- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കുടിയേറ്റം കരുത്തു പകർന്നു; ഹിന്ദുക്കളുടെ എണ്ണം 2.23 മില്യൺ കടന്നു; അമേരിക്കയിലെ വലിയ നാലാമത്തെ മതമായി ഹിന്ദുമതം
ന്യൂയോർക്ക്: അമേരിക്കയിലേക്കുള്ള കുടിയേറ്റം ശക്തമായതിനെ തുടർന്ന് അമേരിക്കയിലുള്ള ഹിന്ദുക്കളുടെ എണ്ണം 2.23 മില്യൺ കടന്നതായി റിപ്പോർട്ട്. 2007നു ശേഷം അമേരിക്കയിലുള്ള ഹിന്ദുക്കളുടെ എണ്ണത്തിൽ ഒരു മില്യണിലധികം വർധനയാണിത് രേഖപ്പെടുത്തുന്നത്. അതായത് 85.8 ശതമാനം. ഇതോടെ ഹൈന്ദവ മതം യുഎസിലെ ഏറ്റവും വലിയ നാലാമത്തെ മതമായി വളർന്നുവെന്നാണ് റിപ്പ
ന്യൂയോർക്ക്: അമേരിക്കയിലേക്കുള്ള കുടിയേറ്റം ശക്തമായതിനെ തുടർന്ന് അമേരിക്കയിലുള്ള ഹിന്ദുക്കളുടെ എണ്ണം 2.23 മില്യൺ കടന്നതായി റിപ്പോർട്ട്. 2007നു ശേഷം അമേരിക്കയിലുള്ള ഹിന്ദുക്കളുടെ എണ്ണത്തിൽ ഒരു മില്യണിലധികം വർധനയാണിത് രേഖപ്പെടുത്തുന്നത്. അതായത് 85.8 ശതമാനം. ഇതോടെ ഹൈന്ദവ മതം യുഎസിലെ ഏറ്റവും വലിയ നാലാമത്തെ മതമായി വളർന്നുവെന്നാണ് റിപ്പോർട്ട്.
പുതിയ കണക്ക് അനുസരിച്ച് യുഎസ് ജനസംഖ്യയിൽ ഹിന്ദുക്കളുടെ എണ്ണത്തിലുള്ള അനുപാതം 2007-ൽ 0.4 ശതമാനത്തിൽ നിന്ന് 0.7 ശതമാനമായി ഉയർന്നിട്ടുണ്ട്. യുഎസിലെ മൊത്തം ജനസംഖ്യയായ 318.88 മില്യണിൽ 2.23 മില്യൺ ഹിന്ദുക്കളാണ്. 2007-ൽ യുഎസ് മൊത്തം ജനസംഖ്യയായ 301.2 മില്യണിൽ 1.2 മില്യൺ ഹിന്ദുക്കൾ ഉണ്ടായിരുന്ന സ്ഥാനത്താണ് 2.23 മില്യനായി ഹിന്ദുക്കളുടെ എണ്ണം ഉയർന്നത്. ഏഴു വർഷക്കാലത്തിനിടയിൽ യുഎസിലെ ഹിന്ദുക്കളുടെ എണ്ണത്തിൽ 85.8 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളതെന്നാണ് സർവേ നടത്തിയ പ്യൂ റിസർച്ച് സെന്റർ വ്യക്തമാക്കുന്നത്.
2050-ഓടെ യുഎസിലുള്ള ഹിന്ദുക്കളുടെ എണ്ണം 4.78 മില്യണനായി വർധിക്കുമെന്നും മൊത്തം അമേരിക്കൻ ജനസംഖ്യയുടെ 1.2 ശതമാനം ഹിന്ദുക്കളായിരിക്കുമെന്നും മുമ്പ് പ്യൂ നടത്തിയ മറ്റൊരു പഠനത്തിൽ വെളിപ്പെടുത്തിയിരുന്നു. യുഎസിലുള്ള ഹിന്ദുക്കളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ മറ്റേതു മതസ്ഥരേക്കാൾ ഇവർക്കാണ് മെച്ചപ്പെട്ട വിദ്യാഭ്യാസവും അതുപോലെ മികച്ച സാമ്പത്തിക സ്ഥിതിയും ഉള്ളതെന്നു വ്യക്തമാകും. യുഎസിലുള്ള 36 ശതമാനത്തിലധികം ഹിന്ദുക്കൾ വെളിപ്പെടുത്തുന്നത് അവരുടെ കുടുംബ വരുമാനം ഒരുലക്ഷം ഡോളറിൽ കവിയുമെന്നാണ്. 77 ശതമാനം ഹിന്ദുക്കളും ബിരുദവും 48 ശതമാനം പേർ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
അതേസമയം അമേരിക്കയിലുള്ള ക്രിസ്ത്യാനികളുടെ എണ്ണം ദിനംതോറും കുറഞ്ഞുവരികയാണെന്നാണ് പ്യൂ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഏഴു വർഷത്തെ കാലയളവിൽ അമേരിക്കയിലുള്ള ക്രിസ്ത്യാനികളുടെ എണ്ണത്തിൽ 11 മില്യൺ കുറവാണ് രേഖപ്പെടുത്തുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ക്രിസ്ത്യാനികൾ തന്നെയാണ് ഭൂരിപക്ഷമുള്ളതെങ്കിലും ജനസംഖ്യയ്ക്ക് ആനുപാതികമായി ക്രിസ്ത്യാനികളുടെ എണ്ണത്തിൽ കുറവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.