കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാം കടുത്ത ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലുള്ള മറ്റൊരു വാർത്തകൂടിയാണ് പുറത്തുവന്നിരിക്കുന്നത്. ലൈംഗിക ആസക്തി കൂടിയ അമീറുൽ ഇസ്ലാം ആടിനെ പോലും വെറുതേ വിട്ടില്ലെന്ന വാർത്തയാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.

അമീറുൽ ഇസ്ലാം ആടിനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. അമീനുൽ താമസിച്ച വീടിന് സമീപത്തുള്ളയാളിന്റെ ആടിനെയാണ് ചൂഷണം ചെയ്തത്. ഉടമ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയേക്കുമെന്നുമാണ് അറിയുന്നത്. അതിനിടെ ചില സുഹൃത്തുകൾ അമി ഉൾ ആടിനെ ലൈംഗിക വൈകൃതത്തിനായി ഉപയോഗിച്ചെന്ന് മൊഴി നൽകി. ഇതിനു ശേഷം ആടിന്റെ രഹസ്യഭാഗം ചെത്തിക്കളഞ്ഞു. വെറ്റിനറി ഡോക്ടർമാർ ആടിനെ വിശദമായി പരിശോധിക്കും. അതേസമയം അക്രമി അമീറുലാണെങ്കിൽ അതേക്കുറിച്ച് അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമിക അന്വേഷണത്തില് ഈ സംഭവം ശരിയാണെന്ന് അനേഷണ സംഘം കണ്ടെത്തിയെന്നും സൂചനയുണ്ട്. 

അമീറുലിന് രണ്ട് ഭാര്യമാർ ഉണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നിരുന്നു. ലൈംഗിക ബന്ധം കഴിഞ്ഞാൽ രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് ആനന്ദിക്കും. ഒരു ഭാര്യയിൽ നാലു വയസുള്ള മകനുണ്ട്. 18 വയസുള്ള ഒരാളുടെ അമ്മയാണ് മറ്റൊരു ഭാര്യ. ഇതിൽ അസാമിലെ വീട്ടിൽ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗിക വൈകൃതത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളിൽ പതിവായി മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യഭാഗങ്ങളിൽ മുറിവേറ്റ് ചികിത്സയിലായവരെ തേടി അന്വേഷണസംഘം പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രികൾ കയറിയിറങ്ങി. ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അമീറുലിന്റെ ആദ്യഭാര്യക്ക് 38 വയസാണ് പ്രായം. 17-ാം വയസിലാണ് അമീറുൽ ഈ സ്ത്രീയെ വിവാഹം ചെയ്തത്. ആറു വർഷങ്ങൾക്ക് മുമ്പായിരുന്നു ഇത്. മൂന്നു വർഷം രണ്ടാം വിവാഹവും ചെയ്തു. അസമിൽ തന്നെ മറ്റൊരു യുവതിയെയാണ് വിവാഹം ചെയ്തത്. അന്വേഷണോദ്യോഗസ്ഥർ അമീറുലിനെ അന്വേഷിച്ച് അസമിലെത്തിയിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

അസമിൽ പ്രായമേറിയ സ്ത്രീകളെ വിവാഹം കഴിക്കുന്നതും ഒന്നിലേറെ വിവാഹം കഴിക്കുന്നതും സാധാരണമാണ്. ഏഴു മാസം മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. ഇവിടെയും ഇയാൾക്ക് മറ്റൊരു സ്ത്രീയുമായും അവിഹിതബന്ധമുള്ളതായി സംശയിക്കുന്നു. പെരുമ്പാവൂരിൽ ജോലി ചെയ്തിരുന്ന നാട്ടിലെ ചില കൂട്ടുകാർക്കൊപ്പമാണ് അമീറുൽ പെരുമ്പാവൂരിലെത്തിയത്. എല്ലാത്തരം ജോലികളും ഇയാൾ ചെയ്തിരുന്നതായാണ് വിവരം.