- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കാമുകൻ തലവേദന ആയതോടെ തന്നേക്കാൾ 13 വയസ്സ് ഇളപ്പമുള്ള യുവ കാമുകനെ കൂട്ടി എല്ലാം ആസൂത്രണം ചെയ്തു; പ്രഭാത സവാരിക്ക് ഇറങ്ങിയ യുവാവിനെ പിന്നാലെ കാറിൽപോയി ഇടിച്ചുവീഴ്ത്തി കൊന്ന് അഞ്ചു മക്കളുടെ അമ്മയായ യുവതി; ഹിറ്റ് അന്റ് റൺ ആയി കരുതിയ സംഭവം ഒരു മാസത്തിനു ശേഷം കൊലപാതകമായി മാറി; നിരവധി പേരെ ഒരേസമയം കറക്കിവീഴ്ത്തി കൊണ്ടുനടക്കുന്ന വില്ലത്തിയും പുതുകാമുകനും പിടിയിൽ
മുംബൈ: പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ച സംഭവം വളരെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതമാണെന്ന് കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയ രാംജി ശർമ്മ എന്ന 46 കാരനാണ് നവംബർ 18ന് അപകടം ഉണ്ടായത്. പാഞ്ഞുവന്ന വാഹനം ഇയാളെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. വാഹനത്തെ പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ഹിറ്റ് ആൻഡ് റൺ കേസായി ഒതുങ്ങിപ്പോകുന്ന സ്ഥിതിയിലായിരുന്നു സംഭവം. എന്നാൽ രാംജിയുടെ 45കാരിയായ മുൻ കാമുകിയും 32കാരനായ പുതുകാമുകനും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. താനെയിലെ ആസാദ് നഗർ നിവാസിയായ രാംജി ശർമ്മയെ കൊലപ്പെടുത്തിയ കുറ്റത്തിന് മുൻകാമുകി സുമാരിയും പുതിയ കാമുകൻ ജയപ്രകാശ് ചൗഹാനും അറസ്റ്റിലായി. അഞ്ചു മക്കളുടെ അമ്മയായ സുമാരി യാദവ്, ടാക്‌സി ഡ്രൈവറായ കാമുകൻ ജയപ്രകാശ് ചൗഹാൻ (32) എന്നിവർ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു രാംജി ശർമ്മയുടെ കൊലപാതകണം. ആദ്യമൊക്കെ മൊഴി മാറ്റിയും മറിച്ചും പറഞ്ഞിരുന്ന ഇരുവരും നിൽക്കകള്ളിയില്ലാതയപ
മുംബൈ: പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ച സംഭവം വളരെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതമാണെന്ന് കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയ രാംജി ശർമ്മ എന്ന 46 കാരനാണ് നവംബർ 18ന് അപകടം ഉണ്ടായത്. പാഞ്ഞുവന്ന വാഹനം ഇയാളെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. വാഹനത്തെ പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ഹിറ്റ് ആൻഡ് റൺ കേസായി ഒതുങ്ങിപ്പോകുന്ന സ്ഥിതിയിലായിരുന്നു സംഭവം.
എന്നാൽ രാംജിയുടെ 45കാരിയായ മുൻ കാമുകിയും 32കാരനായ പുതുകാമുകനും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. താനെയിലെ ആസാദ് നഗർ നിവാസിയായ രാംജി ശർമ്മയെ കൊലപ്പെടുത്തിയ കുറ്റത്തിന് മുൻകാമുകി സുമാരിയും പുതിയ കാമുകൻ ജയപ്രകാശ് ചൗഹാനും അറസ്റ്റിലായി.
അഞ്ചു മക്കളുടെ അമ്മയായ സുമാരി യാദവ്, ടാക്‌സി ഡ്രൈവറായ കാമുകൻ ജയപ്രകാശ് ചൗഹാൻ (32) എന്നിവർ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു രാംജി ശർമ്മയുടെ കൊലപാതകണം. ആദ്യമൊക്കെ മൊഴി മാറ്റിയും മറിച്ചും പറഞ്ഞിരുന്ന ഇരുവരും നിൽക്കകള്ളിയില്ലാതയപ്പോൾ കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവം അപകടമായിരുന്നില്ലെന്നും രണ്ടുപേരും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. നിരവധി പേരെ കാമുകന്മാരായി കൊണ്ടുനടക്കുന്ന സ്ത്രീയാണ് സുമാരിയെന്ന് പൊലീസ് പറഞ്ഞു.
മുൻ കാമുകനായ രാംജി ശർമ്മയുടെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ആയാളെ ഇല്ലാതാക്കിയതെന്നാണ് ഇവരുടെ മൊഴി. ഇതൊരു അപകടമായി എഴുതിത്ത്ത്തള്ളപ്പെടുമെന്ന് വിചാരിച്ചാണ് രാംജിയെ ഇല്ലാതാക്കാൻ കരുക്കൾ നീക്കിയത്. പുരുഷന്മാരെ കറക്കി വീഴ്‌ത്തുന്നത് പതിവാക്കിയ സ്ത്രീയാണ് സുമാരിയെന്നും മുൻ കാമുകൻ പുതിയ ബന്ധങ്ങൾക്ക് ശല്യമായി തുടങ്ങിയപ്പോഴാണ് അയാളെ കൊലപ്പെടുത്താൻ തീരുമാനമായതെന്നും പൊലീസ് പറയുന്നു.
പഴയ കാമുകന്റെ ശല്യം ഒഴിവാക്കാൻ സുമാരി നിലവിലെ കാമുകനായ ജയപ്രകാശിനെ കൂട്ടുപിടിക്കുകയായിരുന്നു. നവംബർ 18 ന് പ്രഭാതസവാരി നടത്തുന്നതിനിടെ അതിവേഗത്തിൽ എത്തിയ കാർ ശർമ്മയെ ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓടിച്ചു പോയി. പെട്ടെന്ന് തന്നെ കുഴഞ്ഞുവീണ ശർമ്മ ഒരു മാസത്തോളം പരിക്കുകളുമായി കിടന്ന് കഴിഞ്ഞ ബുധനാഴ്ച മരണമടഞ്ഞു. എന്നാൽ സംഭവത്തിന് തൊട്ടു പിന്നാലെ ജയപ്രകാശ് കാർ റിപ്പയർ ചെയ്തത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇക്കാര്യം അന്വേഷണത്തിലെത്തുന്നത്. സുമാരിയുമായി എന്നും മണിക്കൂറോളം സംസാരിക്കുമായിരുന്ന രാംജി ശർമ്മ അപകടത്തിന് തൊട്ടുമുമ്പായി കോപത്തോടെ സംസാരിച്ചു എന്ന ശർമ്മയുടെ മകന്റെ മൊഴിയും കൂടിയായപ്പോൾ അപകടത്തിൽ സംശയം ശക്തമായി.
പിന്നീട് ഇവർ കാർ കണ്ടെത്തിയപ്പോൾ അതിൽ സൈഡ് മിറർ, ഫോഗ് ലാംപ് എന്നിവ മാറിയതും പുതിയ പെയ്ന്റ് അടിച്ചതും ഉൾപ്പെടെ ഒട്ടേറെ നവീകരണം വരുത്തിയതായി കണ്ടെത്തി. ഫോൺ പരിശോധിച്ചപ്പോൾ 45 കാരി സുമാരി യാദവിന്റെ ഫോൺ നമ്പറും കണ്ടെത്തി. ഇതോടെ കോൾ റെക്കോഡ്‌സ് പരിശോധിച്ചു. ഇതിൽ നിന്നും ശർമ്മയും ചൗഹാനും അപകടവുമായി ബന്ധപ്പെട്ട സമയത്ത് തന്നെ സംസാരിച്ചിരുന്നതായി ബോധ്യപ്പെട്ടു.
ശർമ്മയ്ക്കും സുമാരിക്കും ഇടയിൽ അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും ശല്യം സഹിക്കാതായതോടെയാണ് ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും സുമാരിയെ ചോദ്യംചെയ്തതോടെ വ്യക്തമായി. ഭർത്താവുമൊത്ത് പ്രഭാത സവാരിക്ക് പോകുമ്പോൾ പോലും ശർമ്മ പിന്തുടരാൻ തുടങ്ങിയെന്നും ഇതുവിലക്കിയെങ്കിലും അത് തുടർന്നുവെന്നുമാണ് സുമാരിയുടെ മൊഴി. ഇതോടെയാണ് പുതിയ കാമുകൻ ചൗഹാനുമായി ചേർന്ന ശർമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത്. ഏതാനും ദിവസം ശർമ്മയുടെ പതിവു നടത്തം നിരീക്ഷിച്ച ചൗഹാൻ നവംബർ 18 ന് കൃത്യം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.