- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ 12 മലയാളി കുട്ടികൾ ലിമോസിനിൽ വന്നിറങ്ങിയത് രാജകുമാരന്മാരെ പോലെ; കൈയടിച്ച് ആഹ്ലാദിക്കാൻ ആയിരത്തോളം മലയാളികൾ: ഗൃഹാതുരത്വ സ്മരണകളുണർത്തി ബ്രിട്ടനിൽ നടന്ന ഒരു മലയാളി ആദ്യകുർബാന ചടങ്ങ് അടിപൊളിയായത് ഇങ്ങനെ
ലണ്ടൻ: ലോകത്തിന്റെ ഏത് മൂലയിൽ ആണെങ്കിലും ആഘോഷങ്ങൾക്കായി ഒത്തുകൂടുക എന്നത് മലയാളികളുടെ സ്ഥിരം ശൈലിയാണ്. അതിന് വലുപ്പച്ചെറുപ്പങ്ങൾ നോക്കാറില്ല. പ്രത്യേകിച്ചും നാട് വിട്ടു നിൽക്കുന്ന പ്രവാസി മലയാളികൾ ആണെങ്കിൽ. സംഘടനകൾ രൂപീകരിച്ചും ഐക്യം ഉറപ്പിച്ചും നീങ്ങുമ്പോൾ ചെറിയ ആഘോഷ ചടങ്ങ് പോലും അടിപൊളിയാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു അടിപൊളി ആഘോഷച്ചടങ്ങ് ബ്രിട്ടനിലെ മലയാളികൾ സംഘടിപ്പിച്ചു. സായിപ്പന്മാരെ പോലും ഞെട്ടിക്കുന്ന വിധത്തിൽ അത്യാവശ്യം ആഡംബര പൂർവ്വം സംഘടിപ്പിച്ച ചടങ്ങ് 12 കുട്ടികളുടെ ആദ്യ കുർബാന ചടങ്ങായിരുന്നു. ലിമോസിൻ കാറിൽ കയറി മലയാളി കുട്ടികൾ വന്നിറങ്ങിയത് ചടങ്ങിനായി ഒത്തുകൂടിയ എല്ലാവരെയും ആവേശത്തിലാക്കുന്നതായി. മാഞ്ചെസ്റ്ററിലായിരുന്നു മലയാളി കൂട്ടായ്മയിൽ ഈത്തരമൊരു ചടങ്ങ് നന്നത്. മാഞ്ചസ്റ്ററിൽ വിഥിൻഷോയിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് 12 മലയാളി കുട്ടികൾ ഒരുമിച്ച് ആദ്യകുർബ്ബാന സ്വീകരിച്ച അപൂർവ്വ ചടങ്ങു നടന്നത്. ഇന്നലെയായിരുന്നു ചടങ്ങ്. ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ
ലണ്ടൻ: ലോകത്തിന്റെ ഏത് മൂലയിൽ ആണെങ്കിലും ആഘോഷങ്ങൾക്കായി ഒത്തുകൂടുക എന്നത് മലയാളികളുടെ സ്ഥിരം ശൈലിയാണ്. അതിന് വലുപ്പച്ചെറുപ്പങ്ങൾ നോക്കാറില്ല. പ്രത്യേകിച്ചും നാട് വിട്ടു നിൽക്കുന്ന പ്രവാസി മലയാളികൾ ആണെങ്കിൽ. സംഘടനകൾ രൂപീകരിച്ചും ഐക്യം ഉറപ്പിച്ചും നീങ്ങുമ്പോൾ ചെറിയ ആഘോഷ ചടങ്ങ് പോലും അടിപൊളിയാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു അടിപൊളി ആഘോഷച്ചടങ്ങ് ബ്രിട്ടനിലെ മലയാളികൾ സംഘടിപ്പിച്ചു. സായിപ്പന്മാരെ പോലും ഞെട്ടിക്കുന്ന വിധത്തിൽ അത്യാവശ്യം ആഡംബര പൂർവ്വം സംഘടിപ്പിച്ച ചടങ്ങ് 12 കുട്ടികളുടെ ആദ്യ കുർബാന ചടങ്ങായിരുന്നു.
ലിമോസിൻ കാറിൽ കയറി മലയാളി കുട്ടികൾ വന്നിറങ്ങിയത് ചടങ്ങിനായി ഒത്തുകൂടിയ എല്ലാവരെയും ആവേശത്തിലാക്കുന്നതായി. മാഞ്ചെസ്റ്ററിലായിരുന്നു മലയാളി കൂട്ടായ്മയിൽ ഈത്തരമൊരു ചടങ്ങ് നന്നത്. മാഞ്ചസ്റ്ററിൽ വിഥിൻഷോയിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് 12 മലയാളി കുട്ടികൾ ഒരുമിച്ച് ആദ്യകുർബ്ബാന സ്വീകരിച്ച അപൂർവ്വ ചടങ്ങു നടന്നത്. ഇന്നലെയായിരുന്നു ചടങ്ങ്. ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ ഒത്തുകൂടി. കേരളത്തിലെ ചടങ്ങുകളുടേത് പോലെ ഗൃഹാതുരത്വം ഉയർത്തി കൊണ്ടായിരുന്നു പരിപാടി.
പള്ളി വികാരിയായ ഫാ. ലോനപ്പൻ അരങ്ങാശ്ശേരി ആയിരുന്നു വിശുദ്ധ ബലി നയിച്ചത്. സീറോ മലബാർ സഭ യുകെ കോഓർഡിനേറ്റർ ഫാ. തോമസ് പാറയടി അടക്കം ഒട്ടേറെ മലയാളി വൈദികർ ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക് കാർമ്മികരായി നിറഞ്ഞു. കുർബ്ബാനയ്ക്ക് ശേഷം പള്ളി ഹാളിൽ ചായ സൽക്കാരം നടന്നു. അതിന് ശേഷം നീളൻ ലിമോസിൻ കാർ കുട്ടികൾക്ക് വേണ്ടി പള്ളിമുറ്റത്തെത്തി. എല്ലാവരും രാജകുമാരന്മാരെ പോലെ വെള്ള വസ്ത്രങ്ങളിൽ അലങ്കൃതരായി ലിമോസിനിലുള്ളിലേയ്ക്ക് കയറി. ലിമോസിന്റെ സുന്ദര കാഴ്ച പതിയെ ഒഴുകി മാറിയപ്പോഴേയ്ക്കും ഫോറാം ഹാളിലേയ്ക്ക് യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഫോറം ഹാളിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരത്തോളം പേർ ഹാളിൽ തിങ്ങിക്കൂടിയിരുന്നു. യുകെയിലെ ഏറ്റവും വലിയ മലയാളി ആഘോഷമായി തന്നെ ചടങ്ങ് മാറുകയായിരുന്നു.
മലയാളി കൂട്ടായമ്മയോട് അനുബന്ധിച്ച് ചടങ്ങിൽ സാബു ചുണ്ടക്കാട്ിൽ ആശംസകൾ നേർന്നു. കുട്ടികളെ ഓരോരുത്തരേയുമായി വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് റവ. ഡോ: ലോനപ്പൻ അരങ്ങാശ്ശേരിയുടെ പ്രാർത്ഥനയും സന്ദേശത്തെയും തുടർന്ന് കേക്ക് കട്ടിങ്ങിന് തുടക്കമായി. കുട്ടികൾ അവരുടെ ഫാമിലിയും ഒപ്പം ചേർന്ന് കേക്ക് കട്ട് ചെയ്ത് സന്തോഷം പങ്കിട്ടപ്പോൾ സദസ്യർ കൈയടികളോടെ അനുമോദിച്ചുകൊണ്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ആദ്യകുർബാന സ്വീകരിച്ച കുട്ടികളേയും അവരുടെ മാതാപിതാക്കളേയും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദീക ശ്രേഷ്ഠരുടെ അകമ്പടിയോടെ സ്വീകരിച്ച് വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിച്ചു.
ഇതേസമയം ഇടവകയിലെ മാതൃവേദി പ്രവർത്തകർ മുത്തുക്കുടകളുമായി ഒപ്പം ചേർന്നു സ്വീകരണം നൽകി. തുടർന്ന് നടന്ന അത്യാഘോഷ പൂർവ്വമായ ദിവ്യ ബലിയിൽ ഇടവക വികാരി. റവ. ഫാ. ലോനപ്പൻ അരങ്ങാശ്ശേരി മുഖ്യകാർമ്മികത്വം വഹിച്ചപ്പോൾ യുകെ സീറോ മലബാർ കോ ഓർഡിനേറ്റർ ഫാ. തോമസ് പാറയടിയിൽ, ലീഡ് രൂപത സീറോ മലബാർ ചാപ്ലിയൻ ഫാ. ജോസഫ് പൊന്നേത്ത്, ഫാ. റോബിൻസൺ മേൽക്കിസ്, ഫാ. മാത്യു കരിയിലക്കുളം, ഫാ. അലക്‌സ്, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ, ഫാ. മൈക്കിൾ മുറെ എന്നിവർ കാർമ്മികരായി. യുകെ സീറോ മലബാർ കോഡിനേറ്റർ ഫാ. തോമസ് പാറയടി ദിവ്യബലി മധ്യേ സന്ദേശം നൽകി.
ഫോറം ഹാളിൽ മുഴങ്ങിയ സംഗീതത്തിന്റെ ചിലമ്പൊലി വലിയൊരു ആഘോഷ രാവിന്റെ ഓർമ്മയായി മാറി. റെക്‌സ് ബാൻഡിന്റെ ഗാനമേള ആഘോഷരാവിന് നിറം പകർന്നു. കുരുന്നുകൾക്ക് സമ്മാനങ്ങൾ കൊടുക്കാനും ദൂരെ നിന്നെത്തിയവർക്ക് പരിചയം പുതുക്കാനും ഒക്കെ ഉള്ള വേദിയായി മാറി. ഓസീരോ വീട്ടുകാരും വെവ്വേറെ അതിഥികളെയാണ് ക്ഷണിച്ചതെങ്കിലും നിമിഷ നേരം കൊണ്ട് ഒരു കുടുംബമായി മാറുകയായിരുന്നു അവിടെ കൂടിയവർ. മലയാളത്തിന്റെ ഓർമ്മയിൽ നാടൻ ഭക്ഷണവും ഒരുക്കിയിരുന്നു. കപ്പയും കാന്താരിമുളകും, ഇടിയപ്പവും, ബിരിയാണിയുമൊക്കെയാണ് ഒരുക്കിയിരുന്നത്.