- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാത്തിനെയും സ്വീകരിക്കുന്നതാണ് ഹിന്ദുത്വം; കഴിക്കുന്ന ഭക്ഷണത്തിനും ധരിക്കുന്ന വസ്ത്രത്തിനും ഹിന്ദുത്വത്തിൽ പ്രസക്തിയില്ല; ബിജെപിയെയും ഹിന്ദു സംഘടനകളെയും തള്ളി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ന്യൂഡൽഹി: കഴിക്കുന്ന ഭക്ഷണമോ ധരിക്കുന്ന വസ്ത്രമോ നോക്കുന്നതല്ല മറിച്ച് എല്ലാത്തിനേയും സ്വീകരിക്കുന്നതാണ് ഹിന്ദുത്വം എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 50 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് ഭാഗവത് ഇങ്ങനെ പറഞ്ഞത്. സദാചാര പൊലീസിംഗും അസഹിഷ്ണുതയും വിഷയമാക്കിയുള്ള നടപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു മോഹൻ ഭഗവതിന്റെ പ്രസ്താവന. ഹിന്ദുത്വം ഒരാൾ എന്തു ധരിക്കുന്നു എന്തു കഴിക്കുന്നു എന്ന് നോക്കാതെ അവരെ അവരായി തന്നെ സ്വീകരിക്കുന്നതാണ്. ഹിന്ദുത്വം ഒരു തരത്തിലുമുള്ള പ്രത്യേക വേഷഭൂഷാദിയെ കുറിച്ചോ പ്രത്യേക ഭക്ഷണത്തെക്കുറിച്ചോ പറയുന്നില്ല. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് ഹിന്ദുത്വത്തിന്റെ ഗുണമെന്നും മോഹൻ ഭഗവത് പറഞ്ഞു. ബീഫിന്റെയും പശുവിന്റെയും പേരിൽ ഹിന്ദുത്വവാദികളാൽ ആൾക്കാർ കൊല്ലപ്പെടുകയും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബിജെപിയേയും മറ്റ് ഹിന്ദു സംഘടനകളുടെയും നിലപാടിനെ തള്ളി രംഗത്ത് വന്നത്. ബിജെപി ജനറൽ സെക
ന്യൂഡൽഹി: കഴിക്കുന്ന ഭക്ഷണമോ ധരിക്കുന്ന വസ്ത്രമോ നോക്കുന്നതല്ല മറിച്ച് എല്ലാത്തിനേയും സ്വീകരിക്കുന്നതാണ് ഹിന്ദുത്വം എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 50 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് ഭാഗവത് ഇങ്ങനെ പറഞ്ഞത്. സദാചാര പൊലീസിംഗും അസഹിഷ്ണുതയും വിഷയമാക്കിയുള്ള നടപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു മോഹൻ ഭഗവതിന്റെ പ്രസ്താവന.
ഹിന്ദുത്വം ഒരാൾ എന്തു ധരിക്കുന്നു എന്തു കഴിക്കുന്നു എന്ന് നോക്കാതെ അവരെ അവരായി തന്നെ സ്വീകരിക്കുന്നതാണ്. ഹിന്ദുത്വം ഒരു തരത്തിലുമുള്ള പ്രത്യേക വേഷഭൂഷാദിയെ കുറിച്ചോ പ്രത്യേക ഭക്ഷണത്തെക്കുറിച്ചോ പറയുന്നില്ല. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് ഹിന്ദുത്വത്തിന്റെ ഗുണമെന്നും മോഹൻ ഭഗവത് പറഞ്ഞു.
ബീഫിന്റെയും പശുവിന്റെയും പേരിൽ ഹിന്ദുത്വവാദികളാൽ ആൾക്കാർ കൊല്ലപ്പെടുകയും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബിജെപിയേയും മറ്റ് ഹിന്ദു സംഘടനകളുടെയും നിലപാടിനെ തള്ളി രംഗത്ത് വന്നത്. ബിജെപി ജനറൽ സെക്രട്ടറി രാം മാധവിന്റെ ഇന്ത്യാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 50 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ നടന്ന ചോദ്യോത്തര വേളയിലായിരുന്നു മോഹൻ ഭഗവത് പങ്കെടുത്തത്.
ഗോമാംസത്തിന്റെ പേരിൽ ബിജെപി യും സംഘപരിവാറും വൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇവരെ പിന്നോട്ടടിക്കുന്നതാണ് ആർഎസ്എസ് തലവന്റെ പ്രസ്താവന. പശുവിന്റെ പേരിൽ നാട്ടിൽ നടക്കുന്ന അക്രമങ്ങൾ ന്യായീകരിക്കാനാകില്ലെന്ന് നേരത്തേ നരേന്ദ്രമോദി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മോഹൻഭഗവതും രംഗത്ത് വന്നത്.
ആർഎസ്്എസും ബിജെപിയും പരസ്പര സഹകരണമുള്ള പ്രസ്ഥാനങ്ങൾ എന്നതിനപ്പുറത്ത് അവരവരുടേതായ തീരുമാനങ്ങളുള്ള രണ്ടു ഭിന്ന സംഘടനകളാണെന്നും മോഹൻ ഭഗവത് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, പ്രദേശിക വികസന മേഖലയിൽ 1.7 ലക്ഷം സേവന പദ്ധതികൾ ആർഎസ്എസ് നടത്തുന്നുണ്ട്. ആർഎസ്എസ് ശാഖകൾ ഏറ്റെടുത്ത പദ്ധതികളും സന്ദർശിക്കാറുമുണ്ടെന്നും പറഞ്ഞു.



