- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈദ് അൽ ഫിത്തർ ആഘോഷം; ഒമാനിൽ 233 കുറ്റവാളികളെ മാപ്പ് നൽകി മോചിപ്പിക്കാൻ ഉത്തരവിട്ട് സുൽത്താൻ; മോചനം ലഭിക്കുന്നവരിൽ 77 പേർ വിദേശികൾ
മസ്‌കറ്റ്: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിൽ 233 കുറ്റവാളികളെ മാപ്പ് നൽകി മോചിപ്പിക്കാൻ തീരുമാനം. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ആണ് കുറ്റവാളികൾക്ക് മാപ്പ് നൽകിയത്. വ്യത്യസ്തമായ കുറ്റകൃത്യങ്ങളിൽ ജയിലിൽ കഴിയുന്ന 233ഓളം തടവുകാർക്ക് ഹിസ് മജസ്ടി സുൽത്താൻ ഖാബൂസ് രാജകീയ മാപ്പ് പ്രയോജനം ചെയ്യും. ഇവരിൽ 77 പേർ വിദേശ തടവുകാരാ
മസ്‌കറ്റ്: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിൽ 233 കുറ്റവാളികളെ മാപ്പ് നൽകി മോചിപ്പിക്കാൻ തീരുമാനം. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ആണ് കുറ്റവാളികൾക്ക് മാപ്പ് നൽകിയത്.
വ്യത്യസ്തമായ കുറ്റകൃത്യങ്ങളിൽ ജയിലിൽ കഴിയുന്ന 233ഓളം തടവുകാർക്ക് ഹിസ് മജസ്ടി സുൽത്താൻ ഖാബൂസ് രാജകീയ മാപ്പ് പ്രയോജനം ചെയ്യും. ഇവരിൽ 77 പേർ വിദേശ തടവുകാരാണ്. ജൂലൈ 23ന് രാജ്യ ബ്ലസ്സ്ഡ് റിനയസൻസ് ഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായും ഈദ് അൽ ഫിത്തറിനോടും കൂടി അനുബന്ധിച്ചാണ് സുൽത്താൻ ഇത്രയധികം കുറ്റവാളികൾക്ക് മാപ്പ് നൽകാൻ ഇത്തരവിട്ടിരിക്കുന്നത്.
രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ ഒമാൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെയാണ് പ്രവാസികൾ അടങ്ങുന്ന കുറ്റവാളികൾക്ക് മാപ്പ് നൽകി മോചിപ്പിച്ച് കൊണ്ട് സുൽത്താൻ ഉത്തരവിട്ടത്. രാജ്യത്തിന്റെ സുപ്രീം കമാൻഡർ എന്ന അധികാരം ഉപയോഗിച്ചാണ് സുൽത്താൻ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവിൽ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
,ജയിലിൽ നല്ല നടപ്പുകാരായി നിന്ന തടവുകാർക്കാണ് ഈ ആനുകുല്യം ലഭിക്കുന്നത്. ഇതിൽ 77 പേർ വിദേശികളും 156 പേർ സ്വദേശികളുമാണ്. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് , സുൽത്താൻ നല്ല നടപ്പുകാരായ തടവുകാർക്ക് മോചനം നൽകുന്നത്.
ജർമനിയിൽ ചികിത്സ പൂർത്തിയാക്കിയ ശേഷം സ്വദേശത്ത് തിരിച്ചെത്തിയ സുൽത്താൻ 250 ഓളം തടവുകാരെ മോചിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ 20 വരെ രാജ്യത്തെ സർക്കാർ സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.