- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യയ്ക്ക് കാരണം കോളേജിലെ ക്യാമറ? ഹിമയും സഹപാഠിയും തമ്മിലെ ഫോട്ടോ ക്ലാസിൽ പ്രദർശിപ്പിച്ചത് അദ്ധ്യാപകൻ; മകളുടെ മരണം മാനസിക പീഡനം മൂലമെന്ന് അച്ഛൻ; പെരുമ്പാവൂർ സെന്റ് മേരിസിലെ വിദ്യാർത്ഥിനിയുടെ മരണം വിവാദത്തിൽ
കൊച്ചി: പെരുമ്പാവൂർ സെന്റ് മേരിസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതിനു കാരണം കോളേജിലെ അദ്ധ്യാപകന്റെ മാനസികപീഡനമാണെന്നു പിതാവിന്റെ ആരോപണം. തന്റെ മകൾ പെരുമ്പാവൂർ വെങ്ങോല കുറ്റിപാടം കരവട്ട് വീട്ടിൽ ഹിമ ആത്മഹത്യ ചെയ്യാൻ കാരണക്കാരായ കോളേജ് അധികൃതർക്കെതിരെ വിദ്യാർത്ഥിനിയുടെ പിതാവ് എൻ സുരേ
കൊച്ചി: പെരുമ്പാവൂർ സെന്റ് മേരിസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതിനു കാരണം കോളേജിലെ അദ്ധ്യാപകന്റെ മാനസികപീഡനമാണെന്നു പിതാവിന്റെ ആരോപണം. തന്റെ മകൾ പെരുമ്പാവൂർ വെങ്ങോല കുറ്റിപാടം കരവട്ട് വീട്ടിൽ ഹിമ ആത്മഹത്യ ചെയ്യാൻ കാരണക്കാരായ കോളേജ് അധികൃതർക്കെതിരെ വിദ്യാർത്ഥിനിയുടെ പിതാവ് എൻ സുരേഷ് കുമാർ ഉന്നത പൊലീസ് അധികാരികൾക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകി.
കഴിഞ്ഞ നവബർ 24 നു കോളജിൽനിന്നു വിട്ടിലെത്തിയ ഹിമ, പറമ്പിലെ പുല്ലു നശിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വിഷമെടുത്തു കുളിമുറിയിൽ കയറി കഴിക്കുകയായിരുന്നു . ഇതുകണ്ട വിട്ടുകാർ ഹിമയെ ഉടൻ പെരുമ്പാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും എറണാകുളം മെഡി സിറ്റിയിൽ എത്തിച്ച ഹിമ കഴിഞ്ഞ നാലാം തിയതി മരണമടയുകയായിരുന്നു. തന്റെ മകൾ ഇങ്ങനെയൊരു കടുംകൈ ചെയ്യാനുള്ള കാരണം അന്വേഷിച്ച വിട്ടുകാർക്ക് കിട്ടിയ വിവരം കോളേജിലെ അദ്ധ്യാപകരുടെ മാനസിക പിഡനമാണെന്നാണ്. സെന്റ് മേരിസ് കോളജിന്റെ ഇടനാഴികളിലും ക്ലാസ്സ് മുറികളിലും ഇപ്പോൾ നിരിക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഹിമയും ഒരു വിദ്യാർത്ഥിയും ഒരുമിച്ചുള്ള ഫോട്ടോ കാമറയിൽ നിന്നും മൊബൈൽ ഫോണിലേക്ക് പകർത്തി അദ്ധ്യാപകൻ ക്ലാസുകളിൽ പ്രദർശിപ്പിച്ചുവെന്നും അതിന്റെ മനസികവിഷമത്തിലാണ് ഹിമ ആത്മഹത്യ ചെയ്തതെന്നുമാണ് ഹിമയുടെ പിതാവ് സുരേഷ് കുമാർ പരാതിയിൽ ആരോപിക്കുന്നത്. കോളേജിലെ കോമേഴ്‌സ് വിഭാഗം തലവനാണ് ഈ അധ്യപകനെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഈ അധ്യപകന്റെ പെരുമാറ്റം മാനസികമായി തളർത്തിയതാണ് ഹിമയുടെ മരണകാരണം എന്നാണ് പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകളും പറയുന്നത്.
ഏതാണ്ട് പത്തു ദിവസം ആശുപത്രിയിൽ മരണത്തോട് മല്ലടിച്ചു കിടന്ന ഹിമയെ കാണാൻ കോളേജിൽനിന്ന് അദ്ധ്യാപകരോ കോളേജ് സ്റ്റാഫുകളോ എത്തിയില്ല. അതുമാത്രമല്ല ഹിമയെ കാണാൻ പോകുന്നതിൽനിന്ന് സഹപാഠികളായ വിദ്യാർത്ഥികളെ വിലക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഹിമയുടെ മാതാപിതാക്കൾ മരണകാരണം അന്വേഷിക്കാൻ കോളേജിൽ ചെന്നപ്പോൾ മോശമായി പെരുമാറിയെന്നും ഹിമയുടെ പിതാവ് കൊടുത്ത പരാതിയിലുണ്ട്. മകൾ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ മകളെയും അവളുടെ മാതാപിതാക്കളെയും വിളിച്ചു കാര്യം ധരിപ്പിക്കുന്നതിനു പകരം കോളേജ് അധികൃതർ പരസ്യമായി ആക്ഷേപിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പിതാവ് കൊടുത്ത പരാതിയിൽ പറയുന്നു.
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആളാണ് ഹിമ. നല്ല മനസാന്നിധ്യമുള്ള ആളായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ഹിമയെ ഇങ്ങനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ച മാനസികപീഡനമെന്തെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.