- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ നിന്ന് റോഡ് മാർഗ്ഗം ലിഫ്റ്റ് അടിച്ച് 9 സൗത്ത് ഏഷ്യൻ രാജ്യങ്ങളിലൂടെയൊരു ഹിച്ച് ഹൈക്ക് യാത്ര; ഇരിട്ടിയിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയിൽ രണ്ടാഴ്ച കൊണ്ട് പിന്നിട്ടത് ഭൂട്ടാൻ വരെയുള്ള ദൂരം; യുവ സഞ്ചാരിയും ട്രാവൽ ബ്ലോഗറുമായ ഷാക്കിർ സുബ്ഹാന്റെ സാഹസിക യാത്രയിൽ ആയിരകണക്കിന് കിലോമീറ്ററുകൾ പിന്നിടാൻ ആകെ ചെലവായത് ആയിരം രൂപയിൽ താഴെ മാത്രം; കാഴ്ചക്കാരെ വിസ്മയിപ്പിച്ച് മല്ലു ട്രാവലർ
കണ്ണൂർ:കേരളത്തിൽ നിന്ന് റോഡ് മാർഗ്ഗം ലിഫ്റ്റ് അടിച്ച് 9 സൗത്ത് ഏഷ്യൻ രാജ്യങ്ങളിലൂടെയൊരു ഹിച്ച് ഹൈക്ക് യാത്ര. ഇരിട്ടിയിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയിൽ ആകെ കയ്യിൽ കരുതിയിരിക്കുന്നത് ഭക്ഷണത്തിനും വിസ ചെലവുകൾക്കുമുള്ള തുച്ഛമായ പണം മാത്രം. രണ്ടാഴ്ച കൊണ്ട് ഇത് വരെ പിന്നിട്ടത് ഭൂട്ടാൻ വരെയുള്ള ദൂരം. ആകെ ചെലവായത് ആയിരം രൂപയിൽ താഴെ മാത്രം. ഏവരെയും വിസ്മയിപ്പിക്കുന്നതാണ് യുവ സഞ്ചാരിയും ട്രാവൽ ബ്ലോഗറുമായ ഷാക്കിർ സുബ്ഹാന്റെ സാഹസിക യാത്ര. ഇരിട്ടി സ്വദേശിയായ ഷാക്കിർ സെപ്റ്റംബർ 23 നാണ് ഏറെ അപകട സാധ്യതകൾ ഉള്ള തന്റെ യാത്ര പുറപ്പെടുന്നത്. ഇന്ത്യ,ഭൂട്ടാൻ,മ്യാന്മർ,വിയറ്റ്‌നം, ലവൊസ്, കംബോഡിയ, തായിലാന്റ്, മലേഷ്യ, സിങ്കപ്പൂർ, തുടങ്ങിയ 9 സൗത്ത് ഏഷ്യൻ രാജ്യങ്ങളിലൂടെ യാത്ര ചെയ്യാനാണ് ഷാക്കിർ സുബ്ഹന്റെ തീരുമാനം. ഏറ്റവും ഒടുവിൽ ഷാകിറുമായി ബന്ധപ്പെടുമ്പോൾ ഭൂട്ടാന്റെ തലസ്ഥാന നഗരമായ തിംഫുവിലേക്കുള്ള യാത്രയിലാണ് ഈ ഇരുപത്തിയെട്ടുകാരൻ. തന്റെ യാത്ര അനുഭവങ്ങൾ എല്ലാം തന്നെ ''മല്ലു ട്രാവലർ'' എന്ന പേരിലുള്ള യൂടൂബ് ചാനല
കണ്ണൂർ:കേരളത്തിൽ നിന്ന് റോഡ് മാർഗ്ഗം ലിഫ്റ്റ് അടിച്ച് 9 സൗത്ത് ഏഷ്യൻ രാജ്യങ്ങളിലൂടെയൊരു ഹിച്ച് ഹൈക്ക് യാത്ര. ഇരിട്ടിയിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയിൽ ആകെ കയ്യിൽ കരുതിയിരിക്കുന്നത് ഭക്ഷണത്തിനും വിസ ചെലവുകൾക്കുമുള്ള തുച്ഛമായ പണം മാത്രം. രണ്ടാഴ്ച കൊണ്ട് ഇത് വരെ പിന്നിട്ടത് ഭൂട്ടാൻ വരെയുള്ള ദൂരം. ആകെ ചെലവായത് ആയിരം രൂപയിൽ താഴെ മാത്രം. ഏവരെയും വിസ്മയിപ്പിക്കുന്നതാണ് യുവ സഞ്ചാരിയും ട്രാവൽ ബ്ലോഗറുമായ ഷാക്കിർ സുബ്ഹാന്റെ സാഹസിക യാത്ര. ഇരിട്ടി സ്വദേശിയായ ഷാക്കിർ സെപ്റ്റംബർ 23 നാണ് ഏറെ അപകട സാധ്യതകൾ ഉള്ള തന്റെ യാത്ര പുറപ്പെടുന്നത്. ഇന്ത്യ,ഭൂട്ടാൻ,മ്യാന്മർ,വിയറ്റ്‌നം, ലവൊസ്, കംബോഡിയ, തായിലാന്റ്, മലേഷ്യ, സിങ്കപ്പൂർ, തുടങ്ങിയ 9 സൗത്ത് ഏഷ്യൻ രാജ്യങ്ങളിലൂടെ യാത്ര ചെയ്യാനാണ് ഷാക്കിർ സുബ്ഹന്റെ തീരുമാനം.
ഏറ്റവും ഒടുവിൽ ഷാകിറുമായി ബന്ധപ്പെടുമ്പോൾ ഭൂട്ടാന്റെ തലസ്ഥാന നഗരമായ തിംഫുവിലേക്കുള്ള യാത്രയിലാണ് ഈ ഇരുപത്തിയെട്ടുകാരൻ. തന്റെ യാത്ര അനുഭവങ്ങൾ എല്ലാം തന്നെ ''മല്ലു ട്രാവലർ'' എന്ന പേരിലുള്ള യൂടൂബ് ചാനലിലൂടെ വീഡിയോ വ്‌ളോഗുകളായി ഷാക്കിർ ലോകത്തെ കാണിക്കുന്നുമുണ്ട്. നേരത്തെ നേപ്പാൾ വരെ പൈസ ചെലവില്ലാതെ ഹിച്ച് ഹൈക്ക് യാത്ര നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം പതിമൂന്നോളം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. 9 ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാം. ഇങ്ങനെ യാത്രാ പ്രേമികളായ മലയാളികൾക്ക് അഭിമാനവും പ്രചോദനവുമാണ് ഈ ഇരിട്ടിക്കാരൻ. ഇതിനോടകം തന്നെ ലക്ഷകണക്കിന് മലയാളികൾ അദ്ദേഹത്തിന്റെ യാത്രക്കും വീഡിയോകൾക്കും ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ദുബായിൽ ജോലിയുള്ള ഷാക്കിർ നാട്ടിലെത്തിയിട്ട് നാലുമാസത്തിലധിമായി. ഇതിൽ അധികവും തന്റെ യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു. യാത്ര പ്ലാൻ ചെയ്ത സമയം മുതൽ നാട്ടുകാരുടെയും വീട്ടുകാരുടെയും സപ്പോർട്ട് തനിക്ക് ലഭിച്ചതായി ഷാക്കിർ പറയുന്നു. അവധിക്ക് വന്ന ഘട്ടത്തിലാണ് പുതുമയാർന്ന നേപ്പാൾ യാത്ര ക്രമീകരിച്ചത്. കൈ നീട്ടി നേടിയ സൗജന്യ സഞ്ചാരത്തിന് അനേകം വണ്ടികളിലെ അപരിചിതരായ ഡ്രൈവർമാരും കച്ചവടക്കാരും ഉൾപ്പെടുന്ന സാധാരണക്കാർ ഉൾപടെ നിരവധി പേരുടെ സഹായം കൊണ്ടാണ് ഇരിട്ടി മുതൽ കാഠ്മണ്ഡു വരെയുള്ള 3600 കിലോ മീറ്റർ യാത്ര വിജയിപ്പിക്കാൻ സഹായിച്ചത്.
ജാതിമതദേശ പരിഗണനകളില്ലാതെ നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന രാജ്യ പാരമ്പര്യം തനിക്ക് ഈ യാത്രയിൽ നേരിട്ട് ബോധ്യപ്പെട്ടതായും ഈ 28കാരൻ പറയുന്നു. ഈ യാത്ര നൽകിയ ഊർജമാണ് 9 രാജ്യങ്ങളിലൂടെ സിങ്കപ്പൂരിലേക്ക് നീളുന്ന യാത്രക്ക് ഷാക്കിറിന് പ്രചോദനമായത്. ഇരിട്ടി വികാസ് നഗറിലെ വയൽപ്പിടികയിൽ കുഞ്ഞാമിനയുടെയും സുബഹാന്റെയും മകനാണ്. ഭാര്യ: ബൽക്കീസ്. മകൻ: മാസി.