കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ മൗണ്ടൻ ലാന്റ്‌സ്‌കേപ്പ് പദ്ധതിയിലൂടെ നിലവിലലുള്ള വനവിസ്തൃതികൂട്ടി ഇടതൂർന്ന വനമേഖല സൃഷ്ടിച്ച് കടുവാ ആവാസ വ്യവസ്ഥയുണ്ടാക്കാൻ ആന്താരാഷ്ട്ര ഏജൻസികളുടെ സാമ്പത്തിക പിന്തുണയോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ജനജീവിതത്തിന് വെല്ലുവിളിയുയർത്തു മെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്‌ററ്യൻ പറഞ്ഞു.

എറണാകുളം ജില്ലയിലെ രണ്ടു പഞ്ചായത്തുകളും, തൃശൂർ ജില്ലയിലെ ഒരു പഞ്ചായത്തും, ഇടുക്കി ജില്ലയിലെ ചിന്നാർ മുതൽ ചക്കുപള്ളം വരെയുള്ള 31 പഞ്ചായത്തുകളും, ഉൾപ്പെടെ 34 പഞ്ചായത്തുകളെയാണ് ഇടതൂർന്ന വനസൃഷ്ടിക്കായി ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരി ക്കുന്നത്. നിലവിൽ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളും നാഷണൽ പാർക്കുകളുമുൾപ്പെടെ 37100 ഹെക്ടർ വിസ്തൃതിയുള്ള സംരക്ഷിതവനങ്ങൾക്കൊപ്പം ഇപ്പോൾ ജനവാസകേന്ദ്രങ്ങളും, കൃഷിഭൂമിയും, തോട്ടങ്ങളുമുൾക്കൊള്ളുന്ന 11650 ഹെക്ടർ സ്ഥലംകൂടി കൂട്ടിച്ചേർക്കുന്നതു കൂടാതെ 84600 ഹെക്ടർ സ്ഥലത്തിന് ഉയർന്ന സംരക്ഷിതപ്രദേശം എന്ന് സ്‌ററാറ്റസ് നൽകി കടുവകളുടെ സ്വൈര്യവിഹാരത്തിനുവേണ്ടി ഈ പ്രദേശങ്ങളെ മാറ്റുവാനുമാണ് ഏകദേശം 240 കോടി രൂപ അടങ്കൽ ഉള്ള (3,62,75,000 ഡോളർ) ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് വ്യക്തമായ സൂചനയുണ്ട്. വാഷിങ്ടൺ കേന്ദ്രമാക്കിയുള്ള ഗ്‌ളോബൽ എൻവയൺമെന്റ് ഫെസിലിറ്റി എന്ന സാമ്പത്തിക ഏജൻസിയാണ് ധനസഹായം നൽകുന്നത്.

2016 ഏപ്രിലിൽ പുറത്തിറക്കിയ ജിഇഎഫ്‌ന്റെ കടുവാ സ്ഥിതിവിവരറിപ്പോർട്ടായ 'ബേണിങ്‌ ്രൈബറ്റ്' ~ൽ തങ്ങൾ അംഗീകാരം നൽകിയിരിക്കുന്ന എച്ച്.ആർ.എം.എൽ.പദ്ധതിയുടെ ധനസഹായമായ 6.2 മില്യൺ ഡോളർ കടുവാ സംരക്ഷണപദ്ധതിയുടെ ഭാഗമായിട്ടാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എച്ച്.ആർ.എം.എൽ പദ്ധതിയുടെ അഗീകാരത്തിനായി 2011 മുതൽ നടന്നിട്ടുള്ള കത്തിടപാടുകളിലും രേഖകളിലും ഈ പദ്ധതി അന്തർദേശീയ കടുവാ സംരക്ഷണമാണ് ലക്ഷ്യംവെയ്ക്കുന്നതെന്ന് സൂചന നൽകുന്നു. പെരിയാർ കടുവാ സങ്കേതത്തിന്റെ 2011~2021 മാനേജ്‌മെന്റ് പ്‌ളാനിൽ കടുവയുടെ എണ്ണം പെരുകുമ്പോൾ സംരക്ഷിതപ്രദേശത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്നു. കടുവകളുടെ എണ്ണംപെരുകി നിലവിലുള്ള സങ്കേതങ്ങളിൽ നിന്ന് പുറത്തുചാടുമ്പോൾ ചുറ്റുമുള്ള പ്രദേശങ്ങൾ പുതിയ തലമുറയെ സ്വീകരിക്കുവാൻ ഒരുക്കുകയും രൂപപ്പെടുത്തുകയും ചെയ്യണമെന്നും പറയുന്നു. കേരള ബയോഡൈവേഴ്‌സിറ്റി ബോർഡിന്റെ ഉടുമ്പഞ്ചോല കൺസർവേഷൻ പദ്ധതിയിലും വന്യജീവി ഇടനാഴി സൃഷ്ടിക്കണമെന്നു നിർദ്ദേശിക്കുന്നു. പന്ത്രണ്ടാം പദ്ധതി പ്‌ളാനിൽ ടീ ബോർഡും കർഷകർക്കുള്ള ധനസഹായം സ്വീകരിക്കുന്നതിന് എച്ച്.ആർ.എം.എൽ പദ്ധതിയുടെ നിയന്ത്രണങ്ങൾക്കു വിധേയമാണെന്ന് സൂചിപ്പിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണ്.

ലോകപൈതൃകസമിതിയിൽ അംഗമായ പശ്ചിമഘട്ടത്തിൽ പരിസ്ഥിതിലോലപ്രദേശങ്ങൾ സൃഷ്ടിച്ചുകൊണ്ട് നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിസ്ഥിതി കോളനിവൽക്കരണത്തിന്റെ ആദ്യപടിയാണ് ഹൈറേഞ്ച് മൗണ്ടൻ ലാന്റ്‌സ്‌കേപ്പ് പദ്ധതിയിലൂടെയുള്ള കടുവ സംരക്ഷണ ആവാസവ്യവസ്ഥ. ഈ പദ്ധതിയിലൂടെ കൈവരിക്കുന്ന നേട്ടങ്ങൾ മാത്രമാണ് സാമ്പത്തികസഹായം നൽകുന്ന അന്തർദ്ദേശീയ ഏജൻസികൾ മുഖവിലയ്‌ക്കെടുക്കുന്നത്. ഇതിന്റെ സൂചനകളും പദ്ധതിരേഖകളിൽ നിന്ന് ലഭ്യമാണ്. കടുവ, പുലി, വരയാട്, മലയണ്ണാൻ, മരനായ, നീർനായ, ആന, കാട്ടുപോത്ത് ഇവയുടെ എണ്ണം കൂടും. ഇതിന്റെ തുടർച്ചയായി ഒരുലക്ഷം ഹെക്ടർ വിസ്തൃതിയിലേക്ക് ഭാവിയിൽ പദ്ധതി വളരും. എസ്‌റേററ്റുകൾക്കിടയിലൂടെ ഇടനാഴി കടുവയ്ക്കും ആനയ്ക്കും സ്വൈര്യവിഹാരത്തിനും ജീവിക്കാനുമുള്ള വിശാലമായ ഭൂപ്രദേശം രൂപപ്പെടും ആഗോള കടുവാസംരക്ഷണപദ്ധതിയുമായി ഹൈറേഞ്ച് ലാന്റ്‌സ്‌കേപ്പ് താദാത്മ്യപ്പെട്ട് ഭാഗമാകുമെന്ന് വ്യക്തമാക്കുന്നു. ജനജീവിതത്തെ വെല്ലുവിളിച്ച് പരിസ്ഥിതിയുടെ പേരിൽ വൻ സാമ്പത്തിക ഇടപാടുകളിലൂടെ അന്തർദ്ദേശീയ ഏജൻസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാനും തുടർച്ചയുള്ളതും ഇടതൂർന്നതുമായ വനങ്ങൾ സൃഷ്ടിക്കുവാനുമായി ജനവാസമേഖലകളെയും കൃഷിയിടങ്ങളേയും തോട്ടങ്ങളെയും തുറന്നുകൊടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഭാവിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വി സി.സെബാസ്‌ററ്യൻ സൂചിപ്പിച്ചു