- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി നാടിന്റെ കണ്ണുനീർ തുള്ളി; ജഗന്നാഥക്ഷേത്ര ചിറയിൽ മുങ്ങിമരിച്ച കോനയ്ക്ക് തലശേരിയുടെ യാത്രാമൊഴി

തലശേരി:തലശേരി ജഗന്നാഥ ക്ഷേത്രച്ചിറയിൽ മുങ്ങിമരിച്ച രാജസ്ഥാൻ ജയ്പൂർ സ്വദേശിനിയായ കോനയ്ക്ക് തലശേരി യാത്രാമൊഴിയേകി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതോടെ ബന്ധുക്കളുടെയും വൻജനാവലിയുടെയും സാന്നിധ്യത്തിൽ മൃതദേഹം ബുധനാഴ്‌ച്ച വൈകിട്ടോടെ കണ്ടിക്കൽ വാതക ശ്മശാനത്തിൽ സംസ്‌കരിച്ചു.
കോനയുടെ ബന്ധുക്കൾ ഉൾപ്പെടെ നിരവധിപേരായിരുന്നു സംസ്‌ക്കാര സ്ഥലത്തെത്തിയിരുന്നത്. ജഗന്നാഥ ക്ഷേത്രം ജ്ഞാനോദയ ട്രസ്റ്റ് ആണ് സംസ്‌കാര ചടങ്ങുകൾക്ക് ചെലവ് വഹിച്ചത്. തലശേരി നഗരസഭാ അധ്യക്ഷ കെ.എം ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ജ്ഞാനാദയ പ്രസിഡന്റ് അഡ്വ. കെ. സത്യൻ, ഡയറക്ടർ സി. ഗോപാലൻ, ടി.പി ഷിജു, കൗൺസിലർ ഫൈസൽ പുനത്തിൽ, ഐ.ആർ.പി.സി തലശേരി സോണൽ ചെയർമാൻ സി. വത്സൻ എന്നിവർ അന്ത്യമോപചരം അർപ്പിക്കാനെത്തിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു ഏഴുവയസുകാരിയ കോന കൂട്ടുകാരാടൊപ്പം ചിറയിൽ ഇറങ്ങിയത്. കോനയെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കോനെയുടെ കൂടെ കുളത്തിലിറങ്ങിയ ശിവാനി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടുവർഷത്തോളം വരിഞ്ഞുമുറുക്കിയ കോവിഡ് അയഞ്ഞപ്പോൾ തലശേരിക്കാർ ഏറെ ആശ്വാസവുമായി ജഗന്നാഥക്ഷേത്ര ഉത്സവം ഇക്കുറി പതിവിൽ കവിഞ്ഞ ഉത്സാഹത്തോടെയാണ് ആഘോഷിക്കാനെത്തിയത്. വരും ദിവസങ്ങളിൽ റെക്കോഡ് ജനക്കൂട്ടത്തെയാണ്ക്ഷേത്രംഭാരവാഹികളും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ പൊടുന്നേനയാണ് മാറിമറിഞ്ഞത്. കൊടിയേറ്റം കഴിഞ്ഞ് ഉത്സവത്തിന് നല്ല ജനതിരക്കേറിയ ദിവസമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്‌ച്ച വൈകുന്നേരം.
ഇതിനിടെയാണ് ക്ഷേത്രചിറയുടെ സമീപത്തു നിന്നും കൂട്ടനിലവിളിയുയർന്നത്. ഉത്സവത്തിന് ബലൂൺ വിൽക്കാനെത്തിയ രാജസ്ഥാൻ കുടുംബത്തിലെ ഏഴുവയസുകാരിയായ കോന കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ താഴുകയായിരുന്നു. ഇതുകണ്ട ഉത്സവത്തിനെത്തിയ നാട്ടുകാരിൽ ചിലർ മുങ്ങി താഴ്ന്ന കുട്ടികളെ ഉടൻ പുറത്തെടുത്ത് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും കോനയുടെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരാവസ്ഥയിലുള്ള മറ്റൊരുകുട്ടിയായ ശിവാനിയെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിക്കാൻ പൊലിസിനു കഴിഞ്ഞതിനാണ് ജീവൻ രക്ഷിക്കാനായത്. തലശേരി മേഖലയിലെ ഉതസവപറമ്പുകളിലെ സ്ഥിരം സാന്നിധ്യമാണ് കോനയുടെ കുടുംബം. അണ്ടലൂർ കാവിലെ ബലൂൺവിൽപനക്കാരിയായ കിസുബൂവെന്ന സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോ ഒരു പ്രൊഫഷനൽ ഫോട്ടോഗ്രാഫർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ ജഗന്നാഥ ക്ഷേത്രഉത്സവത്തിൽ താരമാകാനിരുന്നതായിരുന്നു കോനയെന്ന ഏഴുവയസുകാരിയും. കോനയുടെ വിയോഗമറിഞ്ഞ് കുടുംബാംഗങ്ങളും ബന്ധുക്കളും തലശേരി ജനറൽ ആശുപത്രി മോർച്ചറിക്കുമുൻപിൽ നിന്നും അലമുറയിട്ടു കരഞ്ഞത് കൂടിനിൽക്കുന്നവരുടെ കണ്ണുനനയിച്ചു.


