- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ഭുത സിദ്ധി മോതിരം ധരിച്ചാൽ സമ്പൽസമൃദ്ധി വീട്ടുമുറ്റത്തെത്തും; പ്രണയ വിജയവും സുനിശ്ചിതം! പത്ത് രൂപ വിലയില്ലാത്ത മോതിരത്തിന് ആയിരങ്ങൾ ഈടാക്കി ആധുനിക തട്ടിപ്പു സംഘങ്ങൾ; എസ്എംഎസും ഇമെയ്ലും വഴി ആളെ കൂട്ടുന്നു
കൊച്ചി: റോഡരികിൽ ഇരുന്ന് വിൽക്കുന്ന 'അൽഭുത ശക്തിയുള്ള' പഞ്ചലോഹത്തിൽ നിർമ്മിച്ച മോതിര വിൽപ്പന കേരളത്തിൽ വ്യാപകമാണ്. മിക്ക നഗരങ്ങളുടേയും ബസ് സ്റ്റാൻഡിനോട് കേന്ദ്രീകരിച്ചാണ് ഇവയുടെ വിൽപ്പന. 50 രൂപ കൊടുത്താൽ ഇഷ്ടപ്പെട്ട ജോലി , വിവാഹം, പ്രണയവിജയം, പരീക്ഷകളിൽ വിജയം, ശത്രുസംഹാരം എന്നു വേണ്ട ആഗ്രഹിച്ചാൽ ചന്ദ്രനിൽ പോക്ക് വരെ ഈ മോതിരം നടത്ത
കൊച്ചി: റോഡരികിൽ ഇരുന്ന് വിൽക്കുന്ന 'അൽഭുത ശക്തിയുള്ള' പഞ്ചലോഹത്തിൽ നിർമ്മിച്ച മോതിര വിൽപ്പന കേരളത്തിൽ വ്യാപകമാണ്. മിക്ക നഗരങ്ങളുടേയും ബസ് സ്റ്റാൻഡിനോട് കേന്ദ്രീകരിച്ചാണ് ഇവയുടെ വിൽപ്പന. 50 രൂപ കൊടുത്താൽ ഇഷ്ടപ്പെട്ട ജോലി , വിവാഹം, പ്രണയവിജയം, പരീക്ഷകളിൽ വിജയം, ശത്രുസംഹാരം എന്നു വേണ്ട ആഗ്രഹിച്ചാൽ ചന്ദ്രനിൽ പോക്ക് വരെ ഈ മോതിരം നടത്തി കൊടുക്കും. സംഗതി തട്ടിപ്പാണെന്നറിയാതെ വാങ്ങുന്നവരും വല്ലതും നടക്കുമോ എന്ന് അറിയാൻ വേണ്ടി വാങ്ങുന്നവരും വെറുതെ ഒരു രസത്തിന് മോതിരം വാങ്ങി ഇടുന്നവരും ധാരാളമുണ്ട്.
സംഗതി തട്ടിപ്പാണെന്നറിഞ്ഞിട്ടും ഇവർക്ക് പരസ്യമായി മോതിരം വിൽക്കാൻ കഴിയാത്തത് വില തുച്ഛമാണെന്നതാണ്. ഒരു മുക്ക് പണ്ട മോതിരത്തിന് നൽകുന്ന വില നൽകി മോതിരം വാങ്ങി ധരിക്കുന്നവരാണ് അധികവും. എന്നാൽ ഇതെ പരിപ്പ് തന്നെ പത്രങ്ങളിലൂടെ പരസ്യം നൽകി വിൽക്കുന്ന ഒരു സംഘം കേരളത്തിൽ സജീവമായിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് കേരളകൗമുദി പത്രത്തിൽ അത്ഭുത സിദ്ധ മോതിരത്തിന്റെ പരസ്യം വന്നിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഒരു സംഘമായിരുന്നു പരസ്യത്തിന് പിന്നിൽ ഉണ്ടായിരുന്നത്. പരസ്യത്തിൽ കാണുന്ന വിലാസത്തിൽ പോസ്റ്റ് കാർഡ് അയക്കുന്നവർക്ക് വിപിപിയായി മോതിരം അയച്ചു നൽകി പണം തട്ടുന്ന സംഘമായിരുന്നു അത്.
പത്ത് രൂപ പോലും വിലയില്ലാത്ത മോതിരത്തിന് അന്ന് 600 രൂപയിൽ കൂടുതൽ വില ഈടാക്കിയിരുന്നു. പിന്നീട് മറ്റ് പത്രങ്ങളിലേക്കും ഈ പരസ്യം വ്യാപിക്കുകയും തട്ടിപ്പ് സംഘം തടിച്ചു കൊഴുക്കുകയും ചെയ്തു. പിന്നീട് തട്ടിപ്പ് മോതിരതിതനെതിരായ ഒരു ബോധവൽകരണം തന്നെ നടന്നിരുന്നു. തുടർന്നാണ് പത്രങ്ങൾ ഇത്തരത്തിലുള്ള പരസ്യങ്ങൾ താൽക്കാലികമായെങ്കിലും നിറുത്തിയത്. എന്നാൽ മലയാളികളെ മാത്രം ലക്ഷ്യമാക്കി ത്യശൂർ, കൊച്ചി, എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ഒരു അത്ഭുത സിദ്ധ മോതിരം വീണ്ടും വിൽപ്പനക്ക് എത്തിയിട്ടുണ്ട്. ഈ പേജിൽ കാണുന്ന പരസ്യങ്ങളിൽ പറയുന്ന കാര്യങ്ങൾക്ക് ഞങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് കാണിച്ചുള്ള കൈകഴുകൽ നോട്ടീസ് മുൻകൂർ നൽകിയാണ് പ്രമുഖ പത്രങ്ങളിൽ ക്ലാസ്സിഫൈഡ് പരസ്യങ്ങൾ നൽകാറുള്ളത്.
അത്തരം ക്ലാസ്സിഫൈഡ് പരസ്യത്തിലാണ് പ്രമുഖ പത്രങ്ങളിൽ ഈ പരസ്യം വരുന്നത്. ഝാർഖണ്ഡിൽ നിന്നുള്ളതാണ് മോതിരമെന്നാണ് പരസ്യത്തിൽ പറയുന്നതെങ്കിലും മോതിരം അയക്കുന്നത് ത്യശൂർ, കൊച്ചി പോസ്റ്റ് ഓഫീസുകളിൽ നിന്നാണ്. നിങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിലാണോ, മാനസിക ബുദ്ധിമുട്ടുകളും മാറാൻ ഉടൻ പരിഹാരം. വിചാരിച്ചത് നിറവേറ്റുന്ന അത്ഭുത സിദ്ധ മോതിരം എന്ന തലക്കെട്ടിലാണ് പരസ്യം വരുന്നത്. ആശ്രമത്തിൽ വിശേഷ പൂജയിലൂടെ ശക്തി സ്വരൂപിച്ചാണ് മോതിരം നിർമ്മിക്കുന്നത്.
കുറച്ച് ദിവസങ്ങൾ സൗജന്യമായി ലഭിക്കും എന്ന് പരസ്യത്തിലുണ്ട്. പരസ്യത്തിലെ രണ്ട് നമ്പറുകളിൽ ഒന്നിലേക്ക് പേരും വിലാസവും എസ്.എം.എസ്.വഴി അയച്ചു നൽകിയാൽ സൗജന്യമായി മോതിരം എത്തുമെന്നാണ് പരസ്യം. എസ്.എം.എസ് കിട്ടിയാൽ ഉടൻ തിരികെ വിളിച്ച് പേരും നാളും പ്രശ്‌നവും ചോദിക്കും. ജാർഖണ്ഡ് ആണെങ്കിലും കേരളം ആയതിനാൽ മലയാളത്തിലാവും ചോദ്യങ്ങൾ. കൊച്ചി, ത്യശൂർ എന്നിവിടങ്ങളിൽ നിന്ന് മാനേജർമാരണ് വിവരം അറിയാൻ വിളിക്കുന്നത്. പൂജിക്കപ്പെട്ട വെള്ളി മോതിരവും പ്രസാദവും തപാൽ വഴി അയക്കുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും.
എന്നാൽ മോതിരം എത്തുമ്പോൾ 1050 രൂപ മുതൽ രണ്ടായിരം വരെയുള്ള വിവിധ ചാർജുകൾ നൽകേണ്ടി വരും. പണം നൽകി കവർ തുറന്നാൽ ഒരു ചെറിയ പെട്ടിയിൽ ഹിന്ദി പേപ്പറിൽ പൊതിഞ്ഞ പത്തു രൂപ പോലും വില മതിക്കാത്ത ഒരു മോതരവും കുറച്ച് ഭസ്മവും ഉണ്ടാകും. പിന്നീട് നമ്പറിലേക്ക് തിരിച്ചു വിളിച്ചാൽ പ്രതികരണവും ഉണ്ടാവില്ല. ഇത്തരം തട്ടിപ്പ് പരസ്യം നൽകിയ പത്രക്കാരോട് ചോദിച്ചാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും ഇടപാടിന് മുമ്പ് അന്വേഷിച്ചു ബോധ്യപ്പെടേണ്ട ബാധ്യത പാർട്ടിക്കാണെന്നും പറഞ്ഞ് കൈ മലർത്തും. തട്ടിപ്പിനിരയാവർ മാനഹാനിയും മറ്റും ഭയന്ന് പൊലീസിനേയും സമീപിക്കാറില്ല. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് കൂടുതലും വിശ്വാസികളാണെന്നതാണ് വാസ്തവം.