- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി കെട്ടിടസമുച്ചയ നിർമ്മാണത്തിൽ വൻഅപാകതയെന്ന് എൻഐടി വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്; നിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചത് കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കി; റിപ്പോർട്ട് ലഭിച്ച് രണ്ട് വർഷമായിട്ടും തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കാതെ പൊതുമരാമത്ത് വകുപ്പ്
കൊച്ചി: കോടികൾ മുടക്കി നിർമ്മിച്ച കേരള ഹൈക്കോടതിയുടെ കെട്ടടസമുച്ചയ നിർമ്മാണത്തിൽ വൻ അപാകതയെന്ന് എൻഐടി വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്. കെട്ടിട നിർമ്മാണത്തിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചത് കെട്ടിടത്തിന് ബലക്ഷയമുണ്ടാകാൻ ഇടയാക്കിയയെന്നും എൻഐടി റിപ്പോർട്ടിൽ പറയുന്നു. 2015-ൽ പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരമാണ് തിരുച്ചിറപ്പിള്ളി എൻഐടിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനീയറിങ് പ്രൊഫസർ സി. നടരാജൻ റിപ്പോർട്ട് നൽകിയത്. നൂറു കോടിയിലധികം ചെലവിട്ട് 2006-ൽ ഉദ്ഘാടനം ചെയ്ത ബഹുനില സമുച്ചയത്തിന് ബലക്ഷയം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പൊതുമരാമത്ത് ചീഫ് എൻജിനീയർ പഠനത്തിനായി തിരുച്ചിറപ്പിള്ളി എൻഐടിയെ സമീപിച്ചത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് കെട്ടിട നിർമ്മാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രൊഫ. എൻ. നടരാജൻ റിപ്പോർട്ട് നൽകിയത്. പോരായ്മകൾക്കൊപ്പം ബലപ്പെടുത്തേണ്ട ആവശ്യകതകളെ കുറിച്ചും പൊതുമരാമത്ത് വകുപ്പിന് ശുപാർശ നൽകിയിരുന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റി
കൊച്ചി: കോടികൾ മുടക്കി നിർമ്മിച്ച കേരള ഹൈക്കോടതിയുടെ കെട്ടടസമുച്ചയ നിർമ്മാണത്തിൽ വൻ അപാകതയെന്ന് എൻഐടി വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്. കെട്ടിട നിർമ്മാണത്തിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചത് കെട്ടിടത്തിന് ബലക്ഷയമുണ്ടാകാൻ ഇടയാക്കിയയെന്നും എൻഐടി റിപ്പോർട്ടിൽ പറയുന്നു.
2015-ൽ പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരമാണ് തിരുച്ചിറപ്പിള്ളി എൻഐടിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനീയറിങ് പ്രൊഫസർ സി. നടരാജൻ റിപ്പോർട്ട് നൽകിയത്. നൂറു കോടിയിലധികം ചെലവിട്ട് 2006-ൽ ഉദ്ഘാടനം ചെയ്ത ബഹുനില സമുച്ചയത്തിന് ബലക്ഷയം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പൊതുമരാമത്ത് ചീഫ് എൻജിനീയർ പഠനത്തിനായി തിരുച്ചിറപ്പിള്ളി എൻഐടിയെ സമീപിച്ചത്.
ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് കെട്ടിട നിർമ്മാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രൊഫ. എൻ. നടരാജൻ റിപ്പോർട്ട് നൽകിയത്. പോരായ്മകൾക്കൊപ്പം ബലപ്പെടുത്തേണ്ട ആവശ്യകതകളെ കുറിച്ചും പൊതുമരാമത്ത് വകുപ്പിന് ശുപാർശ നൽകിയിരുന്നു.
കെട്ടിടത്തിന്റെ കോൺക്രീറ്റിങിൽ ഉൾപ്പെടെ വലിയ പോരായ്മകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഹൈക്കോടതി കെട്ടിടം നിർമ്മിക്കാൻ ഉപയോഗിച്ച സിമെന്റും മണലും കമ്പിയും വെള്ളവും അടക്കം ഗുണനിലവാരം ഇല്ലാത്തതാകാമെന്നുമാണ് റിപ്പോർട്ടിലുള്ളത്. പ്രത്യേകിച്ച് സി ബ്ലോക്കിന്റെ നിർമ്മാണമാണ് പഠനവിധേയമാക്കിയത്.
അടുത്തിടെ കോൺക്രീറ്റ് പൊളിഞ്ഞു വീണതോടെ ഹൈക്കോടതിയുടെ എട്ടാം നിലയിൽ നിന്ന് ഫയലുകളടക്കം നീക്കിയിരുന്നു. പൊളിഞ്ഞുവീണ ഭാഗങ്ങളിലും സി ബ്ലോക്കിലും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് ബലപ്പെടുത്തൽ നടത്തുകയാണ്. ഇതിനായി പ്രൊഫ. സി. നടരാജൻ ഹൈക്കോടതിയിൽ എത്തി പൊതുമരാമത്ത് വകുപ്പിന് സാങ്കേതിക ഉപദേശം നൽകിയിരുന്നു. 41 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ ബലപ്പെടുത്തലിനായി മാത്രമായി ഇപ്പോൾ വിനിയോഗിക്കുന്നത്.
നടരാജൻ റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസാണ് ഇപ്പോൾ പുറത്തുവിട്ടത്. കെട്ടിട നിർമ്മാണത്തിൽ അപാകതയുണ്ടെന്ന റിപ്പോർട്ട് ലഭിച്ച് രണ്ട് വർഷമായിട്ടും ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ഹൈക്കോടതിയോ പൊതുമരാമത്ത് വകുപ്പോ തയാറായില്ലെന്നും ആക്ഷേപമുണ്ട്.