- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേനൽ മഴയും ചൂടിനെ കുറച്ചില്ല; പുറംജോലി ചെയ്യുന്നവർക്ക് ഉച്ചസമയത്ത് വിശ്രമം അനുവദിച്ച് ലേബർ വകുപ്പ്; ചൂടിന് കാഠിന്യം കൂടുതൽ തെക്കൻ ജില്ലകളിൽ
ആലപ്പുഴ : വേനൽ മഴ കനത്തിട്ടും ചൂടിന്് ശമനമായില്ല. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില ജില്ലകളിൽ ചൂട് 36 നും 38 നും ഇടയിലെത്തി. സംസ്ഥാനത്ത് ഇപ്പോൾ നൂറോളം പേർക്ക് സൂര്യാഘാതമേറ്റതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ആലപ്പുഴ മുഹമ്മ സ്വദേശി മംഗലത്ത് ഉണ്ണികൃഷ്ണനാണ് ആഘാതമേറ്റത്. ഇയ്യാളുടെ
ആലപ്പുഴ : വേനൽ മഴ കനത്തിട്ടും ചൂടിന്് ശമനമായില്ല. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില ജില്ലകളിൽ ചൂട് 36 നും 38 നും ഇടയിലെത്തി. സംസ്ഥാനത്ത് ഇപ്പോൾ നൂറോളം പേർക്ക് സൂര്യാഘാതമേറ്റതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ആലപ്പുഴ മുഹമ്മ സ്വദേശി മംഗലത്ത് ഉണ്ണികൃഷ്ണനാണ് ആഘാതമേറ്റത്.
ഇയ്യാളുടെ ശരീരത്തിന്റെ പിൻഭാഗം സൂര്യതാപമേറ്റ് കരിഞ്ഞുപോയി. കെ എസ്ആർ ടി സിൽ കണ്ടക്ടറായ ഉണ്ണികൃഷ്ണൻ എറണാകുളം കന്യാകുമാരി റൂട്ടിൽ സർവീസ് നടത്തുന്നതിനിടയിൽ അടൂരിൽവച്ചാണ് സുര്യാഘാതമേറ്റത്. ഇയ്യാൾ പിന്നീട് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. പകൽ പ്രവർത്തികൾ നടക്കുന്ന തൊഴിൽമേഖലയിൽ തൊഴിലാളികൾക്ക് 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ ലേബർ വകുപ്പ് വിശ്രമം അനുവദിച്ചിട്ടുണ്ട്.
സൂര്യതാപത്തിന്റെ കാഠിന്യം കുറഞ്ഞശേഷം പണിയെടുക്കാനുള്ള അവസരമാണ് ഇതുവഴി ഒരുക്കിയിട്ടുള്ളത്. പലപ്പോഴും തൊഴിലുടമകൾ ഇത് പാലിക്കപ്പെടാറില്ല. അതേസമയം സർക്കാർ സംവിധാനത്തിൽ പുറം പണിയെടുക്കുന്ന ആർക്കും തന്നെ ഈ ഇളവ് അനുവദിച്ചിട്ടില്ല.
ദിവസങ്ങൾ തുടർച്ചയായി ഡ്യൂട്ടി ചെയ്യുന്ന കെ എസ് ആർടിസി ജീവനക്കാർക്ക് സൂര്യഘാതമേൽക്കാൻ സാദ്ധ്യതയേറുകയാണ്. പ്രത്യേകിച്ചു അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഡ്രൈവർകണ്ടക്ടർമാർക്ക്. ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഉണ്ണികൃഷ്ണൻ. നേരത്തെ ഡ്രൈവർമാർ കുഴഞ്ഞുവീണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ ചൂട് കൂടുതലായി അനുഭവപ്പെടുകയാണ്.സംസ്ഥാനത്തിന്റെ സ്ഥിതി ഇതെങ്കിൽ രാജ്യത്താകമാനം ചൂട് വർദ്ധിക്കുകയാണ്. നിലവിലെ കണക്കിൽ അത്യുഗ്ര താപമേറ്റ 262 ഓളം പേർ മരിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആന്ത്രാ, തെലുങ്കാന, രാജസ്ഥാൻ, ഒഡിഷ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ദിനംപ്രതി ചൂടിന്റെ
കാഠിന്യം വർദ്ധിക്കുകയാണ്.
ഇവിടങ്ങളിൽ 48 ഡിഗ്രിക്കും മുകളിൽ ചൂട് എത്തിതുടങ്ങി. കേരളത്തിൽ സൂര്യാഘാതമേറ്റ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിത്യേന വർദ്ധിച്ചുവരുന്ന ചൂട് ആശങ്കയുണ്ടാക്കുകയാണ്. മറിച്ച് ആന്ത്രയിൽ 100 ഉം തെലുങ്കാനയിൽ 130 പേർ മരണപ്പെട്ടതായാണ് കണക്ക്. വരുംദിനങ്ങൾ ചൂടുവർദ്ധിക്കാനിടയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കാനും ചൂടിൽനിന്നും പരാമാവധി അകന്നുനിൽക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.