- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെസൻ ഡെത്തിൽ നെതർലൻഡ്‌സിനെ വീഴ്‌ത്തി ബെൽജിയത്തിന് കന്നി ഹോക്കി ലോകകപ്പ് കിരീടം; ഫൈനലിൽ നെതർലൻഡ്‌സ് കിരീടം കൈവിടുന്നത് നാലാം തവണ; കിരീടമുയർത്തുന്ന ആറാമത്തെ രാജ്യമായി ബെൽജിയം; ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിർണയിക്കുന്നത് ആദ്യം
ഭുവനേശ്വർ: മൂന്നു തവണ ചാമ്പ്യന്മാരായ നെതർലൻഡ്‌സിനെ ഡെസൻ ഡെത്തിൽ വീഴ്‌ത്തി ഹോക്കി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ബെൽജിയം. നെതർലൻഡ്‌സിനെ പെനാൽറ്റിഷൂട്ടൗട്ടിൽ 3-2ന് കീഴടക്കിയാണ് ബെൽജിയം കിരീടമണിഞ്ഞത്. ഭാഗ്യനിർഭാഗ്യങ്ങൾ അവസാന നിമിഷം വരെ മാറിമറിഞ്ഞ കലാശപ്പോരിനൊടുവിൽ ഭാഗ്യം ബെൽജിയത്തിന് തുണയാകുകയായിരുന്നു. ബെൽജിയത്തിന്റെ കന്നി ലോകകിരീടമാണിത്. ഫൈനലിൽ നെതർലൻഡ്‌സ് കിരീടം കൈവിടുന്നത് ഇത് നാലാം തവണയും. ഹോക്കി ലോകകപ്പിൽ കിരീടമുയർത്തുന്ന ആറാമത്തെ രാജ്യമായി ഇതോടെ ബെൽജിയം. മത്സരത്തിന്റെ നാലു ക്വാർട്ടറുകളിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചപ്പോൾ മത്സരം കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നിശ്ചിത സമയത്തിന്റെ അവസാന നാലു മിനിട്ടിൽ നെതർലൻഡ്‌സ് 10 പേരായി ചുരുങ്ങിയപ്പോൾ നിരന്തരം ബെൽജിയം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. പിന്നീട് പെനൽറ്റി ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളിൽ ഇരു ടീമും രണ്ടെണ്ണം വീതം ഗോളാക്കിയതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീളുകയായിരുന്നു. ഡെസൻഡെത്തിൽ നെതർലൻഡ്‌സിന്റെ ഹെർട്
ഭുവനേശ്വർ: മൂന്നു തവണ ചാമ്പ്യന്മാരായ നെതർലൻഡ്‌സിനെ ഡെസൻ ഡെത്തിൽ വീഴ്‌ത്തി ഹോക്കി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ബെൽജിയം. നെതർലൻഡ്‌സിനെ പെനാൽറ്റി
ഷൂട്ടൗട്ടിൽ 3-2ന് കീഴടക്കിയാണ് ബെൽജിയം കിരീടമണിഞ്ഞത്. ഭാഗ്യനിർഭാഗ്യങ്ങൾ അവസാന നിമിഷം വരെ മാറിമറിഞ്ഞ കലാശപ്പോരിനൊടുവിൽ ഭാഗ്യം ബെൽജിയത്തിന് തുണയാകുകയായിരുന്നു. ബെൽജിയത്തിന്റെ കന്നി ലോകകിരീടമാണിത്. ഫൈനലിൽ നെതർലൻഡ്‌സ് കിരീടം കൈവിടുന്നത് ഇത് നാലാം തവണയും. ഹോക്കി ലോകകപ്പിൽ കിരീടമുയർത്തുന്ന ആറാമത്തെ രാജ്യമായി ഇതോടെ ബെൽജിയം.
മത്സരത്തിന്റെ നാലു ക്വാർട്ടറുകളിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചപ്പോൾ മത്സരം കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നിശ്ചിത സമയത്തിന്റെ അവസാന നാലു മിനിട്ടിൽ നെതർലൻഡ്‌സ് 10 പേരായി ചുരുങ്ങിയപ്പോൾ നിരന്തരം ബെൽജിയം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.
പിന്നീട് പെനൽറ്റി ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളിൽ ഇരു ടീമും രണ്ടെണ്ണം വീതം ഗോളാക്കിയതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീളുകയായിരുന്നു. ഡെസൻഡെത്തിൽ നെതർലൻഡ്‌സിന്റെ ഹെർട്‌സ്ബർഗറിന് ഗോൾ നേടാനായില്ല. പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ട് ഗോൾ പിന്നിൽ നിന്നാണ് ബെൽജിയം ഒപ്പമെത്തിയത്. ഹോക്കി ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് പെനൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുന്നത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും തോൽക്കാതെയാണ് ബെൽജിയത്തിന്റെ കിരീടധാരണം.
ഇംഗ്ലണ്ടിനെ ഗോൾ മഴയിൽ മുക്കി ഓസ്‌ട്രേലിയ വെങ്കല മെഡൽ സ്വന്തമാക്കി. ഒന്നിനെതിരെ എട്ടു ഗോളുകൾക്കായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. സെമിയിൽ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ആറു ഗോളിന് തകർത്താണ് ബെൽജിയം ഫൈനലിലെത്തിയത്. ഓസ്‌ട്രേലിയയെ തകർകത്താണ് നെതർലൻഡ്‌സ് ഫൈനലിലെത്തിയത്.