- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ദിവസങ്ങളിലെ വേദന വിവരിക്കാനാവില്ലെന്ന് പറഞ്ഞു ഹിലാരി നിശബ്ദയായി; കണ്ണീർക്കടവത്ത് അനുയായികൾ; പഴി മുഴുവൻ ഇമെയിൽ അന്വേഷണം പ്രഖ്യാപിച്ച എഫ്ബിഐ ഡയറക്ടർക്ക്; പ്രചാരണ ടീമിന് യാത്രയയപ്പ് നൽകാൻ ഹിലാരി എത്തിയത് കരഞ്ഞും കണ്ണ് തുടച്ചും
അമേരിക്കൻ പ്രസിഡന്റായിത്തീരുമെന്ന് ഏതാണ്ട് ഉറപ്പിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എതിരാളിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനോട് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റൺ ദയനീയമായി പരാജയപ്പെടേണ്ടി വന്നിരിക്കുന്നത്. അതവരെ നിരാശയുടെ പടുകുഴിയിൽ എത്തിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലെ വേദന വിവരിക്കാനാവില്ലെന്നാണ് ഹില്ലാരി തന്റെ അനുയായികളോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ നേതാവിന്റെ ദുരവസ്ഥയിൽ അനുയായികൾ കണ്ണീർക്കടവത്തായിരുന്നു. ഹില്ലാരി തോൽക്കാൻ പ്രധാന കാരണം എഫ്ബിഐ ഡയറക്ടർ ഇമെയിൽ അന്വേഷണം പ്രഖ്യാപിച്ചതാണെന്ന് ആരോപണമുന്നയിക്കുന്ന നിരവധി അനുയായികളെ കാണാമായിരുന്നു. തന്റെ പ്രചാരണ ടീമിന് യാത്രയയപ്പ് നൽകാൻ വിളിച്ച് കൂട്ടിയ പാർട്ടിക്കിടെയാണ് ഹില്ലാരി കരഞ്ഞും കണ്ണീർ തുടച്ചും വികാര നിർഭരയായി എത്തിച്ചേർന്നിരിക്കുന്നത്. ബ്രൂക്ലിനിനെ തന്റെ കാംപയിൻ ഹെഡ്ക്വാർട്ടേസിനുടുത്
അമേരിക്കൻ പ്രസിഡന്റായിത്തീരുമെന്ന് ഏതാണ്ട് ഉറപ്പിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എതിരാളിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനോട് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റൺ ദയനീയമായി പരാജയപ്പെടേണ്ടി വന്നിരിക്കുന്നത്. അതവരെ നിരാശയുടെ പടുകുഴിയിൽ എത്തിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലെ വേദന വിവരിക്കാനാവില്ലെന്നാണ് ഹില്ലാരി തന്റെ അനുയായികളോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ നേതാവിന്റെ ദുരവസ്ഥയിൽ അനുയായികൾ കണ്ണീർക്കടവത്തായിരുന്നു. ഹില്ലാരി തോൽക്കാൻ പ്രധാന കാരണം എഫ്ബിഐ ഡയറക്ടർ ഇമെയിൽ അന്വേഷണം പ്രഖ്യാപിച്ചതാണെന്ന് ആരോപണമുന്നയിക്കുന്ന നിരവധി അനുയായികളെ കാണാമായിരുന്നു. തന്റെ പ്രചാരണ ടീമിന് യാത്രയയപ്പ് നൽകാൻ വിളിച്ച് കൂട്ടിയ പാർട്ടിക്കിടെയാണ് ഹില്ലാരി കരഞ്ഞും കണ്ണീർ തുടച്ചും വികാര നിർഭരയായി എത്തിച്ചേർന്നിരിക്കുന്നത്.
ബ്രൂക്ലിനിനെ തന്റെ കാംപയിൻ ഹെഡ്ക്വാർട്ടേസിനുടുത്തുള്ള ഹോട്ടലായി ദി മാരിയട്ടിൽ വെള്ളിയാഴ്ചയായിരുന്നു ഹില്ലാരി അനുയായികൾക്ക് വിടവാങ്ങൽ പാർട്ടി നടത്തിയിരുന്നത്. ഹില്ലാരി പ്രസ്തുത പാർട്ടിയിൽ പങ്കെടുക്കുന്നതിനായി സ്റ്റേജിലേക്ക് വരവേ അനുയായികൾ തികഞ്ഞ ആവേശത്തോടെ ഹർഷാരവം മുഴക്കിയിരുന്നു. ഭർത്താവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ബിൽ ക്ലിന്റൺ, മകൾ ചെൽസിയ, കാംപയിൻ ചെയർമാർ ജോൺ പോഡെസ്റ്റ , മുതിർന്ന് എയ്ഡായ ഹുമ അബെഡിൻ തുടങ്ങിയ നിരവധി പേർ ഹില്ലാരി വരുമ്പോൾ കൈയടിക്കുന്നത് കാണാമായിരുന്നു. അനുയായികൾ ഹില്ലാരിയുടെ പേര് ഉച്ചത്തിൽ ആവർത്തിച്ച് പറഞ്ഞപ്പോൾ തന്നോടുള്ള ഈ സ്നേഹത്തിന് ഹില്ലാരി നന്ദി പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. എല്ലാത്തിനും വളരെ നന്ദിയുണ്ടെന്ന് അവർ അനുയായികളോട് വിളിച്ച് പറയുന്നതും കേൾക്കാമായിരുന്നു.
നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരാൻ ഹില്ലാരി അനുയായികളോട് ആഹ്വാനം ചെയ്തു. ഹില്ലാരി സ്റ്റേജിൽ വച്ച് വികാരവതിയായി പ്രസംഗിക്കുമ്പോൾ ബിൽ ക്ലിന്റണും പോഡെസ്റ്റയും കണ്ണീർ പൊഴിച്ചിരുന്നു. അന്ന് രാവിലെ ഈ ചടങ്ങിന് മുമ്പ് രാജ്യമാകമാനുള്ള തന്റെ സ്റ്റാഫ് മെമ്പർമാർ, വളണ്ടിയർമാർ, തുടങ്ങിയവരെ വിളിച്ച് കൂട്ടി ഹില്ലാരി 15 മിനുറ്റ് സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റത് തന്നെ വൈകാരികമായി ഏറെ തകർത്തുവെന്ന കാര്യം ഹില്ലാരി ഈ കൂട്ടായ്മയിൽ വച്ച് തുറന്ന് സമ്മതിച്ചിരുന്നു. വളരെ പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് അമേരിക്ക കടന്ന് പോകുന്നതെന്നും ഹില്ലാരി പറയുന്നു. തന്റെ പ്രചാരണം ഗംഭീരമാക്കാൻ രാപ്പകൽ കഷ്ടപ്പെട്ട എല്ലാവർക്കും ഹില്ലാരി നന്ദിയർപ്പിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ പരാജയപ്പെട്ടെങ്കിലും അതുകൊണ്ട് എല്ലാം തീരുന്നില്ലെന്നും തുടർന്നും രാഷ്ട്രീയമായി സക്രിയമായി നിലകൊള്ളണമെന്നും ഹില്ലാരി അനുയായികളെ ആഹ്വാനം ചെയ്തിരുന്നു.
ട്രംപിനോട് തോറ്റുവെന്ന് അറിഞ്ഞ നിമിഷത്തിൽ ഹില്ലാരി രാവിലെ തന്നെ തന്റെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് പൊട്ടിക്കരഞ്ഞിരുന്നുവെന്നാണ് പ്രമുഖ കോൺസർവേറ്റീവ് എഴുത്തുകാരനായ എഡ് ക്ലെയിൻ സാക്ഷ്യപ്പെടുത്തുന്നത്. ബുധനാഴ്ച സ്റ്റീവ് മാൽസ്ബർഗ് ഷോയിൽ പങ്കെടുത്തപ്പോൾ ഹില്ലാരി പരിസരം മറന്ന് പൊട്ടിക്കരഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തന്റെ പരാജയത്തിന് പ്രധാന കാരണം എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമെ ഇമെയിൽ വിവാദം അന്വേഷിക്കാൻ ഉത്തരവിട്ടതാണെന്ന് ഹില്ലാരി ആരോപിച്ചിരുന്നുവെന്നാണ് ക്ലയിൻ പറയുന്നത്. തെരഞ്ഞെടുപ്പിന് വെറും 11 ദിവസങ്ങൾക്ക് മുമ്പ് കോമെ ഹില്ലാരിക്ക് മുകളിൽ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ ബിൽ ക്ലിന്റണക്കമുള്ള പ്രമുഖർ വിമർശിക്കുന്നുണ്ട്. തുടർന്ന് ഹില്ലാരിക്ക് മുകളിൽ ചാർജുകളൊന്നും ചുമത്തുന്നില്ലെന്ന് ഞായറാഴ്ച ഉത്തരവിടുകയുമായിരുന്നു.