- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രനേഡുകൾ നിറച്ച ബാഗുമായി സബ്സാർ ഭട്ടിന്റെ ശവസംസ്‌കാര ചടങ്ങിനെത്തിയ ഹിസ്ബുൾ ഭീകരൻ കീഴടങ്ങി; കീഴടങ്ങിയത് ദാനിഷ് അഹമ്മദ് എന്ന പിജി വിദ്യാർത്ഥി; നിയമസഹായം നൽകാമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടർന്നാണ് ദാനിഷ് കീഴടങ്ങാൻ തയാറായത്
ശ്രീനഗർ: കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ഹിസ്ബുൾ ഭീകരൻ സബ്സാർ ഭട്ടിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മറ്റൊരു ഹിസ്ബുൾ ഭീകരൻ ദാനിഷ് അഹമ്മദ് കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി. സബ്സാർ ഭട്ടിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ഗ്രനേഡുകൾ നിറച്ച ബാഗ് ശരീരത്തിൽ തൂക്കിയിട്ട് എത്തിയ ദാനിഷ് അഹമ്മദിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ വർഷം ഹണ്ട്വാരയിൽ സൈനികർക്കെതിരെ നടത്തിയ കല്ലേറ് അക്രമത്തിലും ദാനിഷ് അഹമ്മദ് പ്രധാന പങ്കാളിയായിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രധാന പ്രവർത്തകനാണ് ദാനിഷ് അഹമ്മദെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വ്യക്തമായതോടെ ഇയാളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ദാനിഷ് ബുധനാഴ്ച കീഴടങ്ങിയത്. കീഴടങ്ങിയാൽ എല്ലാ നിയമസസാഹയവും നൽകാമെന്നും ഉദ്യോഗസ്ഥർ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഹണ്ട്വാരയിലെ 21 രാഷ്ട്രീയ റൈഫിൾസിന് മുമ്പാകെയാണ് ദാനിഷ് കീഴടങ്ങിയത്. തെക്കൻ കശ്മീരുമായി ബന്ധപ്പെട്ട പല ഭീകരപ്രവർത്തനങ്ങവുമായി തനിക്ക് ബന
ശ്രീനഗർ: കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ഹിസ്ബുൾ ഭീകരൻ സബ്സാർ ഭട്ടിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മറ്റൊരു ഹിസ്ബുൾ ഭീകരൻ ദാനിഷ് അഹമ്മദ് കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി.
സബ്സാർ ഭട്ടിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ഗ്രനേഡുകൾ നിറച്ച ബാഗ് ശരീരത്തിൽ തൂക്കിയിട്ട് എത്തിയ ദാനിഷ് അഹമ്മദിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ വർഷം ഹണ്ട്വാരയിൽ സൈനികർക്കെതിരെ നടത്തിയ കല്ലേറ് അക്രമത്തിലും ദാനിഷ് അഹമ്മദ് പ്രധാന പങ്കാളിയായിരുന്നു.
ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രധാന പ്രവർത്തകനാണ് ദാനിഷ് അഹമ്മദെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വ്യക്തമായതോടെ ഇയാളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ദാനിഷ് ബുധനാഴ്ച കീഴടങ്ങിയത്. കീഴടങ്ങിയാൽ എല്ലാ നിയമസസാഹയവും നൽകാമെന്നും ഉദ്യോഗസ്ഥർ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഹണ്ട്വാരയിലെ 21 രാഷ്ട്രീയ റൈഫിൾസിന് മുമ്പാകെയാണ് ദാനിഷ് കീഴടങ്ങിയത്.
തെക്കൻ കശ്മീരുമായി ബന്ധപ്പെട്ട പല ഭീകരപ്രവർത്തനങ്ങവുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലനിടെ ദാനിഷ് വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീരിലെ യുവാക്കളെ ഹിസ്ബുൾ മുജാഹിദ്ദീനിലേക്ക് ആകർഷിപ്പിക്കാനായി ഹിസ്ബുൾ പ്രവർത്തകർ ദാനിഷിനെ ഉപയോഗിക്കാൻ ലക്ഷ്യമിട്ടതായും അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഡെറാഡൂണിലെ ഡൂൺ പി.ജി കോളേജ് ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥിയാണ് ദാനിഷ്.