കൊച്ചി : ഗവ. പ്ലീഡർ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ് റിപ്പോർട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടു മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഒരു സംഘം അഭിഭാഷകർ ഹൈക്കോടതിക്കുള്ളിൽ തുടങ്ങിവച്ച രോഷപ്രകടനം തെരുവിലേക്കും പടർന്നു. ഈ വിഷയത്തിൽ പൊലീസും മാദ്ധ്യമപ്രവർത്തകർക്കൊപ്പമായിരുന്നു. ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഹൈക്കോടതിയിൽ വീണ്ടും സംഘർഷം. ഹൈക്കോടതിയിലെ മീഡിയ റൂം, അഭിഭാഷകർ ബലമായി പൂട്ടി. ധനേഷ് മാത്യുവിനെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് അഭിഭാഷകർ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസും പറയുന്നു. ഇത് തന്നെയാണ് മാദ്ധ്യമങ്ങൾ വാർത്തയാക്കിയത്. പക്ഷേ അഭിഭാഷകരുടെ വാദം മറ്റൊന്നാണ്. രണ്ട ദിവസം ആയി കേരള ഹൈക്കോടതിയിലെ അഭിഭാഷകരെ കുറിചുള്ള വാര്ത്ത കൾ പത്രക്കാർ എത്ര വളചൊടിച്ചാണെന്ന് അവർ പറയുന്നു. മോശമായിട്ടുമാണ് ചാനലിലൂടെയും മറ്റും പുറത്തു വിടുന്നതെന്നും സൂചിപ്പിക്കുന്നു. ഇതോടെ വിഷയത്തിൽ അഭിഭാഷകർക്ക് പൊതു സമൂഹത്തിന്റെ പിന്തുണ കിട്ടാതിരിക്കാൻ കള്ളക്കളികൾ നടന്നുവെന്ന ആരോപണമാണ് സജീവമാകുന്ന്.

മാദ്ധ്യമങ്ങളെ വിലക്കണമെന്നും ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടണമെന്നും ആവശ്യപ്പെട്ടു കോടതിവരാന്തയിൽ ബഹളം വച്ച അഭിഭാഷകർ പിന്നീട് കോടതിയിലുണ്ടായിരുന്ന മൂന്നു വനിതാ മാദ്ധ്യമ പ്രവർത്തകർക്കെതിരെയും തിരിഞ്ഞു. മാദ്ധ്യമ പ്രവർത്തകരെ പൊലീസ് സംരക്ഷണത്തിൽ രജിസ്റ്റ്രാറുടെ മുറിയിലേക്കു മാറ്റുകയും മീഡിയാ റൂം താൽകാലികമായി പൂട്ടുകയും ചെയ്ത ശേഷമാണ് അഭിഭാഷകരുടെ രോഷം തെരുവിലേക്ക് അണപൊട്ടിയത്. സംഘർഷം മണിക്കൂറുകളോളം നീണ്ടു. സംഘർഷാവസ്ഥയറിഞ്ഞെത്തിയ ചാനൽ സംഘത്തെ അഭിഭാഷകർ മർദിച്ചതോടെ കോടതിയുടെ മുന്നിൽ കൂടുതൽ പൊലീസും മാദ്ധ്യമ പ്രവർത്തകരുമെത്തി. മാദ്ധ്യമ പ്രവർത്തകരെ മർദിച്ച ശേഷം അഭിഭാഷകർ കോടതിക്കുള്ളിൽ അഭയം തേടി. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു മാദ്ധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടയിൽ അസഭ്യവർഷം നടത്തി പ്രകോപനമുണ്ടാക്കാനും ഒരു സംഘം അഭിഭാഷകർ ശ്രമിച്ചു. മാദ്ധ്യമ പ്രവർത്തകർക്കും സമീപത്തെ കടകൾക്കും നേരെ കല്ലേറുണ്ടായി. പൊലീസ് ലാത്തിവീശിയാണു കുടുതൽ സംഘർഷം ഒഴിവാക്കിയതെന്നാണ് മാദ്ധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. ഇത് തന്നെയാണ് പൊലീസും പറയുന്നത്.

പത്രക്കാർ ചെയ്ത നിയമ ലംഘനങ്ങളെ എന്തുകൊണ്ട് പൊലീസ് കാണുന്നില്ല. ഇന്നലെയും ഇന്നും 3 മണിക്കൂറോളം റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയത് പൊലീസ് കാണുന്നില്ലേ. ഹൈക്കോടതിയുടെ പരിസരത്ത് മാര്ച്ച് പാടില്ല എന്ന വിധി ലംഘിച്ച് മാർച്ച് നടത്തിയതും, കല്ലെറിഞ്ഞതും മറ്റും പൊലീസ് കാണുന്നില്ല. പത്രക്കാർക്ക് കോടതി മുറിയിൽ എന്ത് കാര്യം. കേരള ഹൈക്കോടതിയിൽ അല്ലാതെ മറ്റൊരോ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മീഡിയ റൂം ഇല്ല. യാതൊരു അടിസ്ഥാനമില്ലാത്ത വാർത്തു കൊടുക്കുന്നതിനെതിരെ നേരത്തെ കൊടുത്ത റിട്ട് നിലവിൽ ഉണ്ട്. സുപ്രീം കോടതിയിൽ പത്രക്കാർക്ക് കോടതിൽ പ്രവേശനം ഇല്ല. തെറ്റായ വാർത്ത കൊടുത്തതിനു പ്രതികരിച്ചതിന് കയ്യിൽ പത്രവും, ചാനലും മറ്റും ഉണ്ടെന്നു വച്ച് എന്ത് വാര്ത്ത്യും പടച്ചു വിടുന്നതാണ് ഇന്നും കണ്ടത്. ഇനി കോടതി കോമ്പൗണ്ടിൽ കയറ്റില്ല എന്നാണ് അസോസിയേഷന്റെ തിരുമാനമെന്ന് അഭിഭാഷകരും പറയുന്നു.

അതിനിടെ ഹൈക്കോടതിയിലെ ഗവ. പ്ലീഡർ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയതും അഭിഭാഷകർക്ക് തിരിച്ചടിയായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വനിത എസ്‌ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശിനോട് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാക!ൃഷ്ണൻ നിർദ്ദേശിച്ചു. പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകർക്ക് ഉറപ്പു നൽകി. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ജഡ്ജിസമിതി അടിയന്തര യോഗം ചേർന്നു പ്രശ്‌നപരിഹാരത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ഈ ചർച്ചകൾക്കും മാദ്ധ്യമപ്രവർത്തകർക്ക് അനുകൂലമാണെന്ന പരാതി അഭിഭാഷകർക്കുണ്ട്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നു ഹൈക്കോടതി നടപടികൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായി കേരള ഹൈക്കോർട്ട് അഡ്വക്കറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ്.യു.നാസർ അറിയിച്ചു. സംസ്ഥാനത്തെ മറ്റ് അഭിഭാഷക സംഘടനകളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി കെട്ടിടത്തിലുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകർ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണനെ നേരിൽ കണ്ടു പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലെ ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ് റിപ്പോർട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടു മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഒരു കൂട്ടം അഭിഭാഷകർ കഴിഞ്ഞ ദിവസം ഭീഷണിയും കയ്യാങ്കളിയും നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു പത്രപ്രവർത്തക സംഘടനയായ കെയുഡബ്ല്യുജെ നടത്തിയ മാർച്ചിനു നേരെയും ആക്രമണമുണ്ടായെന്നും ആരോപിക്കുന്നു. രാവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിലെത്തുകയും ഗവ. പ്ലീഡർക്കെതിരായ കേസിന്റെ അന്വേഷണത്തിനു വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ഡിജിപിയെ കണ്ടു പൊലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്നു പരാതിപ്പെടുകയായിരുന്നു. മാദ്ധ്യമ പ്രവർത്തകരെ ഹൈക്കോടതിയിൽ വച്ച് അഭിഭാഷകർ മർദിച്ച സംഭവവും തുടർന്നുണ്ടായ പ്രശ്‌നങ്ങളും അന്വേഷിക്കാൻ ആലുവ റൂറൽ എസ്‌പിയെ ചുമതലപ്പെടുത്തിയെന്നും ബെഹ്‌റ അറിയിച്ചു.

ഹൈക്കോടതിയിലെ അഭിഭാഷകരെ കുറിചുള്ള വാർത്തകൾ പത്രക്കാർ എത്ര വളച്ചൊടിച്ചാണ്, മോശമായിട്ടുമാണ് ചാനലിലൂടെയും മറ്റും പുറത്തു വിടുന്നത് നടന്ന സംഭവം ഇങ്ങനെയെന്ന് അഭിഭാഷകർ വിശദീകരിക്കുന്നു:

ഇന്നലെയും ഇന്നും നടന്ന വിഷയങ്ങൾ ദനീഷ് മാഞൂരാൻ വിഷയവും ആയി വലിയ ബന്ധം ഇല്ല. ഇന്നലെ ഉച്ചക്ക് ഹൈക്കോടതിയിൽ അഭിഭാഷകരുടെ ജെനറൽ ബോഡി കൂടി ഒറ്റെക്കെട്ടായി നേരത്തെ നടത്താൻ ഇരുന്ന പൊലീസ് സ്റ്റേഷൻ മാര്ച് വേണ്ടെന്നു വച്ചു. അതിന് കാരണം അന്നേ ദിവസം ഉച്ചകഴിഞ്ഞു കേസ് കോടതിയിൽ വരുന്നുണ്ടായിരുന്നു. കേസ് അടുത്ത ദിവസം ഇന്‌സ്ട്രക്ഷന്നായി മാറ്റി. പിനീട് വാര്ത്തു വരുന്നത് അഭിഭാഷക അസോസിയേഷനിൽ ഭിന്നത, സ്റ്റേ തള്ളി എന്നെല്ലാം. ഇതേ തുടർന്ന് ചില പത്രക്കാരോട് ഇത് നേരിട്ട് വിളിച്ചു ചോദിക്കുകയും അതെ തുടര്ന്ന് വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തു. പിന്നീട് പത്ര സമ്മേളനം നടത്താൻ ചെന്ന അഭിഭാഷക അസോസിയേഷൻ ഭാരവാഹികളുടെ പത്ര സമ്മേളനം ബഹിഷ്‌കരിച്ചു.

ഇതേ തുടർന്ന വാദപ്രതിവാദം നടക്കുകയും അപ്പോൾ വക്കീലന്മാരുടെ ഇടയിലെ പത്രക്കാരൻ ആയ (ഒറ്റുകാരൻ..ചോറ് ഇവിടെയും കൂറ് അവിടെയും) വക്കീൽ പത്രകരോട് ചേർന്ന് യുവ അഭിഭാഷകനെ തല്ലി. ഇതേ തുടർന്ന് തിരിച്ചു അയാളെ തല്ലി. പിന്നീട് അവർ ആക്ടിങ് ചീഫ് ജസ്റ്റിസ് അടുത്ത് പരാതി പറയാൻ പോയി. അതിന് ശേഷം രജിസ്ട്രാർ 2 ദിവസത്തേക്ക് പത്രക്കാർ കോടതിയിൽ പ്രവേശിക്കേണ്ട എന്ന് പറഞ്ഞിരുന്നു. പിന്നീട് പത്രക്കാർ വൈകിട്ട് ഹൈക്കോടതിയിലേക്ക് മാര്ച്ച് നടത്തി. തുടര്ന്ന് പത്രക്കാർ 20-30 വരുന്ന ഗുണ്ടകൾ അസ്സോസിയഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുകയും പത്രഗുണ്ടകളുടെ കല്ലേറിൽ കോപ്ലക്‌സിന്റെ ചില്ല് പൊട്ടുകയും മാർട്ടിൻ എന്ന വക്കീലിന്റെ കയ്യിന്റെ എല്ല് പൊട്ടുകയും ചെയ്തു.

ഇന്ന് ഉച്ചക്ക് ഹൈക്കോടതിയിൽ അഭിഭാഷകരുടെ ജനറൽ ബോഡി കൂടി ഒറ്റെക്കെട്ടായി മീഡിയ റൂം പൂട്ടിക്കാനുള്ള നടപടി എടുക്കാനും പത്രകാർക്കെതിരെ നടപടി എടുക്കാനും തിരുമാനിച്ചു. തുടർന്ന് സമാധാനമായി പ്രകടനം നടത്താൻ തിരുമാനിച്ചു. പ്രകടനം നടത്തി വരുമ്പോൾ രജിസ്ട്രാർ 2 ദിവസത്തേക്ക് കോടതിയിൽ പ്രവേശിക്കേണ്ട എന്ന് പറഞ്ഞു പൂട്ടിയ മീഡിയ റൂം തുറന്നു കിടക്കുന്നു. ഇതേതുടർന്ന് അതിൽ ഉണ്ടായിരുന്ന 3 സ്ത്രീകളോട് പുറത്തു പോകാൻ പറഞ്ഞു. എന്നാൽ പോകാൻ കൂട്ടാകാതെ നിന്ന ഇവർ പിന്നീട് രജിസ്ട്രാരുടെ മുറിയിലേക്ക് പോകുകയും തുടര്ന്ന് പ്രകടനം പുറത്തേക്കു വന്നപ്പോൾ 3-4 പത്രക്കാർ ഫോട്ടോ എടുക്കുകയും അതിൽ ഇന്നലെ കല്ലെറിഞ്ഞ പത്രകാരൻ ഉണ്ടെന്നു കണ്ടെപ്പോൾ വക്കീലന്മാർ വിളിച്ചു ചോദിക്കാൻ നോക്കുകയും അവർ ഓടി പോകുകയും പിന്നീട് 30ഓളം വരുന്ന പത്രകാർ അവിടെ വന്ന് റോഡ് ഉപരോധിച്ചു ധർണ്ണ നടത്തി. ഒരു മണിക്കൂർ റോഡ് ഉപരോധിച്ച് ധർണ്ണ നടത്തിയിട്ടും പൊലീസ് പത്രക്കാരെ മാറ്റാൻ തയ്യാറാകാതെ അവരെ സംരക്ഷിച്ചു നിന്നു. 4.30 കഴിഞ്ഞിട്ടും റോഡ് ഉപരോധം തുടർന്നപ്പോൾ അഭിഭാഷകർ കൂട്ടം ആയി വന്നു പ്രശ്‌നമായി.

ഇതേതുടർന്ന് അതിലൂടെ വാഹനം കൊണ്ടുപോകാൻ നോക്കിയ അഭിഭാഷകനെ പത്രക്കാർ തല്ലുകയും ചുണ്ട് മുറിയുകയും ചെയ്ത്. (അയാൾ സ്‌പെഷിലിസ്റ്റ് ആശുപത്രിയിൽ അഡ്‌മിറ്റ് ആണ്). തുടർന്ന പത്രക്കാരെ മാറ്റുന്നതിന് പകരം പൊലീസ് അഭിഭാഷകരെ ലാത്തി ചാര്ജ്ക ചെയ്യുകയാണ് ചെയ്തത് . ഇതിൽ 4 അഭിഭാഷകർക്കും, 2 ക്ലർക്കുമാർക്കും നല്ല പരിക്കുണ്ട്.