- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാലിസിസിന് ആവശ്യമായ ഡയലൈസേറ്റ് എന്ന ശുദ്ധീകരണദ്രാവകം ഒരു മാസമായി കിട്ടുന്നില്ല; ഹീമോ ഡയലാസിസിന് വേണ്ട മരുന്ന് വാങ്ങാൻ ഫണ്ടില്ലെന്ന് ആരോഗ്യ വകുപ്പ്; വീടുകളിലെ ഡയാലിസിസ് ചികിത്സ നിലച്ചു; ചികിത്സ തുടരാനാവാതെ ആയിരക്കണക്കിന് രോഗികൾ; വേണ്ടത് വീണാ ജോർജ്ജിന്റെ അടിയന്തര ഇടപെടൽ
തിരുവനന്തപുരം: വീടുകളിലെ ഡയാലിസിസ് പദ്ധതി നിലച്ചു. ആരോഗ്യമന്ത്രിയുടെ വാഗാദാനമാണ് പാഴാകുന്നത്. വൃക്കരോഗികൾക്ക് വീട്ടിൽത്തന്നെ ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയാണ് സർക്കാറിന്റെ അനാസ്ഥ കാരണം നിലച്ചത്. ഡയാലിസിസിന് ആവശ്യമായ ഡയലൈസേറ്റ് എന്ന ശുദ്ധീകരണദ്രാവകം ഒരുമാസമായി രോഗികൾക്കു ലഭിക്കാത്തതാണ് ചികിത്സ മുടങ്ങാൻ കാരണം.
ഫണ്ടില്ലാത്തതിനാലാണ് ദ്രാവകം ലഭ്യമാക്കാനാകാത്തത് എന്നാണ് ആരോഗ്യവകുപ്പിന്റെ ന്യായികരണം. വീട്ടിൽ ചികിത്സ നടത്തിയ രോഗികളുടെ ജീവൻ സർക്കാറിന്റെ അനാസ്ഥയിൽ അപകടത്തിലായെന്ന് ആരോപണം.രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്.
എന്നാൽ ഡയാലിസിസ് ദ്രാവകം വാങ്ങാനുള്ള ഫണ്ട് ലഭ്യമായിട്ടുണ്ട്. ഇത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് (കെ.എം.എസ്.സി.എൽ.) കൈമാറുകയും ചെയ്തു. ഒരാഴ്ചയ്ക്കകം പെരിറ്റോണിയൽ ഡയാലിസിസ് പുനരാരംഭിക്കാനാകും. എൻ.സി.ഡി. കൺട്രോൾ പ്രോഗ്രാം സംസ്ഥാന നോഡൽ ഓഫീസർ ഡോ. ബിപിൻ ഗോപാൽ അറിയിച്ചത്. ഇ്തു ഉറപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.
പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തി വിടുകയും ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് രോഗിക്ക് വീട്ടിൽ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങൾ ഈ പെരിറ്റോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.
ഏകദേശം ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഈ പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിർദ്ദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവർത്തിക്കേണ്ടി വരും. ഇതിലൂടെ ഹീമോഡയാലിസിസിൽ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധനാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയൽ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.
ഡയാലിസിസ് യന്ത്രത്തിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന ഹീമോഡയാലിസിസ് ആശുപത്രികളിൽ മാത്രം ചെയ്യാവുന്നതും ചെലവേറിയതുമാണ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, ജില്ലാ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലായി പ്രതിമാസം 36,000 മുതൽ 39,000 വരെ ഡയാലിസിസുകൾ നടക്കുന്നുണ്ട്.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ ജനറൽ ആശുപത്രികൾ, കൊല്ലം, പാലക്കാട്, തിരൂർ, മാനന്തവാടി, കണ്ണൂർ, കാസർകോട് ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി തുടങ്ങിയത്. ഈ കേന്ദ്രങ്ങളിൽനിന്നാണ് രോഗികൾക്ക് ശുദ്ധീകരണദ്രാവകം നൽകുക. ഒരുമാസമായി ഈ കേന്ദ്രങ്ങളിലേക്ക് ദ്രാവകം എത്തിയിട്ട്.
സ്റ്റോക്കുള്ള ചിലയിടങ്ങളിൽ ഇതിനുശേഷവും നൽകാനായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം.പരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ ആശുപത്രികളിൽ നിന്നും സൗജന്യമായി നൽകുന്നു എന്നായിരുന്നു സർക്കാറിന്റെ വാദം എന്നാൽ ഇപ്പോൾ ഡയലൈസേറ്റ് എന്ന ശുദ്ധീകരണദ്രാവകം കിട്ടാത്തതിനെ തുടർന്ന് ഈ പദ്ധതിയേ ആശ്രയിച്ച നിരവധി രോഗികളുടെ ചികിത്സ മുടങ്ങിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ