- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; അവധി ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ
അബുദാബി: യുഎഇ ദേശീയ ദിനവും സ്മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ബുധനാഴ്ച മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചത്.
ഡിസംബർ ഒന്ന് ബുധനാഴ്ച മുതൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ച വരെയാണ് സ്വകാര്യ മേഖലയുടെ അവധി. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കും ഇതേ ദിവസങ്ങളിൽ തന്നെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലയുടെ അവധി സംബന്ധിച്ച് ഫെഡറൽ അതോരിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്സസ് നേരത്തെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച വാരാന്ത്യ അവധി ലഭിക്കുന്ന വിഭാഗങ്ങളിൽ ആ ദിവസം കൂടി ഉൾപ്പെടുമ്പോൾ നാല് ദിവസത്തെ അവധി ലഭിക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾ അവധിക്ക് ശേഷം ഡിസംബർ അഞ്ച് ഞായറാഴ്ചയായിരിക്കും പ്രവർത്തനം പുനഃരാരംഭിക്കുക. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ വിപുലമായ രീതിയിൽ അൻപതാം ദേശീയ ദിനം ആഘോഷിക്കാനാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും തയ്യാറെടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ