- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17കാരിയായ കാമുകിയുമായി ഹിൽപാലസിൽ എത്തി കുടുങ്ങി; സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പൊലീസുകാർ തട്ടിയെടുത്തത് നാലായിരം രൂപ; എടിഎം വില്ലനായപ്പോൾ യുവതി നാടുവിട്ടു; കാണാനില്ലെന്ന അച്ഛന്റെ പരാതി കുടുക്കിയത് കാക്കിയിട്ട് പറ്റിച്ച പൊലീസുകാരേയും
കൊച്ചി: തൃപ്പൂണിത്തറ ഹിൽ പാലസ് മ്യൂസിയത്തിൽ സുഹൃത്തിനോടൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപെടുത്തി 4000 രൂപ തട്ടിയെടുത്തതായി പരാതി. ഹിൽപലസ് മ്യൂസിയത്തിൽ ഡ്യൂട്ടി നോക്കിയിരുന്ന രാജേഷ്, അനീഷ് ഇനി പൊലീസുകാർക്കെതിരെയാണ് ഭീഷണി പെടുത്തി പണം അപഹരിച്ചുവെന്ന പേരിൽ തൃപ്പൂണിത്തറ പൊലീസ് കേസ് എടുത്തത്. കേസ് എടുത്ത രണ്ട് പൊലീസുകാരും ഇപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം. 17 വയസുള്ള യുവതി 19 കാരനായ സുഹൃത്തുമായി ഹിൽപാലസിൽ എത്തിയത്. തുടർന്നു അകത്തുള്ള വളപ്പിൽ ഇരിക്കുകയായിരുന്ന ഇവരുടെ ഇടയിലേക്ക് പൊലീസുകാരായ രാജേഷും, അനീഷും എത്തി. ദൃശ്യങ്ങൾ പാലസിൽ സിസി ടിവിയിൽ പതിഞ്ഞട്ടുണ്ട് എന്നും ഇനി ഇതുമായി ബന്ധപെട്ടു സ്റ്റേഷനിലും , കോടതിയിലും കയറേണ്ടി വരുമെന്നും ഭീഷണി പ്പെടുത്തി. സംഭവം പ്രശനമാകും എന്നറിഞ്ഞപ്പോൾ യുവാവും യുവതിയും കരച്ചിലായി, അപ്പോൾ പണം തന്നാൽ വിട്ടേക്കാമെന്നായി പൊലീസുകാർ. പണമില്ലാതെ യുവാവ് അന്തിച്ചു നിന്നപ്പോൾ പെൺകുട്ടി കയ്യിലുണ്ടായ 1000 രൂപ കൊടുത്തു എന്നാൽ പണം
കൊച്ചി: തൃപ്പൂണിത്തറ ഹിൽ പാലസ് മ്യൂസിയത്തിൽ സുഹൃത്തിനോടൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപെടുത്തി 4000 രൂപ തട്ടിയെടുത്തതായി പരാതി. ഹിൽപലസ് മ്യൂസിയത്തിൽ ഡ്യൂട്ടി നോക്കിയിരുന്ന രാജേഷ്, അനീഷ് ഇനി പൊലീസുകാർക്കെതിരെയാണ് ഭീഷണി പെടുത്തി പണം അപഹരിച്ചുവെന്ന പേരിൽ തൃപ്പൂണിത്തറ പൊലീസ് കേസ് എടുത്തത്. കേസ് എടുത്ത രണ്ട് പൊലീസുകാരും ഇപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി.
കഴിഞ്ഞ ദിവസമാണ് സംഭവം. 17 വയസുള്ള യുവതി 19 കാരനായ സുഹൃത്തുമായി ഹിൽപാലസിൽ എത്തിയത്. തുടർന്നു അകത്തുള്ള വളപ്പിൽ ഇരിക്കുകയായിരുന്ന ഇവരുടെ ഇടയിലേക്ക് പൊലീസുകാരായ രാജേഷും, അനീഷും എത്തി. ദൃശ്യങ്ങൾ പാലസിൽ സിസി ടിവിയിൽ പതിഞ്ഞട്ടുണ്ട് എന്നും ഇനി ഇതുമായി ബന്ധപെട്ടു സ്റ്റേഷനിലും , കോടതിയിലും കയറേണ്ടി വരുമെന്നും ഭീഷണി പ്പെടുത്തി. സംഭവം പ്രശനമാകും എന്നറിഞ്ഞപ്പോൾ യുവാവും യുവതിയും കരച്ചിലായി, അപ്പോൾ പണം തന്നാൽ വിട്ടേക്കാമെന്നായി പൊലീസുകാർ. പണമില്ലാതെ യുവാവ് അന്തിച്ചു നിന്നപ്പോൾ പെൺകുട്ടി കയ്യിലുണ്ടായ 1000 രൂപ കൊടുത്തു
എന്നാൽ പണം പോരെന്നു പറഞ്ഞു പൊലീസ് വീണ്ടും പ്രശ്‌നമുണ്ടാക്കിയപ്പോൾ എടിഎം ൽ നിന്ന് എടുത്ത് തരാമെന്നു പെൺകുട്ടി വീണ്ടും സമിതിച്ചുപ്പോൾ യുവാവിനെ പൊലീസ് അവിടെ പിടിച്ചു നിർത്തി. പെൺകുട്ടി ഹിൽപാലസിനു അടുത്തുള്ള എടിഎമ്മിൽ 3000 രൂപയോളം വീണ്ടുമെടുത്തു പൊലീസുക്കാർക്കു കൊടുത്തു. പണം പിൻവലിച്ച വിവരം പെൺകുട്ടിയുടെ പിതാവിന്റെ മൊബൈലിൽ മെസ്സേജ് ആയി വന്നപ്പോൾ ഭയന്ന പെൺകുട്ടി വീട്ടിൽ പോവാതെ ഇടുക്കിയിലേക്ക് പോയി. മകളെ കാണാൻ ഇല്ലെന്നു പെൺകുട്ടിയുടെ പിതാവിന്റെ ചോറ്റാനിക്കര പൊലീസിൽ പരാതി കൊടുത്തു. ഇതിനിടെ ഇടുക്കി പൊലീസ് പെൺകുട്ടിയെ കണ്ടെത്തി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ചോറ്റാനിക്കര പൊലീസിനെ വിവരം അറിയിച്ചു.
എന്നാൽ പ്രതി സ്ഥാനത്തു പൊലീസ് തന്നെ ആയതുകൊണ്ട് കേസ് എടുക്കാത്തതുമൂലം പെൺകുട്ടിയുടെ പിതാവ് കമ്മിഷണർക്കു പരാതി കൊടുത്തു. മിസിഗ് കേസ് രജിസ്റ്റർ ചെയ്ത ചോറ്റാനിക്കര പൊലീസ് പൊലീസുകാർക്കെതിരെയുള്ള പെൺകുട്ടിയുടെയും പിതാവിന്റെയും പരാതി സ്വികരിച്ചില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു. കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് തൃപ്പൂണിത്തറ പൊലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഒപ്പം പെൺകുട്ടിയുടെയും പിതാവിന്റെയും മൊഴി എടുത്തിട്ടുണ്ട്. ഹിൽപാലസിനു അടുത്തുള്ള എടി എം ഇത് നിന്നും താൻ 3000 രൂപ എടുത്തതായി പെൺകുട്ടി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട് . മജിസ്‌ട്രേറ്റിനും മൊഴി കൊടുത്തു.
ഹിൽപാലസിൽ അമൂല്യമായ സ്വത്തുക്കൾക്കും മറ്റും സംരക്ഷണമേർപ്പെടുത്താൻ വേണ്ടി സെക്യുരിറ്റി ജോലികൾക്കായി ക്യാമ്പിൽ നിന്ന് വന്ന പൊലീസുകാർക്കെതിരെയാണ് ഭീഷണിപ്പെടുത്തി പണം വാങ്ങി എന്ന ആരോപണം പെൺകുട്ടിയും പിതാവും ഉന്നയിക്കുന്നത്. പാലസിൽ സംരക്ഷണ ജോലി മാത്രമുള്ള ഇവർക്ക് ഹിൽപലസ് സന്ദർശിക്കുന്നവരെയോ അവിടെ ഇരുന്നു സംസാരിക്കുന്നവരെയോ ചോദ്യം ചെയ്യാനോ കാര്യങ്ങൾ ചോദിച്ചു ഇത്തരത്തിൽ ഇടപെടാനോ അധികാരമില്ല എന്നാണ് പൊലീസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
സിഐ കെകെ സജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം. എന്നാൽ സംഭവത്തിൽ കുടുങ്ങി മുങ്ങിയ പൊലീസുകാർ എവിടെ ആണെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല. ഇവരെ കണ്ടുപിടിക്കാനായി മൊബൈൽ ഫോൺ കേന്ദ്രികരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നതെന്നും, രണ്ടു ടീമായി ഇവരെ പിടികൂടാനായി അന്വേഷണം ഊർജിതമാകിയതായും എസ്‌ഐ ശിവകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.