- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിയിടിച്ച് മറിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന്റെ ശരീരം രണ്ടായി മുറിഞ്ഞ് വേർപെട്ടു; എന്റെ അവയവങ്ങൾ എല്ലാം ദാനം ചെയ്യണമെന്ന് വേദനയ്ക്കിടയിലും വിളിച്ചു പറഞ്ഞ് യുവാവ്; ബംഗളുരുവിൽ നിന്നും ഇതാ ഒരു ഉദാത്ത മനുഷ്യ സ്നേഹത്തിന്റെ മാതൃക
ബംഗളുരു: അപകടത്തിൽ ശരീരം രണ്ടായി മുറിഞ്ഞിട്ടും ഇരുപത് മിനിറ്റോളം ജീവൻ തുടിച്ചു. ഓർമ്മയുമുണ്ടായിരുന്നു. എട്ട് മിനിറ്റിനുള്ളിൽ ആശുപത്രിയിലുമെത്തി. മരണം മുന്നിൽ കണ്ട ഈ യുവാവ് അപ്പോൾ ഡോക്ടർമാരോട് വിളിച്ചു പറഞ്ഞു. എന്റെ അവയവങ്ങൾ ദാനം ചെയ്യണം. ജീവൻ തിരിച്ചെടുക്കാനുള്ള അവസാനവട്ട ശ്രമങ്ങളും ഡോക്ടർമാർ ചെയ്തു. ഫലം കണ്ടില്ല. ധാരുണമായ അപട
ബംഗളുരു: അപകടത്തിൽ ശരീരം രണ്ടായി മുറിഞ്ഞിട്ടും ഇരുപത് മിനിറ്റോളം ജീവൻ തുടിച്ചു. ഓർമ്മയുമുണ്ടായിരുന്നു. എട്ട് മിനിറ്റിനുള്ളിൽ ആശുപത്രിയിലുമെത്തി. മരണം മുന്നിൽ കണ്ട ഈ യുവാവ് അപ്പോൾ ഡോക്ടർമാരോട് വിളിച്ചു പറഞ്ഞു. എന്റെ അവയവങ്ങൾ ദാനം ചെയ്യണം. ജീവൻ തിരിച്ചെടുക്കാനുള്ള അവസാനവട്ട ശ്രമങ്ങളും ഡോക്ടർമാർ ചെയ്തു. ഫലം കണ്ടില്ല. ധാരുണമായ അപടകം ഹരീഷ് ഞഞ്ചപ്പ (23) എന്ന യുവാവിന്റെ ജീവനെടുത്തു.
ഹരീഷിന്റെ ശരീരം രണ്ടായി മുറിഞ്ഞിരുന്നു. അപകടത്തിൽ മിക്ക ആന്തരിക അവയവങ്ങൾക്കും കേടുപാടും പറ്റി. എന്നാൽ ഹൈൽമറ്റ് ധരിച്ചുള്ള യാത്രയായതിനാൽ അപകടത്തിൽ തലയ്ക്ക് ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് മാത്രമാണ് ഹരീഷിന്റെ അന്ത്യാഭിലാഷം പൂർത്തിയായത്. കണ്ണുകൾക്ക് മാത്രമാണ് കേടുപാടുകൾ സംഭവിക്കാതിരുന്നത്. ഇത് മരണ ശേഷം ശസ്ത്രക്രിയയിലൂടെ മാറ്റി. ബാക്കി അവയവങ്ങളൊന്നും ശസ്ത്രക്രിയയിലൂടെ മാറ്റാവുന്ന അവസ്ഥയിലായിരുന്നില്ല. അത്ര ഗുരുതര പരിക്കേറ്റ് വേദനകൊണ്ട് പുളയുമ്പോഴാണ് സഹജീവികൾക്കായി ഹരീഷ് സംസാരിച്ചുകൊണ്ടേ ഇരുന്നത്.
തുമുകുരു-ബംഗളുരു റോഡിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തിലാണ് ഹരീഷ് ഞഞ്ചപ്പ എന്ന യുവാവിന്റെ ശരീരം രണ്ടായി വേർപെട്ടത്. അസഹനീയമായ വേദനയിൽ പുളയുന്ന ഹരീഷിന്റെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരിശ്രമിക്കുമ്പോഴും തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നാണ് ഹരീഷ് ഡോക്ടർമാരോട് അഭ്യർത്ഥിച്ചത്. അപകടമുണ്ടായപ്പോൾ തന്നെ ശരീരം ഏതാണ്ട് വേർപെട്ടു. ഈ അവസ്ഥയിൽ തന്നെ മരണമെത്തിയെന്ന് ഹരീഷ് മനസ്സിലാക്കിയിട്ടുണ്ടാകണം. അതുകൊണ്ട് തന്നെ അവിടെ കൂടി നിന്നവരോടും തന്നെ രക്ഷിക്കാനല്ല അദ്ദേഹം ആവശ്യപ്പെട്ടത്. മറിച്ച് അവയവങ്ങൾ ദാനം ചെയ്യണമെന്ന് തന്നെയായിരുന്നു.
ആശുപത്രിയിലെത്തിയപ്പോഴും അതു മാത്രമായിരുന്നു ആവശ്യം. ചികിൽസയ്ക്കിടെ ഹരീഷ് മരണത്തിന് കീഴടങ്ങി. തുടർന്ന് ഹരീഷിന്റെ ആഗ്രഹപ്രകാരം ഡോക്ടർമാർ അദ്ദേഹത്തിന്റെ നേത്രങ്ങൾ നീക്കം ചെയ്ത് ആശുപത്രിയിലെ നേത്രബാങ്കിലേക്ക് മാറ്റി. ബംളരുവിൽ ജോലി ചെയ്യുന്ന ഹരീഷ് വീട്ടിൽ പോയി മടങ്ങി വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. ഹരീഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് തട്ടിയതിനെ തുടർന്ന് ഹരീഷ് ട്രക്കിന്റെ അടിയിൽപ്പെട്ട്. അപകടത്തിന്റെ ആഘാതത്തിൽ ഹരീഷിന്റെ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗം വേർപെട്ടു പോയി.
ഇതിനിടെ നിരവധി വാഹനങ്ങൾ കടന്നു പോയെങ്കിലും ആരും ഹരീഷിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് എത്തി ആംബുലൻസിലാണ് ഹരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്ക് അപകടം നടന്നിട്ട് എട്ട് മിനിറ്റ് പിന്നിട്ടിരുന്നു. റോഡിൽ കിടക്കുമ്പോഴും അവയവ ദാനത്തെ കുറിച്ച് മാത്രമായിരുന്നു ഹരീഷിന് പറയാനുണ്ടായിരുന്നത്. തുമുകുരുവിലെ വീട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഹരീഷ് പോയത്. മടക്കയാത്രയാണ് മരണയാത്രയായി മാറിയത്.
അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവർ വരദരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചസാരയുമായി വരികയായിരുന്ന ലോറി, ബൈക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.