കൊച്ചി: രാജ്യത്ത് ആദ്യമായി ഭവന രൂപകൽപ്പന മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരം 'ഹോം ഡിസൈൻ അവാർഡ് 2021' ന് ഇന്നു തുടക്കമാകും. ഏപ്രിൽ 31 വരെ നൂറുദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ മത്സരം ഓൺലൈൻ ആർക്കിടെക്ച്ചർ പ്ലാറ്റഫോമായ ആർക്‌ളിഫ്.കോമും ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംയോജിത വാർത്താവിനിമയ കമ്പനിയായ എക്സ്‌പ്രസോ ഗ്ലോബലും സംയുക്തമായാണ് നടത്തുന്നത്. മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് പൊതുജനങ്ങൾക്കും ഓൺലൈൻ വോട്ടിംഗിൽ പങ്കാളികളാകാം.

മത്സരാർത്ഥികൾക്ക് ഇന്നു മുതൽ www.homedesignawards.org എന്ന ലിങ്കിലൂടെ ഏപ്രിൽ 20 വരെ നോമിനേഷൻ സമർപ്പിക്കാം. ആഗോള ശ്രദ്ധ നേടുന്ന ഈ മത്സരത്തിൽ പ്രായഭേദമന്യേ വാസ്തുശിൽപികൾക്കും ആർകിടെക്ട് വിദ്യാർത്ഥികൾക്കും ഡിസൈനിംഗിൽ അഭിരുചിയുള്ളവർക്കും പങ്കെടുക്കാം. അവാർഡ് പ്രഖ്യാപനം മെയ് ഒന്നിന് നടക്കും.കൂടുതൽ വിവരങ്ങൾക്ക്- 8086223444, ഇമെയിൽ- mail@homedesignawards.org .