വാഷിങ്ടൺ: അമേരിക്കയിലെ ന്യൂ ജെഴ്‌സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്‌റ്റേഷനിലേക്ക് ഇടിച്ച് കയറി. ന്യൂയോർക്കിൽ നിന്നും ഏഴ് മൈൽ അകലെയുള്ള ന്യൂജെഴ്‌സിയിലെ ഹൊബോക്കെൻ റെയിൽവെ സ്‌റ്റേഷനിലാണ് അപകടം നടന്നത്.

അപകടത്തിൽ നൂറിലേറെ പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മൂന്നു പേർ മരിച്ചതായാണ് റിപ്പോർട്ട് ഇടിയുടെ ആഘാതത്തിൽ റെയിൽവെ സ്‌റ്റേഷെന്റ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്. അപകടത്തിൽപെട്ട ട്രെയിൻ പൂർണമായും പാളത്തിൽ നിന്നും പുറത്തേക്ക് കടന്ന് വരികയായിരുന്നു.

വെള്ളം ഇരച്ചു കയറുന്നതു പോലെ ട്രെയിൻ വരുന്നതു കണ്ട് ജനങ്ങൾ മുകൾഭാഗത്തേക്ക് ഓടി കയറി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഹൊബോക്കെനിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവച്ചിട്ടുണ്ട്.