- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിജാബ് ധരിക്കാൻ അനുമതി നൽകുന്നില്ല; മംഗളുരുവിലെ ഹമ്പനകട്ട യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനികൾ ടിസിക്ക് അപേക്ഷ നൽകി; ഉടൻ ടിസി നൽകുമെന്ന് പ്രിൻസിപ്പൽ
ദക്ഷിണ കന്നഡ: ഹിജാബ് ധരിക്കാൻ അനുമതി നൽകാതിരുന്നതിനെത്തുടർന്ന് കോളജിലെ അഞ്ച് പെൺകുട്ടികൾ ടിസിക്ക് അപേക്ഷിച്ചു. കർണാടകയിലെ ഹമ്പനകട്ട യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥികളാണ് ടിസിക്ക് അപേക്ഷിച്ചത്. ടിസിക്കുവേണ്ടി അപേക്ഷ നൽകിയ വിവരം പ്രിൻസിപ്പൽ സ്ഥിരീകരിച്ചു. വിദ്യാർത്ഥികൾ നൽകിയ അപേക്ഷയിൽ ചിലത് തിരുത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അപേക്ഷ കിട്ടിയ ഉടൻ ടിസി നൽകുമെന്നും പ്രിൻസിപ്പൽ അനസൂയ റായ് പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളോട് തിങ്കളാഴ്ച മുതൽ നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം കുട്ടികളും സ്‌കൂൾ അധികൃതരുടെ മാർഗ്ഗനിർദ്ദേശ പ്രകാരമുള്ള വസ്ത്രം ധരിച്ച് ക്ലാസിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വർഷ പിയുസി ഫലപ്രഖ്യാപനം പുറത്തുവന്നതിനെത്തുടർന്ന് രണ്ടാം വർഷക്കാരുടെ ക്ലാസുകൾ ഈ ആഴ്ച മുതൽ തുടങ്ങി. ഹിബാജ് നിരോധനം മൂലം മറ്റ് കോളജുകളിൽ ചേരേണ്ടി വരുന്ന വിദ്യാർത്ഥികൾക്കുവേണ്ടി പ്രത്യേക സംവിധാനമൊരുക്കുമെന്ന് മെംഗളൂരു സർവകലാശാല വി സി പി എസ് യപാദിതായ പ്രഖ്യാപിച്ചിരുന്നു.
ഹിജാബ് ധരിച്ച മുസ്‌ലിം വിദ്യർത്ഥികൾക്ക് പ്രവേശനം അനുവദിച്ചതിനെതിരേ മെയ് 26ന് ഹിന്ദുവിദ്യാർത്ഥികളുടെ പ്രകടനം നടന്നിരുന്നു. ഹിജാബ് ധരിക്കാൻ അനുമതി നൽകരുതെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞ വർഷം കർണാടകയിൽ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയ ഒന്നാണ് ഹിജാബ് നിരോധനം. തുടർന്ന് ഹൈക്കോടതിയും അതിൽ ഇടപെട്ട് വിധി പുറുപടിച്ചിരുന്നു .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്