- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നിന്നുള്ളവർക്കെല്ലാം ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി ; കോടതിയുടെ ഇടപെടൽ കാസർകോട് സ്വദേശിയുടെ ഹർജ്ജിയിൽ
കാസർകോട്: കേരളത്തിൽ നിന്നും കർണാടകത്തിലെത്തുന്നവർ ആർടി-പിസിആർ പരിശോധന ഫലം കൈയിൽ കരുതണം എന്ന നിർദ്ദേശത്തിൽ കർണാടക സർക്കാരിനോട് വിശദീകരണം ചോദിച്ച് കർണാടക ഹൈക്കോടതി. കർണാടക സർക്കാരിന്റെ ഉത്തരവിനെതിരെ കാസർകോട് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകി.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച അൺലോക്ക് നിയമങ്ങൾക്കെതിരാണ് യെദ്യൂരപ്പ സർക്കാരിന്റെ നിർദ്ദേശമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.കർണാടക സർക്കാർ ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച കോടതി കേസ് ഇനി മാർച്ച് അഞ്ചിന് പരിഗണിക്കുമെന്ന് അറിയിച്ചു.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുൻപ് കാസർകോട് ജില്ല അതിർത്തിയായ തലപ്പാടിയിൽ കർണാടക സർക്കാർ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണുണ്ടായിരുന്നത്.
Next Story