദ ഫലമായിട്ടെന്നായിരുന്നു ആരോപണം. വഞ്ചിയൂർ വില്ലേജിലെ 560/364 സർവേ നമ്പരിലുള്ള സ്ഥലം ബിജു രമേശ് കൈയേറി കെട്ടിടം നിർമ്മിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ഈ കണ്ടെത്തലുകളേയും ഹൈക്കോടതി വിധിയേയും മറികടക്കാനാണ് പുതിയ നീക്കം. ജയ്ഹിന്ദ് ടിവി വാടകയ്ക്ക് പ്രവർത്തിക്കുന്ന കെട്ടിടത്തെ രക്ഷിക്കാനുള്ള നീക്കം ഫലത്തിൽ ബിജു രമേശിന് വേണ്ടിയാണെന്നാണ് ആക്ഷേപം.