- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദി സിനിമകൾ കണ്ട് ഇന്ത്യയെ ഇഷ്ടപ്പെട്ടു; ജെറുസലേമിലെ കൊച്ചു വീട്ടിൽ ഇരുന്ന് ഈ ഫലസ്തീൻ പെൺകുട്ടി അറബികളെ ഹിന്ദി പഠിപ്പിക്കുകയാണ്; ഒപ്പം യൂട്യൂബ് ചാനലിലൂടെ ബോളിവുഡിന്റെ സൗന്ദര്യം ലോകത്തിന് കാണിക്കുന്നു; അയ അബാസി എന്ന ഫലസ്തീനിയൻ യുവതി അറബികളുടെ ഇന്ത്യൻ മനസാവുന്നത് ഇങ്ങനെ
ദുബായ്: അയ അബാസി എന്ന ഫലസ്തീനിയൻ യുവതിയുടെ ജീവിതകഥ ഒരു ബോളിവുഡ് സിനിമയുടെ കഥയ്ക്ക് തുല്യമാണ്. ചെറുപ്പത്തിൽ തന്നെ ഹിന്ദിസിനിമകൾ കാണുന്നത് ഹരമാക്കിയ ആളാണ് അയ . തുടർന്ന് ഇത്തരം സിനിമകളിലൂടെ അവൾ ഇന്ത്യയെയും ഇഷ്ടപ്പെടുകയായിരുന്നു. നിലവിൽ ഈസ്റ്റ് ജെറുസലേമിലെ കൊച്ചുവീട്ടിൽ ഇരുന്ന അറബികളെ ഹിന്ദി പഠിപ്പിക്കുകയാണ് അയ. കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ ബോളിവുഡിന്റെ സൗന്ദര്യം ലോകത്തിന് കാണിക്കാനും ഹിന്ദിസിനിമകളെക്കുറിച്ച് സംസാരിക്കാനും അയ മുന്നിട്ടിറങ്ങിയിട്ടുണ്ട്. അയ എന്ന ഫലസ്തീനിയൻ യുവതി അറബികളുടെ ഇന്ത്യൻ മനസാവുന്നത് ഇങ്ങനെയൊക്കെയാണ്. ഈ അടുത്ത കാലം വരെ ഈസ്റ്റ് ജെറുസലേമിലെ തന്റെ കൊച്ചുവീടിന്റെ ഒരു കോണിൽ ക്യാമറ സ്ഥാപിച്ച് അതിലൂടെയായിരുന്നു അയ തന്റെ യൂട്യൂബ് ചാനലിന്റെ അറബിക്ക് പ്രേക്ഷകരോട് ബോളിവുഡിനെക്കുറിച്ച് സംസാരിക്കുകയും ഹിന്ദി പാഠങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നത്. ബോളിവുഡ് സിനിമകളിലൂടെയായിരുന്നു ഈ യുവതി ഹിന്ദി സ്വയം പഠിച്ചെടുത്തതെന്ന പ്രത്യേകതയുമുണ്ട്. ഇതൊന്നും തനിക്ക് വേണ്ടി ചെയ്യുന്നതല്ല
ദുബായ്: അയ അബാസി എന്ന ഫലസ്തീനിയൻ യുവതിയുടെ ജീവിതകഥ ഒരു ബോളിവുഡ് സിനിമയുടെ കഥയ്ക്ക് തുല്യമാണ്. ചെറുപ്പത്തിൽ തന്നെ ഹിന്ദിസിനിമകൾ കാണുന്നത് ഹരമാക്കിയ ആളാണ് അയ . തുടർന്ന് ഇത്തരം സിനിമകളിലൂടെ അവൾ ഇന്ത്യയെയും ഇഷ്ടപ്പെടുകയായിരുന്നു. നിലവിൽ ഈസ്റ്റ് ജെറുസലേമിലെ കൊച്ചുവീട്ടിൽ ഇരുന്ന അറബികളെ ഹിന്ദി പഠിപ്പിക്കുകയാണ് അയ. കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ ബോളിവുഡിന്റെ സൗന്ദര്യം ലോകത്തിന് കാണിക്കാനും ഹിന്ദിസിനിമകളെക്കുറിച്ച് സംസാരിക്കാനും അയ മുന്നിട്ടിറങ്ങിയിട്ടുണ്ട്. അയ എന്ന ഫലസ്തീനിയൻ യുവതി അറബികളുടെ ഇന്ത്യൻ മനസാവുന്നത് ഇങ്ങനെയൊക്കെയാണ്.
ഈ അടുത്ത കാലം വരെ ഈസ്റ്റ് ജെറുസലേമിലെ തന്റെ കൊച്ചുവീടിന്റെ ഒരു കോണിൽ ക്യാമറ സ്ഥാപിച്ച് അതിലൂടെയായിരുന്നു അയ തന്റെ യൂട്യൂബ് ചാനലിന്റെ അറബിക്ക് പ്രേക്ഷകരോട് ബോളിവുഡിനെക്കുറിച്ച് സംസാരിക്കുകയും ഹിന്ദി പാഠങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നത്. ബോളിവുഡ് സിനിമകളിലൂടെയായിരുന്നു ഈ യുവതി ഹിന്ദി സ്വയം പഠിച്ചെടുത്തതെന്ന പ്രത്യേകതയുമുണ്ട്. ഇതൊന്നും തനിക്ക് വേണ്ടി ചെയ്യുന്നതല്ലെന്നാണ് അയ വ്യക്തമാക്കുന്നത്. താൻ വലിയ ആളൊന്നുമല്ലെന്നും ശരാശരി ഫലസ്തീനിയാണെന്നും യുവതി പറയുന്നു.
ഫലസ്തീൻ എന്ന് കേൾക്കുമ്പോൾ ലോകത്തിലെ മിക്കവർക്കും യുദ്ധം മാത്രമാണ് ഇന്ന് ഓർമയിൽ വരുന്നതെന്നും തന്റെ വീഡിയോകളിലൂടെ ഫലസ്തീനെക്കുറിച്ചുള്ള ആ പതിവ് പ്രതിച്ഛായ മാറ്റി മറിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അയ പറയുന്നു. വളരെക്കാലമായി ഇവിടെ യുദ്ധഭൂമിയാണെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും പ്രതികൂല സാഹചര്യങ്ങൾക്ക് തങ്ങളെ തടയാനാവില്ലെന്നും അയ പറയുന്നു. ഈ പോരാട്ടഭൂമിയിൽ നിന്ന് കൊണ്ട് തന്നെ തങ്ങൾ പുതിയ ഭാഷകൾ പഠിക്കുന്നുണ്ടെന്നും ഫോട്ടോകൾ എടുക്കുന്നുണ്ടെന്നും തങ്ങൾ മഹത്തായ സിനിമകൾ നിർമ്മിക്കുന്നുണ്ടെന്നും അയ അവകാശപ്പെടുന്നു.
തന്റെ വീഡിയോകളിലൂടെ അയ പുതിയ ബോളിവുഡ് സിനിമകളെ പറ്റിയുള്ള വിവരങ്ങളെല്ലാം തന്റെ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ഈ യുവതിഒരിക്കലും ഇന്ത്യ സന്ദർശിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ബോളിവുഡ് ചിത്രങ്ങൾ കണ്ട് കൊണ്ട് ഇന്ത്യയെ സംബന്ധിച്ച വളരെയധികം കാര്യങ്ങൾ അയ മനസിലാക്കിയിട്ടുണ്ട്. ഒരു ബോറടിപ്പിക്കുന്ന വേനൽക്കാലത്ത് അവധി ദിവസം താൾ എന്ന ഹിന്ദി സിനിമ കണ്ട് കൊണ്ടതോടെയായിരുന്നു അയയുടെ ബോളിവുഡ് സ്‌നേഹം ആരംഭിച്ചത്. തുടർന്നായിരുന്നു നിരവധി ഹിന്ദി ചിത്രങ്ങൾ തേടിപ്പിടിച്ച് കാണാൻ അയ ആരംഭിച്ചത്. നിരവധി അറബിരാജ്യങ്ങളിൽ നിന്നുള്ളവരാണ് അയയിൽ നിന്നും ഹിന്ദി പഠിക്കുന്നതിന് താൽപര്യം പുലർത്തി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.