- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അപോഡസ്മോയും കഞ്ചുകവും മുതൽ ബുള്ളറ്റ് ബ്രായും ടോർപ്പിഡോയും വരെ; ഗ്രീക്ക് സംസ്‌കാരം മുതൽ ആധുനികകാലം വരെയുള്ള ചരിത്രം; നീറ്റ് പരീക്ഷയ്ക്കെത്തിയെ പെൺകുട്ടിയുടെ ബ്രാ അഴിപ്പിച്ച വിവാദകാലത്ത് അറിയാം ശതകോടികളുടെ ബ്രാ ബിസിനസിനെക്കുറിച്ച്
നാലുകാലിൽനിന്ന് രണ്ടു കാലിലേയ്ക്കുള്ള പരിണാമവും പരസ്പരം അഭിമുഖമായി നിന്നുള്ള ഇണചേരലും മനുഷ്യവർഗത്തിലെ സ്ത്രീവിഭാഗങ്ങളുടെ സ്തനങ്ങൾക്കു പ്രത്യേക ലൈംഗിക പ്രാധാന്യം ലഭിക്കുന്നതിനു കാരണമായി നരവംശ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പ്രധാന ലൈംഗികാർഷണ അവയവമെന്ന നിലയിൽ സ്തനങ്ങളുടെ സൗന്ദര്യത്തിന് സ്ത്രീകൾ പ്രാധാന്യം നല്കിയിരുന്നതിനു ചരിത്രം എഴുതപ്പെട്ട കാലംമുതൽ തെളിവുണ്ട്. ഗ്രീക്കുകാരുടെ അപോഡസ്‌മോസും ഭാരതത്തിലെ കഞ്ചുകവും മുതൽ ആധുനിക കാലത്തെ ബ്രെയിസർ എന്ന ബ്രാ വരെയുള്ള മാർക്കച്ചകളുടെ ചരിത്രം സ്ത്രീശരീരത്തെക്കുറിച്ച് സമൂഹം വച്ചുപുലർത്തിയ സൗന്ദര്യശാസ്ത്രത്തിന്റെ ചരിത്രംകൂടിയാണ്. വനികളുടെ സാമൂഹിക പദവിയുമായും ചരിത്രവുമായും ഏറെ ഇഴകലർന്നു നിൽക്കുന്ന കഥയാണിത്. മാറിടങ്ങൾ മറയ്ക്കാനോ, വെളിപ്പെടുത്താനോ, മറയ്ക്കാനോ ആയി പുരാതന കാലം മുതൽ വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. 14ാം നൂറ്റാണ്ടുമുതൽ ഉപയോഗിച്ചിരുന്ന കോർസെറ്റ എന്ന ചട്ട ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. 19ാം നൂറ്റാണ് മുതലാണ് ആധുനിക ബ്രായോട് സമാ
നാലുകാലിൽനിന്ന് രണ്ടു കാലിലേയ്ക്കുള്ള പരിണാമവും പരസ്പരം അഭിമുഖമായി നിന്നുള്ള ഇണചേരലും മനുഷ്യവർഗത്തിലെ സ്ത്രീവിഭാഗങ്ങളുടെ സ്തനങ്ങൾക്കു പ്രത്യേക ലൈംഗിക പ്രാധാന്യം ലഭിക്കുന്നതിനു കാരണമായി നരവംശ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പ്രധാന ലൈംഗികാർഷണ അവയവമെന്ന നിലയിൽ സ്തനങ്ങളുടെ സൗന്ദര്യത്തിന് സ്ത്രീകൾ പ്രാധാന്യം നല്കിയിരുന്നതിനു ചരിത്രം എഴുതപ്പെട്ട കാലംമുതൽ തെളിവുണ്ട്. ഗ്രീക്കുകാരുടെ അപോഡസ്‌മോസും ഭാരതത്തിലെ കഞ്ചുകവും മുതൽ ആധുനിക കാലത്തെ ബ്രെയിസർ എന്ന ബ്രാ വരെയുള്ള മാർക്കച്ചകളുടെ ചരിത്രം സ്ത്രീശരീരത്തെക്കുറിച്ച് സമൂഹം വച്ചുപുലർത്തിയ സൗന്ദര്യശാസ്ത്രത്തിന്റെ ചരിത്രംകൂടിയാണ്. വനികളുടെ സാമൂഹിക പദവിയുമായും ചരിത്രവുമായും ഏറെ ഇഴകലർന്നു നിൽക്കുന്ന കഥയാണിത്.
മാറിടങ്ങൾ മറയ്ക്കാനോ, വെളിപ്പെടുത്താനോ, മറയ്ക്കാനോ ആയി പുരാതന കാലം മുതൽ വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. 14ാം നൂറ്റാണ്ടുമുതൽ ഉപയോഗിച്ചിരുന്ന കോർസെറ്റ എന്ന ചട്ട ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. 19ാം നൂറ്റാണ് മുതലാണ് ആധുനിക ബ്രായോട് സമാനതകളുള്ള മാർക്കച്ചകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. 1930കളിൽ വ്യാവസായിക അടിസ്ഥാനത്തിൽ ബ്രാ ഉത്പാദിപ്പിക്കപ്പെട്ടുതുടങ്ങി. ആനുധിക ബ്രായെന്ന സങ്കൽപ്പത്തിനു പിന്നിൽ പലവിധ ചേരുവകകളും പ്രവർത്തിച്ചിട്ടുണ്ട്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുമെല്ലാം ചേർന്നാണ് ഇന്നത്തെ ബ്രായെ രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ന് ലോകത്തിലെ 80% സ്ത്രീകളും പലതരത്തിലുള്ള ബ്രാകൾ ഉപയോഗിക്കുന്നു. ഇന്ന് ബ്രായെന്നത് കേവലം അടിവസ്ത്രം മാത്രമല്ല. പലവിധ ഫാഷൻ സങ്കൽപ്പങ്ങളുടെയും ഫലമാണത്. ശതകോടികളുടെ ബിസിനസ് പ്രൊഡക്ടും.
ശിൽപ്പഭംഗിയുള്ള മാറിടങ്ങൾക്കായി കഞ്ചുകം മുതൽ അപോഡസ്‌മോസ് വരെ
രേഖപ്പെട്ട ചരിത്രത്തിൽ സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചുള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത് ഈജിപ്ഷ്യൻ സംസ്‌കാരത്തിൽനിന്നാണ്. കലാസിരിസ് എന്നൊരു വസ്ത്രമാണ് അവിടുത്തെ സ്ത്രീകൾ പ്രധാനമായും ധരിച്ചിരുന്നത്. ചതുരത്തിലുള്ള വലിയൊരു തുണി രണ്ടായി മടക്കി ളോഹപോലെയാക്കി ഞൊറിവുകളോടെ ധരിക്കുന്നതായിരുന്നു ഇത്. ഒരു തോളോ, രണ്ടു തോളോ മറച്ചുകൊണ്ട് കലാസിരിസ് ധരിക്കാമായിരുന്നു. വസ്ത്രത്തിന്റെ മുകൾഭാഗം മാറിടത്തിന്റെ താഴെ മുതൽ കഴുത്തറ്റംവരെ ഉണ്ടാകാം. താഴ്ഭാഗം കണങ്കാൽവരെയും. സമൂഹത്തിലെ ഉന്നത പദവിയുള്ള സ്ത്രീകളായിരുന്നു ഇത്തരം വസ്ത്രങ്ങൾ കൂടുതലും ധരിച്ചിരുന്നത്. ജോലിയെടുക്കാൻ സൗകര്യമുള്ള കലാസിരിസിന്റെ നീളം കുറഞ്ഞ പതിപ്പായിരുന്നു സാധാരണ സ്ത്രീകൾ ഉപയോഗിച്ചിരുന്നത്.
ഇന്ത്യയിലേക്കു വന്നാൽ പുരാതനകാലത്തെ വസ്ത്രങ്ങളെക്കുറിച്ച് കൂടുതലും തെളിവുകൾ ലഭിക്കുന്നത് ക്ഷേത്രങ്ങളിലെ ശിൽപ്പങ്ങളിൽനിന്നാണ്. ഇവയിൽ പലതും മാറിടം വെളിപ്പെടുത്തി നിൽക്കുന്നവയാണ്. പുരാതന ഇന്ത്യയിൽ മാർക്കച്ചകൾ ഉപയോഗിച്ചിരുന്നുവെന്നതിന്റെ ഏറ്റവും ആധികാരിക തെളിവ് ലഭിക്കുന്നത് എഡി ഒന്നാം നൂറ്റാണ്ടിലെ ഹർഷവർധന രാജാവിന്റെ കാലത്താണ്. 14ാം നൂറ്റാണ്ടുമുതൽ 17ാം നൂറ്റാണ്ടുവരെ നീണ്ട വിജയനഗര സാമ്രാജ്യകാലത്തും മാർക്കച്ചകൾ ധരിച്ചിരുന്നതിനു തെളിവുകളുണ്ട്. ഇറുക്കമുള്ള തുന്നിയ മാർക്കച്ചകൾ ഇക്കാലത്തു സർവവ്യാപകമായിരുന്നു. സമ്രാജ്യത്തിനു കീഴിലുള്ള പ്രധാന നഗരങ്ങളിൽ നഗരങ്ങളിൽ ഇത്തരം വസ്ത്രങ്ങൾ തയ്ച്ചു നല്കുന്നവരും ധാരാളമായി ഉണ്ടായിരുന്നു. കയ്യില്ലാത്ത കഞ്ചുകം എന്ന മാർക്കച്ചയെക്കുറിച്ച് എഡി 1237ൽ രചിക്കപ്പെട്ടുവെന്നു കരുതുന്ന ബസവപുരാണത്തിലും പരാമർശിക്കുന്നുണ്ട്. കഞ്ചുകം ധരിക്കുന്നത് യുവതികളാണെന്നാണ് പുരാണത്തിൽ പറയുന്നത്.
മാർക്കച്ചകളുടെ ഏറ്റവും പഴയ വിശദമായ ചരിത്രം ലഭിക്കുന്നത് ഗ്രീക്ക് സംസ്‌കാരത്തിൽനിന്നാണ്. ശിൽപ്പഭംഗിയോടുകൂടിയ മാറിടങ്ങൾ ഗ്രീക്ക് സ്ത്രീകൾ കാംഷിച്ചിരുന്നു. ഇതിനായിമാത്രമുള്ള പ്രത്യേകതരം വസ്ത്രങ്ങളും അവർ ധരിച്ചിരുന്നു. ക്രീറ്റ് ദ്വീപിൽ നിലനിന്നിരുന്ന മിനോവൻ സംസ്‌കാരത്തിൽനിന്നാണ് ഇതിനുള്ള പ്രധാന തെളിവുകൾ ലഭിക്കുന്നത്. സ്തനങ്ങളെ താങ്ങി നിർത്തുന്നതും ഭാഗികമായി വെളിപ്പെടുത്തുന്നതുമായ വസ്ത്രങ്ങൾ ഇവിടുത്തെ സ്ത്രീകൾ അണിഞ്ഞിരുന്നു. മധ്യകാലത്തെ മാർച്ചട്ടയായ കോർസെറ്റിസ്‌നോടു സാമ്യമുള്ള വസ്ത്രമായിരുന്നു ഇത്. വസ്ത്രങ്ങൾക്കു പുറത്തായിരുന്നു ഇത് അണിഞ്ഞിരുന്നത്. മാറിടങ്ങളെ എഴുന്നുനിർത്തി ആകർഷകമാക്കിയിരുന്നു ഈ വസ്ത്രം. മിനോവൻ സംസ്‌കാരം അവസാനിച്ചശേഷം ഉടലെടുത്ത മെയ്‌സീനിയൻ സംസ്‌കാരത്തിലും സ്തനഭംഗിക്കു പ്രത്യേക പ്രാധാന്യം ലഭിച്ചിരുന്നു. ഭംഗിയുള്ള സ്തനങ്ങളുള്ള സ്ത്രീകളെ ഉർവരതയുടെ പ്രതീകമായി സംസ്‌കാരത്തിൽ പരിഗണിച്ചിരുന്നു.
ക്ലാസിക്കൽ ഗ്രീക്ക് കാലഘട്ടത്തിൽ സുതാര്യമായ മാർക്കച്ചകൾ സ്ത്രീകൾ ഉപയോഗിച്ചുതുടങ്ങി. കമ്പിളികൊണ്ടോ ലിനൻ കൊണ്ടോയുള്ള നാടകൊണ്ട് മാറിടങ്ങൾക്കു ചുറ്റും വരിഞ്ഞ് പിന്നിൽ കെട്ടിനിർത്തുന്ന അപോഡസ്‌മോസ് എന്ന രീതിയും സ്ത്രീകൾ പരീക്ഷിച്ചിരുന്നു. മാറിടത്തിനു മുകളിലും താഴെയുമായി മുറുക്കി ഉറപ്പിക്കാവുന്ന സംവിധാനമായിരുന്നു ഇത്. താഴെ മുറിക്കിഉറപ്പിച്ചാൽ മാറിടങ്ങൾ മുകളിലേക്ക് ഉയർന്നു നിൽക്കും. ഇത്തരം സ്ത്രീകൾക്കു മുന്നിൽ പുരുഷന്മാർ എല്ലാ അർത്ഥത്തിലും പതറിപ്പോയിരുന്നു. അതുകൊണ്ടുതന്നെ ലൈംഗികപരമായ പ്രാധാന്യവും ഈ ബ്രെസ്റ്റ് ബാൻഡിനുണ്ടായിരുന്നു. പലകാര്യങ്ങളിലും ഗ്രീക്ക് സംസ്‌കാരത്തെ അനുകരിച്ചിരുന്ന റോമാ സാമ്രാജ്യത്തിലും ഈ ബ്രെറ്റ് ബാൻഡുകൾക്ക് പ്രിയം ലഭിച്ചു. സ്‌ട്രോഫിയം എന്ന പേരിലാണ് ഇത് റോമിൽ അറിയപ്പെട്ടിരുന്നത്. എന്നാൽ യുവതികൾ മാത്രമാണ് ഇത് ധരിച്ചിരുന്നത്. വലിയ സ്തനങ്ങൾ അനാകർഷകമായും പ്രായാധിക്യത്തിന്റെ ലക്ഷണമായും റോമാക്കാർ പരിഗണിച്ചിരുന്നതുകൊണ്ടാണിത്.
കിഴക്കനേഷ്യയിലേക്കു വന്നാൽ മാർക്കച്ചകൾ ഉപയോഗിച്ചിരുന്നതിനു തെളിവു ലഭിക്കുന്നത് ചൈനയിൽനിന്നാണ്. ഡുഡൗ എന്ന പേരിലുള്ള വസ്ത്രമായിരുന്നു ഇത്. പട്ടുതുണിയിലുള്ള അയഞ്ഞ ഈ വസ്ത്രം അരയിൽ കെട്ടിവയ്ക്കുകയോ കഴുത്തിൽനിന്നു തൂക്കിയിടുകയോ ആയിരുന്നു പതിവ്. 14ാം നൂറ്റാണ്ടു മുതൽ 20ാം നൂറ്റാണ്ടുവരെ ഈ വസ്ത്രം ചൈനയിൽ പ്രചാരത്തിലിരുന്നു. യെം എന്ന പേരിൽ ഇതേ വസ്ത്രം വിയറ്റാമിലും പ്രചാരം നേടുകയുണ്ടായി.
പെണ്ണുടലിനെ ഒതുക്കിക്കൂട്ടിയ കോർസെറ്റ്
മാർക്കച്ചയുടെ കാര്യത്തിൽ താരതമ്യേമ പ്രാധാന്യം കുറഞ്ഞതായിരുന്നു മധ്യകാലഘട്ടം. ഇക്കാലത്ത് യൂറോപ്പിലെ സ്ത്രീകൾ മാറിട സൗന്ദര്യത്തിനായി പ്രത്യേക വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നാണു കരുതപ്പെടുന്നത്. എന്നാൽ സമൂഹത്തിലെ ഉന്നതസ്ത്രീകൾ ബ്രായ്ക്കു സമാനമായ ചില വസ്ത്രങ്ങൾ ധരിച്ചിരുന്നുവെന്നതിനും ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഓസ്ട്രിയയിലെ സ്‌ട്രോസ്ബർഗ് കോട്ട(15ാം നൂറ്റാണ്ട്) നവീകരിക്കവേ കണ്ടെത്തപ്പെട്ട മൂവായിരത്തോളം തുണിത്തരങ്ങളിൽ നാടകളോടുകൂടിയ അലങ്കരിച്ച ബ്രാകളും കണ്ടെത്തപ്പെട്ടു. എന്നിരുന്നാലും പൊതുവേ ഇക്കാലത്ത് സ്ത്രീകൾ കാര്യമായി മാർക്കച്ചകൾ അണിഞ്ഞിരുന്നില്ലെന്നാണ് അനുമാനിക്കപ്പെടുന്നത്.
നവോത്ഥാന കാലഘട്ടത്തിലാണ് മാർക്കച്ചകൾ തിരിച്ചുവരുന്നത്. ഇറങ്ങിയ കഴുത്തുള്ള വസ്ത്രങ്ങൾ ഇക്കാലത്ത് വ്യാപകമായിരുന്നു. തുടർന്നിങ്ങോട്ട് 19ാം നൂറ്റാണ്ടുവരെ സ്ത്രീശരീരത്തെ ഞെരുക്കി പീഡിപ്പിച്ച കോർസെറ്റ് എന്ന ചട്ടക്കൂട് ഉടലെടുക്കുന്നതും ഇക്കാലത്തുതന്നെ. അരക്കെട്ടുമുതൽ മാറിടത്തിന്റെ താഴെവരെയുള്ള ഒരു ചട്ടക്കൂടാണിത്. സ്തനങ്ങളെ ഉറപ്പിച്ചുനിർത്താനാനും ഇടുങ്ങിയ അരക്കെട്ടു ലഭിക്കാനും വലിത നിതംബങ്ങൾ രൂപപ്പെടാനും വേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നത്. ലോക്കഷണങ്ങൾ ഉപയോഗിച്ച് ചട്ടക്കൂട് ബലപ്പെടുത്തിയിരുന്നു. ഫ്രാൻസിലെ ഹെന്റി രണ്ടാമന്റെ ഭാര്യ ആയിരുന്ന കാതറിൻ ഡി മെഡിച്ചിയാണ് ഈ ചട്ടക്കൂടിനു പിന്നിലെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. വലിയ ഉദരങ്ങളുള്ള സ്ത്രീകളെ രാഞ്ജി തന്റെ ദർബാറിൽ നിരോധിച്ചിരുവെന്നാണ് പറയപ്പെടുന്നത്. സുമൂഹത്തിലെ ഉന്നതകല ജാതരും പണക്കാരുമായ സ്ത്രീകളാണ് കോർസെറ്റ് ഉപയോഗിച്ചിരുന്നത്. ഫ്രെഞ്ചു വിപ്ലവ കാലത്തും നെപ്പോളിയന്റെ യുദ്ധകാലത്തും കോർസെറ്റുകൾ അപ്രത്യക്ഷമായി. ഉന്നതകുല ജാതരായ സ്ത്രീകളോട് സമൂഹത്തിലെ സാധാരണക്കാർ കടുത്ത വിദ്വേഷം വച്ചുപുലർത്തിയ കാലമായിരുന്നു ഇത്. അതിനാൽത്തന്നെ കോർസെറ്റുകൾ ധരിക്കാൻ സ്ത്രീകൾ ധൈര്യപ്പെട്ടിരുന്നില്ല.
19ാം നൂറ്റാണ്ടുവരെ കോർസെറ്റ് എന്ന ചട്ടക്കൂടിനുള്ളിൽ സ്ത്രീ ശരീരങ്ങൾ ഒതുങ്ങിക്കൂട്ടി. കോർസെറ്റിൽനിന്ന് സ്ത്രീ ശരീരങ്ങൾക്കു മോചനം ലഭിക്കുന്നതിനു പിന്നിൽ രണ്ടു പ്രസ്ഥാനങ്ങളാണു പ്രവർത്തിച്ചത്. കോർസെറ്റ് ധരിക്കുന്നതുമൂലം സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഉത്കണ്ഠാകുലരായ ഒരു വിഭാഗം ഡോക്ടർമാരായിരുന്നു ഇതിലൊന്ന്. ഇതോടൊപ്പം 19ാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റുകളുടെ സ്വാതന്ത്ര്യ അഭിവാഞ്ചയും ചേർന്നപ്പോൾ കോർസെറ്റിനെതിരേ ഒരുതരം മുന്നേറ്റം രൂപംകൊണ്ടു. സ്ഥിരമായി കോർസെറ്റ് ഉപയോഗിക്കുന്നതുമൂലം മനംപിരട്ടൽ, കുടൽ പ്രശ്‌നങ്ങൾ, ഭക്ഷണം കഴിക്കാൻ തോന്നായ്ക, ശ്വസന പ്രശ്‌നങ്ങൾ തുടങ്ങിയവ സ്ത്രീകൾ നേരിട്ടിരുന്നു. ഇതിനെതിരെ മുന്നറിയിപ്പു നല്കി ഒരുവിഭാഗം ഡോക്ടർമാർ രംഗത്തുവന്നു. ഇതോടൊപ്പം കായികമേഖലയിലടക്കം കോർസെറ്റുകൾ സ്ത്രീകൾക്കു നല്കുന്ന അസ്വാതന്ത്ര്യത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച് ഫെമിനിസ്റ്റുകളും രംഗത്തുവന്നു.
ആരു കണ്ടുപിടിച്ചു ഈ ബ്രാ
ബ്രാ എന്ന മാർക്കച്ച ഉടലെടുത്തത് 19ാം നൂറ്റാണ്ടിലാണെന്നു വ്യക്തമാണെങ്കിലും ആരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിതെന്ന കാര്യത്തിൽ വ്യക്തതയില്ല. പലകാലങ്ങളിലായി നല്കപ്പെട്ട പേറ്റന്റുകളാണ് ഇക്കാര്യത്തിൽ പരിഗണനയ്‌ക്കെടുക്കാൻ കഴിയുക. ബ്രാ പോലുള്ള ഒരു വസ്ത്രത്തിന് 1859ൽ ന്യൂയോർക്കിലെ ഹെന്റി എസ്. ലഷർ പേറ്റന്റ് നേടുകയുണ്ടായി. കോർസെറ്റിനു പകരമെന്നു വിശേഷിപ്പിക്കപ്പെടുന്ന വസ്ത്രത്തിനുള്ള പേറ്റന്റ് 1869 ൽ ന്യൂജഴ്‌സിയിലെ ലുമാൻ എൽ. ചാപ്മാനും സ്വന്തമാക്കുകയുണ്ടായി. വലിത സ്തനങ്ങളുള്ള സ്ത്രീകളെ ഉദ്ദേശിച്ചു പുറത്തിറക്കിയ ട്രൂ കോർസെറ്റ് എന്ന വസ്ത്രത്തിനുള്ള പേറ്റന്റ് ഒളിവിയ ഫ്‌ളിന്റ് എന്ന വസ്ത്രനിർമ്മാതാവ് 1896 ലും സ്വന്തമാക്കിയിരുന്നു. ലൈഫ് മാഗസിൻ പറയുന്നതുപ്രകാരം ആധുനിക ബ്രാ കണ്ടുപിടിച്ചത് 1889ൽ ഫ്രഞ്ചുകാരിയായ ഹെർമിൻ കഡോൽ ആണ്. രണ്ടു പീസുകളുള്ള അടിവസ്ത്രമായിരുന്നു ഇത്. കോർസ്ലെറ്റ് ഗോർജ് എന്നാണ് ഹെർമിൻ ഇതിനെ വിളിച്ചത്. പരമ്പരാഗത കോർസെറ്റിനെ രണ്ടു ഭാഗങ്ങളുള്ള അടിവസ്ത്രമാക്കുന്നതായിരുന്നു ഇത്. നാടകൾകൊണ്ട് തോളിൽ ഉറപ്പിക്കാവുന്ന മുകൾ ഭാഗം സ്തനങ്ങളെ താങ്ങിനിർത്തും. കോർസെറ്റിന്റെ അടിഭാഗമായിരുന്നു രണ്ടാമത്തെ പീസ്. ഇരു സ്തനങ്ങൾക്കുമായി പ്രത്യേകം പോക്കറ്റുകളുള്ള ബ്രാ പുറത്തുവരുന്ന് 1893ലാണ്. മേരി ടുസേക് ആണ് ഇത് കണ്ടുപിടിച്ചത്. ലോഹം കൊണ്ടുള്ളതായിരുന്നു ഈ മാർക്കച്ചയും.
മേരിയുടെ വിപ്ലവം
ഇരുപതാം നൂറ്റാണ്ടിലെ ഓരോ പതിറ്റാണ്ടും ബ്രായുടെ വളർച്ചയിൽ പ്രത്യേകം പ്രത്യേകം പങ്കുവഹിക്കുന്നു. മേരി ഫെൽപ്‌സ് ജേക്കബ് എന്ന 19കാരി ഇതിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന വ്യക്തിത്വമാണ്. പ്രായപൂർത്തിയായ മേരി, തന്നെ സമൂഹത്തിലെ വിശിഷ്ട വ്യക്തികൾക്കും കുടുംബ സുഹൃത്തുക്കൾക്കും പരിചയപ്പെടുത്തുന്ന ചടങ്ങിൽ പങ്കെടുക്കാനായി ഒരു പുതിയ കുപ്പായം വാങ്ങി. വലിയ സ്തനങ്ങളുണ്ടായിരുന്ന മേരിക്ക് അടിവസ്ത്രമായി കോർസെറ്റ് ധരിക്കാൻ ബുദ്ധിമുട്ടുണ്ടായി. തന്റെ പരിചാരികയുമായി കൂടിയാലോചിച്ച മേരി രണ്ടു പട്ടുതുവാലകളും പിങ്ക് റിബണും ചരടുകളും ചേർത്ത് പുതിയൊരു അടിവസ്ത്രം തയാറാക്കി. മേരിയുടെ കണ്ടുപിടിത്തം പെട്ടന്നുതന്നെ ശ്രദ്ധയാകർഷിച്ചു. പല കുടുംബസുഹൃത്തുക്കളും മേരിയെക്കൊണ്ട് പുതിയ അടിവസ്ത്രം തയാറാക്കിപ്പിച്ചു. ഇതിനിടെ ഒരാൾ പുതിയ ഉത്പന്നത്തിനായി മേരിക്ക് ഒരു ഡോളർ വാഗ്ദാനം ചെയ്യുകയുമുണ്ടായി. തന്റെ ഉത്പ്പന്നത്തിന്റെ ബിസിനസ് സാധ്യതകൾ തിരിച്ചറിഞ്ഞ മേരി 1914 ൽ പേറ്റന്റ് സ്വന്തമാക്കി.
അതുവരെ ഉപയോഗിച്ചിരുന്ന അടിവസ്ത്രങ്ങളിൽനിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു മേരിയുടെ ഉത്പന്നം. ഭാരംകുറഞ്ഞതും മൃദുലവും ധരിക്കാൻ സൗകര്യപ്രദവുമായിരുന്നു മേരിയുടെ ബ്രാ. ഇതിനു പുറമേ ഇരു സ്തനങ്ങളും പ്രത്യേകം സ്വതന്ത്രവുമായിരുന്നു. ഏതാനം ഓർഡറുകൾ സ്വന്തമാക്കാനായെങ്കിലും മേരിയെ ബിസിനസ് തുടരാൻ ഭർത്താവ് സമ്മതിച്ചില്ല. മേരിയിൽനിന്ന് പേറ്റന്റ് വാങ്ങിയത് പ്രസിദ്ധമായ വാർണർ ബ്രദേഴ്‌സ് ആയിരുന്നു. വാർണർ ബ്രദേഴ്‌സിനും തുടക്കത്തിൽ ബിസിനസ് പച്ചപിടിപ്പിക്കാനായില്ല. പക്ഷേ മേരിയുടെ പേറ്ററ്റുകൾ മൂലം വൻ സമ്പാദ്യം നേടാൻ തുടർന്നുള്ള വർഷങ്ങളിൽ വാർണർ ബ്രദേഴ്‌സിനായി.
ലോകമഹായുദ്ധങ്ങൾ മാറിടങ്ങളെ എങ്ങനെ രൂപപ്പെടുത്തി
കോർസെറ്റ് അപ്രത്യക്ഷമായി ബ്രാ രംഗം കീഴടക്കിയതിനു പിന്നിൽ ഒന്നാം ലോക മഹായുദ്ധവും പ്രധാന പങ്കുവഹിച്ചു. യുദ്ധം ഉടലെടുത്തതോടെ കോർസെറ്റിൽ ഉപയോഗിക്കേണ്ട ലോഭാഗത്തിനു ക്ഷാമം നേരിട്ടു. ലോഹഭാഗങ്ങൾ യുദ്ധോപകരണങ്ങൾ ഉത്പാദിപ്പിക്കാനായി കൂടുതലായി ഉപയോഗിക്കപ്പെട്ടു. 1917ൽ സ്ത്രീകൾ കോർസെറ്റ് ധരിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസിലെ വാർ ഇൻഡസ്ട്രീസ് ബോർഡ് അഭ്യർത്ഥിച്ചു. രണ്ടു യുദ്ധക്കപ്പലുകൾ ഉണ്ടാക്കാൻ ആവശ്യമായ 28,000 ടൺ മെറ്റൽ ഇതിലൂടെ ലാഭിക്കപ്പെട്ടുവെന്നാണ് കണക്ക്. യുദ്ധത്തോടെ സ്ത്രീകളുടെ സാമൂഹിക പദവിയിൽ വന്ന മാറ്റവും കോർസെറ്റിന്റെ കാലം അവസാനിപ്പിച്ചു. സ്ത്രീകൾ കൂടുതലായി ഫാക്ടറി ജോലികൾക്കടക്കം തയാറാകുന്നത് ഇക്കാലത്താണ്. ജോലിക്ക് സൗകര്യപ്രദമായ അടിവസ്ത്രങ്ങൾ സ്ത്രീകൾ തെരഞ്ഞെടുക്കാൻ തുടങ്ങി. 1920കളോടെ കോർസെറ്റ് വെറും അരക്കെട്ടിലെ അടിവസ്ത്രം മാത്രമായി ഒതുങ്ങി. സ്തനങ്ങൾക്കായുള്ള ബ്രാകളെ സ്ത്രീകൾ രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ തുടങ്ങി.
വനിതകളുടെ അടിവസ്ത്രരംഗത്തെ ഫാഷനിൽ സുപ്രധനമായ ഒരു ചുവടുമാറ്റവും 1922ൽ ഉണ്ടായി. ഒരേ ഒളവു തന്നെയാണെങ്കിലും ഒരു സ്ത്രീക്ക് പാകമാകുന്ന ബ്രാ മറ്റൊരു സ്ത്രീക്കു പാകമാകുന്നില്ലെന്ന് റഷ്യൻ കുടിയേറ്റക്കാരിയായ ഇഡ റോസന്താൾ ശ്രദ്ധിച്ചു. എല്ലാ പ്രായത്തിലും പെട്ട സ്ത്രീകൾക്കുവേണ്ടി വിവിധ അളവിലുള്ള ബ്രാകൾ ഉത്പാദിപ്പിക്കാൻ ഇഡ തീരുമാനിച്ചു. ഭർത്താവിനൊപ്പം ആരംഭിച്ച ബിസിനസ് പച്ചപിടിച്ചു. ഇക്കാലം വരെ ബ്രെയിസർ എന്നാണ് മാർക്കച്ചകൾ അറിയപ്പെട്ടത്. 1930 ഓടെ ബ്രെയിസർ ലോപിച്ച് ബ്രാ എന്നായി മാറാൻ തുടങ്ങി. അമേരിക്കയിലെ കോളജ് പെൺകുട്ടികൾ മാർക്കച്ചകളെ ബ്രാ എന്നു വിളിക്കാൻ തുടങ്ങി. മറ്റൊരു വിപ്ലവകരമായ മുന്നേറ്റവും 1932ൽ ഉണ്ടായി. എസ്.എച്ച്. കാമ്പ് ആൻഡ് കമ്പനി എന്ന സ്ഥാപനം ബ്രായുടെ അളവുകൾ വ്യക്തമാക്കാൻ എ മുതൽ ഡി വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചുതുടങ്ങി.
വ്യവസായിക അടിസ്ഥാനത്തിൽ ബ്രാകൾ ഉത്പാദിപ്പിക്കപ്പെട്ടു തുടങ്ങുന്നതും 1930കളിലാണ്. ഫൈബർ ടെക്‌നോളജി, തുണി, പാറ്റേൺ തുടങ്ങിയവയിൽ ഉണ്ടായ സാങ്കേതിക മുന്നേറ്റങ്ങൾ അടിവസ്ത്ര നിർമ്മാണത്തിലും പ്രതിഫലിച്ചു തുടങ്ങി. പ്രത്യേക സൈസിലുള്ള കപ്പുകൾ, ഇലാസ്റ്റിക്, അഡ്ജസ്റ്റ് ചെയ്യാവുന്ന സ്ട്രാപ് തുടങ്ങിയവയോടു കൂടിയ മെച്ചപ്പെട്ട ബ്രാകൾ വാർണർ ബ്രദേഴ്‌സ് പുറത്തിറക്കി. അമേരിക്കയിൽ ന്യൂയോർക്കിൽ കേന്ദ്രീകരിച്ചിരുന്ന അടിവസ്ത്ര നിർമ്മാണ കമ്പനികൾ മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. തങ്ങളുടെ ഉത്പന്നങ്ങൾ കൂടുതൽ പേരിൽ എത്തിക്കാൻ ലക്ഷ്യമിച്ച് വ്യാപക പരസ്യപ്രചരണങ്ങൾ ആരംഭിച്ചു. ഹോളിവുഡ് നടിമാരടക്കം പരസ്യങ്ങളിൽ അഭിനയിച്ചു.
രണ്ടാം ലോകമഹായുദ്ധവും വസ്ത്രവ്യാപാര വിപണിയിൽ വലിച ചലനങ്ങൾ സൃഷ്ടിക്കുന്നതായിരുന്നു. യുഎസ് ആർമിയിലെ താഴ്ന്ന റാങ്കിലെ ജോലികൾക്കായി സ്ത്രീകൾക്കും പ്രവേശനം ലഭിച്ചുതുടങ്ങി. ഇവർ യൂണിഫോമിന്റെ ഭാഗമായി അടിവസ്ത്രങ്ങളും ധരിക്കേണ്ടിയിരുന്നു. തൊഴിൽ രംഗത്ത് കൂടുതൽ സുരക്ഷ നല്കുന്ന പ്ലാസ്റ്റിക് കപ്പോടുകൂടിയ ബ്രാകളാണ് സ്ത്രീകൾക്കായി പ്രത്യേകം രൂപകത്പന ചെയ്യപ്പെട്ടത്. രണ്ടാംലോകമഹായുദ്ധം അവസാനിച്ചുവെങ്കിലും സൈന്യവുമായി ബന്ധപ്പെട്ട പദങ്ങൾ സ്ത്രീകളുടെ അടിവസ്ത്രവിപണിയിൽ പ്രതിഫലിച്ചു. കൂർത്ത സ്തനങ്ങൾ ഉറപ്പുവരുത്തുന്ന ചില ബ്രാകൾ ബുള്ളറ്റ് ബ്രാ, ടോർപ്പീഡോ തുടങ്ങിയ പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. യുദ്ധാനന്തരം കൂടുതൽ കൂടുതൽ സ്ത്രീകൾ പലവിധ തൊഴിലുകൾക്കായി വീടുകൾക്കു പുറത്തിറങ്ങിയതോടെ ബ്രാ വിപണിയും അഭിവയോധികി പ്രാപിച്ചു. കൗമാരത്തിലെത്താത്ത പെൺകുട്ടികൾക്കായുള്ള ബ്രാകളും 1950കളിൽ വിപണിയിലിറങ്ങി.
ഫാഷൻ സങ്കൽപങ്ങളും ശതകോടികളുടെ കച്ചവടവും
അടിവസ്ത്ര മേഖലയിൽ ഫാഷൻ സങ്കൽപ്പങ്ങൾ സജീവമായാ കാലഘട്ടമായിരുന്നു തുടർന്നുള്ള രണ്ടു പതിറ്റാണ്ടുകാലം. അതോടൊപ്പം ഗുണമേന്മ മെച്ചപ്പെടുത്തുന്നതിലും കമ്പനികൾ ശ്രദ്ധയൂന്നിത്തുടങ്ങി. വാഷിങ് മെഷീനുകൾ കടന്നുവരുന്നത് ഇക്കാലത്താണ്. വാഷിങ് മെഷീനിൽ അലക്കുന്ന തുണികൾ ഈടുനിൽക്കാൻ മെച്ചപ്പെട്ട നിർമ്മാണ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടിയിരുന്നു. ബ്രാ വികസിപ്പിച്ച് ആധുനിക സിംസ്യൂട്ട് രൂപകത്പന ചെയ്യപ്പെട്ടതും ഇക്കാലത്തായിരുന്നു. 1962 ൽ റൂഡി ജനറിച്ച് ആണ് ആദ്യ സിംസ്യൂട്ട് രൂപകത്പന ചെയ്തത്. ഒറ്റപ്പീസ് മാത്രമുള്ള മോണോക്കിനി ആയിരുന്നു ഇത്. ഭാരംകുറഞ്ഞ, മൃദുവായ കപ്പുകൾ ഉപയോഗിക്കുന്ന, തുന്നലില്ലാത്ത ബ്രാകളും തുടർന്ന് ജനറിച്ച് പുറത്തിറക്കി. ജനറിച്ചിന്റെ അടിവസ്ത്രത്തിലെ മിനിമലസ്റ്റിക് സമീപനത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. അടിവസ്ത്രത്തിനെതിരെ ഫെമിനിസ്റ്റുകൾ രംഗത്തുവരുന്നതും ഇക്കാലത്താണ്. ബ്രാ അടക്കമുള്ളവ കേവലം സൗന്ദര്യവർദ്ധക വസ്തുക്കളാണെന്നും ഇവ സ്ത്രീകളെ വെറും ലൈംഗിക ഉത്പന്നങ്ങളായി മാറ്റുന്നുവെന്നുമാണ് ഫെമിനിസ്റ്റുകൾ ആരോപിച്ചത്. ബ്രാ കത്തിക്കൽ പ്രതിഷേധമടക്കം ഇക്കാലത്ത് അരങ്ങേറി. 1970കളിൽ ബ്രാ ഉത്പാദനം അമേരിക്കയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കും ചേക്കേറിത്തുടങ്ങി. തൊണ്ണൂറുകളിൽ ജോഗിംഗിന് ലഭിച്ച ആരോഗ്യപരമായ പ്രാധാന്യം വതികൾക്കായി പ്രത്യേക ബ്രാ നിർമ്മിക്കുന്നതിൽ കലാശിച്ചു. ആദ്യ സ്പോർട്സ് ബ്രാ പുറത്തിറങ്ങുന്നത് ഇക്കാലത്താണ്. ഇന്ന് ബ്രാ നിർമ്മാണം ശതകോടികളുടെ ബിസിനസാണ്. 2001ൽ യുഎസിൽ മാത്രം 1,500 കോടി ഡോളറിന്റെ കച്ചവടമാണ് നടന്നത്. യുകെയിൽ 100 കോടി ഡോളറിന്റെയും. ബ്രാ കച്ചവടത്തിന്റെ സിംഹഭാഗവും കയ്യടക്കിവച്ചിരിക്കുന്നത് ഹാൻസ്ബ്രാൻഡ്‌സ് എന്ന ആഗോളഭീമനാണ്.