- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിസ്മസ് പരിപാടികളിൽ പങ്കെടുക്കുന്ന ഹിന്ദുക്കളെ 'കൈകാര്യം' ചെയ്യും; വിദ്വേഷ പ്രസംഗവുമായി ബജ്റംഗൾ നേതാവ്;ഒരു ഹിന്ദുവിനേയും ക്രിസ്തുമതപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്
ദിസ്പുർ: ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പള്ളികൾ സന്ദർശിക്കുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്ന് ബജ് രംഗ്ദൾ നേതാവിന്റെ മുന്നറിയിപ്പ്. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ സിൽച്ചറിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ബജ് രംഗ്ദൾ നേതാവായ മിത്തുനാഥ് വിദ്വേഷ പരമാർശം. തങ്ങളുടെ ആരാധനാലയങ്ങൾ കാരണമില്ലാതെ അടച്ചു പൂട്ടിയ ശേഷം ക്രിസ്ത്യാനികൾ നടത്തുന്ന ആഘോഷപരിപാടികളിൽ പങ്കെടുത്ത് ഉല്ലസിക്കുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്നും മിത്തുനാഥ് മുന്നറിയിപ്പ് നൽകുന്നത് വീഡിയോയിലുണ്ട്. ഹിന്ദുക്കളെ ഉപദ്രവിച്ചാൽ തൊട്ടടുത്ത ദിവസം 'ഗുണ്ടാദളി'ന്റെ ആക്രമണം എന്ന രീതിയിലാവും മാധ്യമങ്ങളുടെ തലക്കെട്ടെന്നും ഒരു ഹിന്ദുവിനേയും ക്രിസ്തുമതപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും നേതാവ് പറഞ്ഞു.
മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അകാരണമായി അടച്ചു പൂട്ടിയതിനോടുള്ള കടുത്ത അമർഷത്തിലാണ് മിത്തുനാഥിന്റെ പ്രതികരണ
മെന്നാണ് റിപ്പോർട്ട്.ലൗ ജിഹാദിനെ കുറിച്ചും മിത്തുനാഥ് പ്രസംഗത്തിൽ പരാമർശിച്ചു. തങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും സംരക്ഷിക്കുന്നതിനായി ഏതു വിമർശനത്തേയും നേരിടാൻ ബജ്റംഗ്ദൾ തയ്യാറാണെന്നും മിത്തുനാഥ് പ്രസ്താവിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് മിത്തുനാഥ്. നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുകയും ചെയ്തു. ക്രിസ്മസ് ദിന ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ഹിന്ദുക്കളെ അനുവദിക്കില്ലെന്ന് മറ്റു ബജ് രംഗ്ദൾ നേതാക്കളും വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ