രുകൂട്ടം മണ്ടന്മാരായ ഗ്രാമവാസികളുടെ ഇടയിൽ, സംശയാസ്പദമായ രീതിയിൽ അകപ്പെട്ടുപോകുന്ന മൂന്നു സുഹൃത്തുക്കളുടെ കഥയാണ് 'ഹിമാലയത്തിലെ കശ്മലന്മാർ'. കോമഡി ത്രില്ലർ ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താൻ ആണ്.

15 പ്രധാന കഥാപാത്രങ്ങളടക്കം 52 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമാണ് ഹിമാലയത്തിലെ കശ്മലൻ. തൊണ്ണൂറൂകളിൽ മലയാളി കണ്ടു രസിച്ച ആഖ്യാനരീതിയിൽ ഇന്നത്തെ പുതുമകൾ കൂടി ചേർത്താണ് കശ്മലൻ ഒരുക്കിയിട്ടുള്ളത്.

ഒരുകൂട്ടം മണ്ടന്മാരായ ഗ്രാമവാസികളുടെ ഇടയിൽ, സംശയാസ്പദമായ രീതിയിൽ അകപ്പെട്ടുപോകുന്ന മൂന്നു സുഹൃത്തുക്കൾ. അവരുടെ രക്ഷാർഥം പറയുന്ന ഒരു നുണ ആ ഗ്രാമത്തിന്റെ പൊതുപ്രശ്‌നമായി വളരുകയും പലരുടെയും ഇടപെടലുകളെ തുടർന്ന് ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ജിൻസ് ഭാസ്‌കർ, അനൂപ് രമേശ്, ആനന്ദ് മന്മഥൻ, ധീരജ് ഡെന്നി, ചന്തുനാഥ്, രാഹുൽ രവീന്ദ്രൻ, ആനന്ദ് രാധാകൃഷ്ണൻ, ബാലഗോവിന്ദ്, നന്ദുമോഹൻ, ശിവൻ, എം.ആർ.വിപിന്റാം, പത്മനാഭൻ തന്പി, സുഹൈൽ ഇബ്രാഹിം, ബിജു ബാഹുലേയൻ, ജയ്ദീപ്, അഖിൽ, മിറാഷ്, ഷിനി അന്പലത്തൊടി, ഹിമാശങ്കർ, ബീനാപുഷ്‌കാസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അഭിരാം സുരേഷ് ഉണ്ണിത്താൻ, ആനന്ദ് രാധാകൃഷ്ണൻ, നന്ദുമോഹൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്ത്. ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ്. ഓവർ ദി മൂൺ ഫിലിംസിന്റെ ബാനറിൽ നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ഹിമാലത്തിലെ കശ്മലൻ ഉടൻ പ്രദർശത്തിനെത്തും.