- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സബ്‌സിഡി ബാങ്ക് അക്കൗണ്ടിലാക്കി ചതി തുടങ്ങി; കോവിഡിനിടെ ആ തുക ഇടുന്നത് താൽകാലികമായി നിർത്തി; നാലു മാസം കൊണ്ട് കൂട്ടിയത് 400 രൂപ; ഇത് പാവപ്പെട്ട വീട്ടമ്മമാരോടുള്ള കൊലച്ചതി; ഇങ്ങനെ പോയാൽ 2024ൽ ഗ്യാസ് വില 2500 കടക്കും; യുദ്ധത്തെ കുറ്റം പറയുന്നത് പറ്റിക്കൽ; പാവങ്ങളെ 'ഗ്യാസിലും' മോദി കൊള്ളയിക്കുമ്പോൾ
തിരുവനന്തപുരം: അടുക്കളയെ പുകച്ച് പാചകവാതക വില വർധനവ്.നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിന് ഒപ്പമാണ് ഇരട്ടിപ്രഹരമായി പാചക വാതക വിലയും കടിഞ്ഞാണില്ലാതെ കുതിക്കുന്നത്.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ് പ്രമാണിച്ച് നിശ്ചലമായിരുന്ന വില തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കടിഞ്ഞാണില്ലാതെ കുതിക്കാൻ തുടങ്ങുകയായിരുന്നു.അ കൂതിപ്പാകട്ടെ ഇപ്പോ 1000 കടന്ന് മുന്നോട്ട് നിങ്ങുകയാണ്.ഇതേ നില തുടർന്നാൽ സമീപ ഭാവിയിൽ തന്നെ 2000 ത്തിലേക്കോ 2500 ലേക്കോ വില എത്തിയാലും അത്ഭുതപ്പെടാനില്ല.ഇതിനൊക്കെ കുറ്റം പറയുന്നതാകട്ടെ യുക്രൈൻ യുദ്ധത്തെയും.അതാണ് ഏറ്റവും വിരോധാഭാസം..
വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടർ വില 1000 രൂപയ്ക്കു മുകളിലെത്തി. 1006.50 രൂപയാണ് കൊച്ചിയിലെ പുതുക്കിയ നിരക്ക്. വാണിജ്യ സിലിണ്ടറിന് ഞായറാഴ്ച 103 രൂപ വർധിപ്പിച്ചതിനു പിന്നാലെ ഇന്നലെ 9.50 രൂപ കുറച്ചു. ഇതോടെ വില 2349.50 രൂപയിലെത്തി.
മാർച്ച് 22ന് ആണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടറിനു വില കൂട്ടിയത്. അന്നും 50 രൂപ വർധിപ്പിച്ചിരുന്നു. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷമാണ് ഇന്ധന, പാചകവാതക വിലയിൽ വീണ്ടും വർധന തുടങ്ങിയത്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതാണു കാരണമെന്നാണു വിശദീകരണം.
രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 110 ഡോളറിനു മുകളിലാണ്. മാർച്ച് 22 മുതൽ ഏപ്രിൽ 6 വരെ 16 ദിവസം കൊണ്ട് പെട്രോൾ ലീറ്ററിന് 10.02 രൂപയും ഡീസലിന് 9.68 രൂപയുമാണു വർധിപ്പിച്ചത്.പാചക വാതകത്തിന്റെ സബ്‌സിഡി എടുത്തുകളഞ്ഞാതാണ് ഇതിൽ ഏറ്റവും തിരിച്ചടിയായത്.
ക്രൂഡ് വില 110 ഡോളർ വരെ ഉയർന്ന 201314 ൽ ഗാർഹിക സിലിണ്ടർ വില 1241 രൂപ വരെ എത്തിയിട്ടുണ്ട്. എന്നാൽ സബ്‌സിഡി ഉണ്ടായിരുന്നതിനാൽ ഉപയോക്താവിന് ചെലവാക്കേണ്ടിയിരുന്നത് 414 രൂപ മാത്രമായിരുന്നു. യഥാർഥ വിലയുടെ പകുതിയിലധികം സബ്‌സിഡിയായി ലഭിച്ചിരുന്നു. എന്നാൽ 2 വർഷമായി സർക്കാർ സബ്‌സിഡി നൽകുന്നില്ല.
ഇന്ത്യയിൽ ഇന്ധനവിലയ്ക്കുമേൽ എക്‌സൈസ്, കസ്റ്റംസ് നികുതിയാണു സർക്കാരുകൾ പിരിക്കുന്നതെങ്കിൽ പാചകവാതകം ജിഎസ്ടി പരിധിയിലാണ്. ഗാർഹിക സിലിണ്ടറിന് എറ്റവും കുറഞ്ഞ ജിഎസ്ടി പരിധിയായ 5% ആണ് ഈടാക്കുന്നത്.എന്നാൽ, വാണിജ്യ സിലിണ്ടറിന് 18% ആണ് ജിഎസ്ടി. ഇതു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായാണ് (9% വീതം) ഈടാക്കുന്നത്.
അടുക്കളയെ പൂട്ടിക്കുന്ന വിധത്തിലുള്ള വിലക്കയറ്റത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.പാചകവാതക വില വർധനയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സാധാരണക്കാർക്കു വേണ്ടി മുൻപ് കോൺഗ്രസ് സ്ഥാപിച്ച സുരക്ഷാ കവചങ്ങളെല്ലാം കേന്ദ്രം പിൻവലിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് 827 രൂപ സബ്‌സിഡി നൽകിയിരുന്നതിനാൽ സിലിണ്ടറിന്റെ വില 414 രൂപയായിരുന്നു. നിലവിലെ കേന്ദ്ര സർക്കാർ സബ്‌സിഡി പിൻവലിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ ലക്ഷക്കണക്കിനു കുടുംബങ്ങൾ മല്ലടിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ