- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസ് സ്റ്റിക്കർ പതിച്ച് വാഹന പരിശോധനയിൽ തടി തപ്പുന്ന വ്യാജന്മാർ ജാഗ്രതൈ! കള്ള തിരിച്ചറിയൽ കാർഡുമായി യാത്ര ചെയ്താൽ അഴിയെണ്ണാം; പരാതികൾ ഏറിയതോടെ ചൂഷണത്തിന് കടിഞ്ഞാണിടാൻ കച്ചമുറുക്കി ആഭ്യന്തര വകുപ്പും പൊലീസും
കണ്ണൂർ: വാഹനങ്ങളിൽ 'പ്രസ്സ്' സ്റ്റിക്കർ പതിച്ച് യാത്ര ചെയ്യുന്ന വ്യാജന്മാർക്കെതിരെ നടപടി വരുന്നു. മാധ്യമപ്രവർത്തകർ എന്ന് തെറ്റിധരിപ്പിച്ച് വാഹന പരിശോധനയിൽ നിന്നും മറ്റും ഒഴിവായി തടി തപ്പുന്നവർ ഇനി പിടിയിലാവും. വ്യാജ തിരിച്ചറിയൽ കാർഡ് സ്വന്തമായി ഉണ്ടാക്കി മാധ്യമ പ്രവർത്തകരായി വിലസുന്നവർ കൂടി വരുന്നതായി വിവിധ ജില്ലകളിലെ പൊലീസിന് വിവരം ലഭിച്ചതോടെയാണ് കർശന നടപടികളുമായി ആഭ്യന്തര വകുപ്പു തന്നെ രംഗത്തിറങ്ങുന്നത്. പത്രപ്രവർത്തകരുടെ സമൂഹത്തിലുള്ള അംഗീകാരങ്ങൾ വ്യാപകമായി ചൂഷണം ചെയ്യുന്നതായി ആഭ്യന്തര വകുപ്പിന് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്.ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം എല്ലാ ജില്ലാ പൊലീസ് മേധാവികളേയും അധ്യക്ഷനാക്കി നിരീക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. എല്ലാ സർക്കിൾ ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ഇത്തരം പ്രാദേശിക സമിതികളും നിലവിൽ വരും. വിവിധ പ്രാദേശിക ചാനലുകൾ ഉൾപ്പെടെയുള്ള വാർത്താ ചാനലുകളിലും പത്രങ്ങളിലും മാസികകളിലും അംഗീകൃത ഓ
കണ്ണൂർ: വാഹനങ്ങളിൽ 'പ്രസ്സ്' സ്റ്റിക്കർ പതിച്ച് യാത്ര ചെയ്യുന്ന വ്യാജന്മാർക്കെതിരെ നടപടി വരുന്നു. മാധ്യമപ്രവർത്തകർ എന്ന് തെറ്റിധരിപ്പിച്ച് വാഹന പരിശോധനയിൽ നിന്നും മറ്റും ഒഴിവായി തടി തപ്പുന്നവർ ഇനി പിടിയിലാവും. വ്യാജ തിരിച്ചറിയൽ കാർഡ് സ്വന്തമായി ഉണ്ടാക്കി മാധ്യമ പ്രവർത്തകരായി വിലസുന്നവർ കൂടി വരുന്നതായി വിവിധ ജില്ലകളിലെ പൊലീസിന് വിവരം ലഭിച്ചതോടെയാണ് കർശന നടപടികളുമായി ആഭ്യന്തര വകുപ്പു തന്നെ രംഗത്തിറങ്ങുന്നത്.
പത്രപ്രവർത്തകരുടെ സമൂഹത്തിലുള്ള അംഗീകാരങ്ങൾ വ്യാപകമായി ചൂഷണം ചെയ്യുന്നതായി ആഭ്യന്തര വകുപ്പിന് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്.ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം എല്ലാ ജില്ലാ പൊലീസ് മേധാവികളേയും അധ്യക്ഷനാക്കി നിരീക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. എല്ലാ സർക്കിൾ ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ഇത്തരം പ്രാദേശിക സമിതികളും നിലവിൽ വരും.
വിവിധ പ്രാദേശിക ചാനലുകൾ ഉൾപ്പെടെയുള്ള വാർത്താ ചാനലുകളിലും പത്രങ്ങളിലും മാസികകളിലും അംഗീകൃത ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിക്കുന്ന ജില്ലാ ലേഖകന്മാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയും പ്രാദേശിക ലേഖകരുടെ വിശദാംശങ്ങൾ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സമിതിയും ശേഖരിക്കും.ഈ സമിതികളിൽ മാധ്യമ പ്രവർത്തകരാണ് അംഗങ്ങൾ. ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്ന പട്ടിക അനുസരിച്ച് മാത്രമേ പ്രസ് എന്ന ബോർഡ് വാഹനങ്ങളിലും തിരിച്ചറിയൽ കാർഡും ഉപയോഗിക്കാനും പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു.
ക്യാമറാമാന്മാർക്ക് പ്രത്യേക കാർഡ് നൽകും.മറ്റു സാങ്കേതിക പ്രവർത്തകർ, വിനോദ പരിപാടികളിലെ അവതാരകർ എന്നിവർക്ക് മാധ്യമപ്രവർത്തകർക്ക് നൽകുന്ന അവകാശങ്ങൾ ഉണ്ടായിരിക്കില്ല. ഇവർ പ്രസ് എന്ന വ്യാജേന സഞ്ചരിച്ചാൽ നടപടി സ്വീകരിക്കും. ഇന്ത്യൻ ശിക്ഷാ നിയമം 121 എ, ബി വകുപ്പുകളും 84 സി വകുപ്പും അനുസരിച്ച് വ്യാജ മാധ്യമ പ്രവർത്തകർക്ക് മൂന്ന് വർഷം തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്നും ആഭ്യന്തര വകുപ്പിന്റെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.