പാരിസ്;ലോകം കണ്ട കൊടും കുറ്റവാളിയും ക്രൂരതയുടെ അവസാന വാക്കുമായിരുന്ന ഏകാധിപതിയുടെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ചു ഫ്രഞ്ച് ഗവേഷകർ. ഇതോടെ വർഷങ്ങൾ നീണ്ടു നിന്ന ഊഹാപോഹങ്ങൾക്കാണ്അറുതിയായിരിക്കുന്നത്. യഹൂദവംശഹത്യയുൾപ്പെടെയുള്ള ഹീനകൃത്യങ്ങൾ ചെയ്തുകൂട്ടിയ ഏകാധിപതിയുടെ പല്ലുകളാണു മരണരഹസ്യങ്ങളിലേക്കു ചവിട്ടു പടികളായത്.

രണ്ടാം ലോകയുദ്ധത്തിൽ നാ്സിപ്പടയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രിൽ 30നു ബർലിനിലെ ഭൂഗർഭ അറയിൽ ഹിറ്റ്ലറും പങ്കാളി ഈവ ബ്രോണും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു ഫിലിപ്പ് ഷാർലിയെയും സംഘവും സ്ഥിരീകരിക്കുന്നത്. മരിക്കാനായി ഹിറ്റ്‌ലർ സയനൈഡ് കഴിച്ചു, പിന്നെ സ്വയം വെടിവച്ചു.

മോസ്‌കോയിൽ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്‌ലർ പല്ലുകളുടെ ശേഷിപ്പുകളാണു ഗവേഷകർ പഠനവിധേയമാക്കിയത്. കൊടുംക്രൂരതയിലൂടെ ലോകത്തെ വിറപ്പിച്ച ഏകാധിപതി സസ്യഭുക്കായിരുന്നെന്ന സിദ്ധാന്തവും ശരിവയ്ക്കുന്നുണ്ട്. ഇടതുവശത്തു ദ്വാരമുള്ള തലയോട്ടിയുടെ ശേഷിപ്പുകളും റഷ്യൻ അധികൃതർ ഫ്രഞ്ച് സംഘത്തിനു മുന്നിൽ പ്രദർശിപ്പിച്ചെങ്കിലും പഠനവിധേയമാക്കാൻ അനുവദിച്ചില്ല.

 ഹിറ്റ്‌ലർ സസ്യഭുക്കായിരുന്നു. പല്ലിടകളിൽ മാംസനാരുകളുടെ സാന്നിധ്യമേയില്ല. കൃത്രിമപ്പല്ലിൽ നീലനിറമുള്ള അവശിഷ്ടങ്ങൾ. സയനൈഡുമായുള്ള രാസപ്രവർത്തനം മൂലം സംഭവിച്ചതാകാം. വെടിവച്ചതു വായിലേക്കല്ല; നെറ്റിയിലാണ്. അല്ലെങ്കിൽ കഴുത്തിൽ.ഇതൊക്കെയായിരുന്നു ഗവേഷകറുടെ കണ്ടെത്തലുകൾ യൂറോപ്യൻ ജേണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ ഇതിന്റെ പൂർണ രൂപം വായിക്കാം.

തന്റെ സുഹൃത്ത് ബെനിറ്റോ മുസ്സോളിനി കൊല്ലപ്പെട്ടുവെന്ന വാർത്ത ഏപ്രിൽ 29-ന് ഹിറ്റ്‌ലർ അറിഞ്ഞു. മുസ്സോളിനിയുടെയും ഭാര്യയുടെയും മൃതശരീരങ്ങളോട് ഇറ്റലിക്കാർ അനാദരവു കാണിച്ചുവെന്ന വാർത്ത ഹിറ്റലറെ അസ്വസ്ഥനാക്കി. തന്റെ ഭാര്യയോടും ശത്രുക്കൾ ഇപ്രകാരം അനാദരവു കാണിക്കുമെന്ന യാഥാർത്ഥ്യം ഹിറ്റ്‌ലർ തിരിച്ചറിഞ്ഞു. ഇതോടെയാണ് ഹിറ്റലർ ആത്മഹത്യ ചെയ്യുവാൻ തയ്യാറായത്.

ഹിറ്റ്‌ലർക്കും ഇവാ ബ്രൗണിനും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിക്കുവാൻ നാൽപ്പതു മണിക്കൂറിൽ കുറവു സമയം മാത്രമാണ് ലഭിച്ചത്. ബെർലിനെ മോചിപ്പിക്കുന്നതിൽ ഹിറ്റ്‌ലറുടെ സൈന്യം പരാജയപ്പെട്ടുവെന്ന വാർത്ത ഏപ്രിൽ 30-ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജനറൽ വിൽഹം കെയ്റ്റൽ റിപ്പോർട്ടു ചെയ്തു.ഉച്ചഭക്ഷണം കഴിച്ച ശേഷം ഹിറ്റ്‌ലറും ഇവാ ബ്രൗണും ഫ്യൂറർബങ്കറിൽ ഉണ്ടായിരുന്ന എല്ലാവരോടും യാത്ര പറഞ്ഞ് ഭുഗർഫ അറയിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തില്ലെന്നും ശത്രുക്കൾക്കു പിടികൊടുക്കാതെ മുങ്ങിക്കപ്പലിൽ രക്ഷപ്പെടുകയായിരുന്നെന്നുമുള്ള ഭിന്നാഭിപ്രായങ്ങൾക്കിടെയാണു ഫ്രഞ്ച് ഗവേഷകരുടെ ശ്രദ്ധേയമായ പഠനം.യുദ്ധപരാജയത്തിനുശേഷം മുങ്ങിക്കപ്പലിൽ അർജന്റീനയിലേക്കു രക്ഷപ്പെട്ടെന്നും അന്റാർട്ടിക്കയിലെ രഹസ്യതാവളത്തിൽ വർഷങ്ങളോളം ജീവിച്ചെന്നുമൊക്കെയായിരുന്നു പ്രചരിച്ചിരുന്ന കഥകൾ

ലോകത്ത് ഏറ്റവുമധികം വെറുക്കപ്പെട്ട ആത്മകഥ ആരുടേതാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഇന്നും പലരാജ്യങ്ങളിലും ഈ കൃതിയുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. ജർമ്മനിയുടെ ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥയ്ക്കാണ് ആ 'ബഹുമതി'യുള്ളത്. കലയെയും സാഹിത്യത്തെയും മാനവികതയെയും സ്നേഹിച്ചിരുന്ന ചെറുപ്പക്കാരനിൽനിന്നും ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായി ഹിറ്റ്ലർ എങ്ങനെയാണ് പരിണമിച്ചത് എന്നതിന്റെ അടയാളങ്ങൾ അദ്ദേഹത്തിന്റെ ആത്മകഥയായ മെയ്ൻ കാംഫ് വായനക്കാരിലെത്തിക്കും.